»   » സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

Posted By:
Subscribe to Filmibeat Malayalam

വെള്ളിത്തിരയിലെന്നപോലെ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയനായകനാണ് സല്‍മാന്‍ ഒന്നോ രണ്ടോ പ്രണയമല്ല പല പ്രണയങ്ങളാണ് പലകാലഘട്ടങ്ങളില്‍ സല്‍മാനുണ്ടായിരുന്നത്. ചിലതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമായി മാറിയപ്പോള്‍ ചിലത് സല്‍മാനും മാധ്യമങ്ങളും ഒരുപോലെ ആഘോഷിയ്ക്കുകയായിരുന്നു.

ഇവയില്‍ ചിലതെല്ലാം വിവാദങ്ങളിലും വഴക്കുകളിലും കലാശിയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില പെണ്‍കുട്ടികള്‍ പ്രശസ്തരായതുതന്നെ സല്ലുവിന്റെ കാമുകിയെന്ന പേരിലായിരുന്നു.

ഇപ്പോഴും ബാച്ച്‌ലറായിരിക്കുന്ന സല്ലുവിന്റെ പ്രണയജീവിതത്തിലൂടെ.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

സല്‍മാന്റെ കാമുകിമാരുടെ ലിസ്റ്റെടുത്താല്‍ അതിലെ തിളങ്ങുന്ന താരം ഐശ്വര്യ തന്നെയാണ്. ഐശ്വര്യ ഇന്നത്തെപ്പോലെ പ്രശസ്തിയിലെത്തുന്നതിന് മുമ്പാണ് സല്ലുവുമായുള്ള പ്രണയം സംഭവിച്ചത്. ഹം ദില്‍ ദെ ചുകേ സനം എന്ന ചിത്രത്തിന് പിന്നാലെയാണ് ഇവരുടെ പ്രണയം തുടങ്ങിയത്. പിന്നീട് ഇത് വലിയ വാര്‍ത്തയാവുകയും ഒടുവില്‍ വഴക്കില്‍ കലാശിയ്ക്കുകയുമായിരുന്നു. ഇന്നും രണ്ടുപേരും തമ്മില്‍ മിണ്ടാറില്ല.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

ഐശ്വര്യയുമായി പിരിഞ്ഞ സല്‍മാന്‍ കുറേക്കാലത്തെ ഏകാന്തവാസത്തിന് ശേഷം കണ്ടെത്തിയ കാമുകിയായിരുന്നു കത്രീന കെയ്ഫ്. മൂന്നു വര്‍ഷത്തോളമാണ് ഇവരുടെ പ്രണയം നീണ്ടത്. വിവാഹം നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ 2010ല്‍ ഇവര്‍ പിരിയുകയായിരുന്നു. കത്രീനയുടെ പിറന്നാല്‍ ദിവസം ഷാരൂഖും സല്‍മാനും തമ്മിലുണ്ടായ വഴക്ക് വന്‍ വാര്‍ത്തായായി മാറിയിരുന്നു. ഇപ്പോഴും കത്രീനയും സല്‍മാനും നല്ല ബന്ധത്തില്‍ത്തന്നെയാണ്.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

സല്‍മാന്‍ ഖാനുമായി വളരെ കുറഞ്ഞകാലത്തെ പ്രണയബന്ധം മാത്രമേ സംഗീതയ്ക്കുണ്ടായിരുന്നുള്ളു. വിശ്വാസ വഞ്ചന കാണിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് സംഗീത സല്‍മാന്റെ ജീവിത്തില്‍ നിന്നും പുറത്തുപോയത്. പിന്നീട് 1996ല്‍ സംഗീത ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ വിവാഹം ചെയ്തു, 2010ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

വീര്‍ എന്ന ചിത്രത്തിലൂടെ സല്‍മാന്‍ അവതരിപ്പിച്ച നായികയായിരുന്നു സെറീന്‍ ഖാന്‍. പിന്നീട് സല്ലുവിനൊപ്പം റെഡിയെന്ന ചിത്രത്തിലും സെറീന്‍ അഭിനയിച്ചു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, പക്ഷേ ഇത് നിഷേധിയ്ക്കുകയായിരുന്നു സെറീന്‍ ചെയ്തത്.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

സോമി അലിയുമായുള്ള സല്‍മാന്റെ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഐശ്വര്യ റായിയുടെ പേരിലുള്ള വഴക്കുകളായിരുന്നു ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള കാരണം. തനിയ്ക്ക് വെറും പതിനഞ്ച് വയസുള്ളപ്പോഴാണ് താന്‍ സല്‍മാനുമായി പ്രണയത്തിലായതെന്ന് അടുത്തകാലത്ത് സോമി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

ജര്‍മ്മന്‍ മോഡലയാ ക്ലോഡിയയുമായി സല്‍മാന്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഒരു കാലത്ത് ശക്തമായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ക്ലോഡിയ സല്‍മാന്‍ വളരെ നല്ല വ്യക്തിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

ദബാങ് എന്ന് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷം സോനാക്ഷിയും സല്‍മാനും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായി. എന്നാല്‍ ഇത് ഒരു പതിവ് ഗോസിപ്പാണെന്ന് പറഞ്ഞ് സോനാക്ഷി റിപ്പോര്‍ട്ടുകള്‍ തള്ളുകയായിരുന്നു.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന മെന്റല്‍ എന്ന പുതിയ ചിത്രത്തില്‍ സല്‍മാന്റെ നായികയാണ് ഡെയ്‌സി ഷാ. പൊതുവേ പുതുമുഖങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉത്സാഹം കാണിക്കാറുള്ള സല്‍മാന്‍ ഡെയ്‌സിയ്ക്കു നല്ല പിന്തുണ നല്‍കുന്നുണ്ടത്രേ. സല്‍മാന്റെ വീട്ടില്‍ നിന്നാണ് ഇരുവര്‍ക്കുമുള്ള ഭക്ഷണം വരുന്നതെന്നും സല്‍മാന്‍ പുതിയൊരു പ്രണയം തുടങ്ങാന്‍ എല്ലാ സാധ്യതകളുമുണ്ടെന്നുമാണ് പാപ്പരാസികള്‍ പറയുന്നത്.

സല്‍മാന്റെ പ്രണയങ്ങള്‍; ഗോസിപ്പുകള്‍

സല്‍മാന്‍ ഖാനും റൊമാനിയന്‍ ടിവി താരമായ ലുലിയ വെണ്ടൂറും തമ്മില്‍ കെട്ടുമെന്നായിരുന്നു കുറച്ചുനാളായി നിലനില്‍ക്കുന്ന ഗോസിപ്പ്. എന്നാല്‍ ഇവര്‍ നല്ല സുഹൃത്തുക്കളാണെന്നും വിവാഹംകഴിക്കില്ലെന്നും പറഞ്ഞുകൊണ്ട് സല്‍മാന്റെ പിതാവ് രംഗത്തെത്തിയതോടെ ഈ ഗോസിപ്പ് പൊളിയുകയായിരുന്നു. പക്ഷേ ഈ ബന്ധത്തെക്കുറിച്ച് സല്‍മാന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

English summary
Actor Salman Khan's love life that garners the most attention. We take a look at his romantic past.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam