»   » പാര്‍ട്ടി ഡാന്‍സിന് സല്‍മാന്‍ 3.5കോടി രൂപ വാങ്ങും

പാര്‍ട്ടി ഡാന്‍സിന് സല്‍മാന്‍ 3.5കോടി രൂപ വാങ്ങും

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രശസ്ത നടനായ സല്‍മാന്‍ ഖാന്‍ മൂന്നര കോടി രൂപയാണ് പാര്‍ട്ടി ഡാന്‍സില്‍ പങ്കെടുക്കാന്‍ പ്രതിഫലം വാങ്ങുന്നത്. ബി ടൗണിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന താരമായി സല്ലുവിനെ ഇത് മാറ്റി കഴിഞ്ഞു.

പക്ഷേ സല്‍മാന്‍ ബി ടൗണിലെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തമാകുകയാണ്.മറ്റുള്ള താരങ്ങളെ പോലെ ഈ പണം മുഴുവന്‍ ധൂര്‍ത്തടിച്ചു കളയുകയല്ല താരം ചെയ്യുന്നത്. തന്റെ ചാരിറ്റബിള്‍ ട്രസ്റ്റായ 'ബീയിങ് ഹൂമണ്‍' വഴി യുവജനങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ട യുവജനങ്ങളുടെ ശാക്തീകരണത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് കൊക്കകോളയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ദില്ലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനം വിവിധ സംഘടനകളുമായി സഹകരിച്ച് ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഒറീസ്സ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഗ്രാമങ്ങളില്‍ നിന്നുള്ള പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ ആദരിക്കാനും അവര്‍ക്കു വേണ്ട സഹായ ചെയ്യാനും സല്‍മാന്‍ ഖാന്‍ ഈ ട്രസ്റ്റ് വഴി ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ബിവറേജസിന്റെ നേതൃത്വത്തില്‍ നിരവധി കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും യുവജനങ്ങള്‍ക്കായി നല്‍കി വരുന്നുണ്ട്.

ക്രിക്കറ്റിനോട് താല്‍പ്പര്യമുള്ള സല്ലു അടുത്ത തവണ സെലിബ്രിറ്റി ക്രിക്കറ്റില്‍ കളിക്കുമെന്നും അതില്‍ നിന്നു കിട്ടുന്ന വരുമാനവും യുവജനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് പരിപാടി. അവാര്‍ഡിനു വേണ്ടി പടം ചെയ്യുന്ന താരങ്ങളില്‍ നിന്നും സല്ലു വ്യത്യസ്തനാണ്. എപ്പോഴും അവാര്‍ഡ് നിരസിക്കുന്ന സല്‍മാന്‍ ഖാന്‍ 14 വര്‍ഷത്തിന് ശേഷമാണ് ഒരു അവാര്‍ഡ് കൈനീട്ടി വാങ്ങിയത്. ബെസ്റ്റ് ബ്രാന്‍ഡ് എന്‍ഡോസര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആണ് അദ്ദേഹം സ്വീകരിച്ചത്. കുച്ച് കുച്ച് ഹോത്താ ഹെ എന്ന സിനിമയ്ക്കാണ് സല്‍മാന്‍ അവസാനമായി അവാര്‍ഡ് വാങ്ങിയത്.

English summary
Actor Salman Khan has reportedly charged Rs. 3.5 crore for performing at a high-profile wedding parties.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam