twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചില്ലര്‍ പാര്‍ട്ടിയുടെ 'ചില്ലറ'ക്കാര്യം

    By Nisha Bose
    |

    salman
    ദബാംഗ്, റെഡി എന്നീ ഹിറ്റു ചിത്രങ്ങള്‍ക്കു ശേഷം തന്റെ 'കുട്ടിച്ചിത്ര'മായ ചില്ലര്‍ പാര്‍ട്ടിയ്ക്കു നികുതിയിളവ് വേണമെന്ന ആവശ്യവുമായി സല്‍മാന്‍ രംഗത്തു വന്നു. ചില്ലര്‍ പാര്‍ട്ടിയുടെ ദില്ലിയിലെ പ്രത്യേക പ്രദര്‍ശന വേളയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അംബികാസോണിയും പ്രദര്‍ശനത്തിനെത്തിയിരുന്നു.

    ചില്ലര്‍ പാര്‍ട്ടി എല്ലാവരും കാണണമെന്നാണ് തന്റെ അഭിപ്രായം. നികുതിയിളവു നല്‍കിയാല്‍ മാത്രമേ എല്ലാവര്‍ക്കും ഈ സിനിമ കാണാനാവൂ. ഈ സിനിമ കാണാന്‍ പോകുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും സല്‍മാന്‍ പറഞ്ഞു. ആവശ്യം മറ്റു മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അംബികാസോണി ഉറപ്പു നല്‍കി

    നിഷ്‌കളങ്കരും ധീരരുമായ ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ചില്ലര്‍ പാര്‍ട്ടി. എന്നാല്‍ രാഷ്ട്രീയം നിറഞ്ഞു നില്‍ക്കുന്ന ലോകത്ത് അവര്‍ പൊരുതാന്‍ നിര്‍ബന്ധിതരാകുന്നു. ചിത്രത്തില്‍ രണ്‍ബീറിന്റെ വക ഒരു ഐറ്റം നമ്പറുമുണ്ട്.

    English summary
    After giving back to back hits with 'Dabangg' and 'Ready', Salman Khan is trying his best to make his children film 'Chillar Party' tax free so that it is watched by everyone.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X