»   » സല്‍മാന്‍ ഖാന് മൂന്ന് വയസുകാരിയുടെ വിവാഹാഭ്യര്‍ത്ഥന

സല്‍മാന്‍ ഖാന് മൂന്ന് വയസുകാരിയുടെ വിവാഹാഭ്യര്‍ത്ഥന

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കുരുന്ന് ആരാധികയുടെ വിവാഹാഭ്യത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മൂന്ന് വയസുള്ള പെണ്‍ക്കുട്ടിയാണ് സല്‍മാനെ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്.

സല്‍മാന്‍ ഖാന്‍ തന്നെയാണ് ഈ കൊച്ചു പെണ്‍ക്കുട്ടിയുടെ വിവാഹഭ്യര്‍ത്ഥന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഹൗ സ്വീറ്റ് എന്നും വീഡിയക്കൊപ്പം താരം ചേര്‍ത്തിട്ടുണ്ട്.

salman-khan

സല്‍മാന്‍ ഖാന്‍ എനിക്ക് താങ്കളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ ഈ വിവാഹാഭ്യര്‍ത്ഥന സീരിയസായി തന്നെ എടുക്കണമെന്നുമാണ് നിത്യ എന്ന കൊച്ചു പെണ്‍കുട്ടിയുടെ പറയുന്നത്. എന്നാല്‍ വയസിന്റെ അകലമോ സല്‍മാന്റെ ഉയരമോ ഒന്നും തന്നെ നിത്യയ്ക്ക് പ്രശ്‌നമില്ലത്രേ.

സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായിജാന്‍ കണ്ടിട്ട്, കരഞ്ഞ സൂസി എന്ന കൊച്ചു പെണ്‍ക്കുട്ടിയുടെ വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഐ ലവ് യൂ സല്‍മാന്‍ എന്ന് പറഞ്ഞായിരുന്നു സൂസി എന്ന പെണ്‍ക്കുട്ടി കരഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ കബീര്‍ ഖാനാണ് ഈ വീഡിയോ പുറത്ത് വിട്ടത്.

English summary
A three-year-old's declaration of love sweetened Salman Khan's Tuesday afternoon. In a video that the 49-year-old described as 'How Sweet' on Twitter and Facebook, little Nitya states, 'I want to marry you Salman Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam