ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി!! വേറിട്ട പിറന്നാൾ ആശംസയുമായി സല്ലു, വീഡിയോ..
സർപ്രൈസ് പിറന്നാൾ ആഘോഷം ബോളിവുഡിൽ നിത്യ സംഭവമല്ല. താരങ്ങളുടെ പിറന്നാൾ ആഘോഷം സമൂഹ മാധ്യമങ്ങളിൽ പലപ്പേഴും വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ സൊഹൈൽ ഖാന്റെ മകൻ യൊഹാന്റെ പിറന്നാൾ ആഘോഷമാണ്. ബീൻ ബാഗിൽ നിന്ന് പറന്നുവന്ന യൊഹാന കൈക്കുമ്പിളിലാക്കുന്ന വീഡിയേ പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാൾ ആഘോഷിച്ചത്.

ഹാപ്പിബെർത്തിഡേ യൊഹനാന്. പപ്പ നിന്റെ പിന്നിലുണ്ട്, ഞാൻ മുന്നിലും . പക്ഷെ ഒരുപാട് ഉയരത്തിൽ പറക്കാല്ലോ- എന്ന് കുറിച്ചു കൊണ്ടാണ് സൽമാൻ വീഡിയോ പങ്കുവെച്ചത്. താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതിനോടകം തന്നെ 3 ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്. യൊഹനാനൊപ്പം സൊഹൈലും വീഡിയോയിൽ കാണുന്നുണ്ട്.
ഫാമിലിയോട് ഏറ്റവും അധികം ആത്മ ബന്ധം പുലർത്തുന്ന താരമാണ് സല്ലു. വീട്ടുകരോടൊപ്പമുള്ള ആഘോഷവും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. കുടുംബത്തിൽ മാത്രമല്ല സുഹൃത്തുക്കളുടെ കാര്യത്തിലും സല്ലു ഇങ്ങനെ തന്നെയാണ് . സ്നേഹിച്ചാൽ ഹൃദയം വരെ പകുത്ത് നൽകുന്ന സ്വഭാവക്കാരനാണ് ബോളിവുഡിലെ മസിൽ മാൻ.


Click it and Unblock the Notifications