മറ്റൊരു സ്ത്രീയോട് ഇഷ്ടമുണ്ടെന്ന് ഭാര്യയോട് പറഞ്ഞത് ഞാൻ; 2 ഭാര്യമാരും പിന്നീട് ഒന്നിച്ച് ജീവിച്ചു; സലിം ഖാൻ

ഇന്ത്യന്‍ സിനിമയിലെ പ്രശസ്തമായ താരകുടുംബമാണ് സല്‍മാന്‍ ഖാന്റേത്. പിതാവ് സലിം ഖാന്‍ സംവിധായകനും നിര്‍മ്മാതാവും എഴുത്തുക്കരനുമൊക്കെയാണ്. രണ്ട് ഭാര്യമാരുടെയും 5 മക്കളുടെയും കൂടെ സന്തുഷ്ടനായി ജീവിച്ച സലിം ഖാന്‍ അടുത്തിടെ അദ്ദേഹത്തിന്റെ ഡോക്യുമെന്ററിലൂടെ രസകരമായ ചില കഥകളും പങ്കുവച്ചു.

അതില്‍ താരത്തിന്റെ പ്രൊഫഷണല്‍ ജീവിതത്തെപ്പറ്റിയും വ്യക്തിജീവിതത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. ഭാര്യയും നാലു മക്കളും ഉള്ളപ്പോള്‍ മറ്റൊരു സ്ത്രീ ജീവിതത്തിലേക്ക് വന്നത് എങ്ങനെയാണെന്നും പിന്നീട് ഒരേ വീട്ടില്‍ ഇരുവരും സന്തോഷത്തോടെ ജീവിച്ചതിന് കുറിച്ചുമാണ് സലിം ഖാന്‍ വെളിപ്പെടുത്തിയത്.

salim-khan

സല്‍മാന്‍ ഖാന്റെ പിതാവ് എന്നതിലുപരി പ്രശസ്ത സംവിധായകനും നടനും എഴുത്തുകാരനുമാണ് സലിം ഖാന്‍. അടുത്തിടെ പുറത്തിറങ്ങിയ ആംഗ്രി യംഗ് മെന്‍ എന്ന ഡോക്കു-സീരീസിലാണ് സലിം ഖാന്‍ തന്റെ ജീവിത യാത്രയെക്കുറിച്ച് തുറന്നു പറഞ്ഞത്. 1964 ലാണ് സലിം ഖാന്‍ ആദ്യം വിവാഹിതനാവുന്നത്. സുശീല ചരക് എന്ന സ്ത്രീയായിരുന്നു ആദ്യ ഭാര്യ. പിന്നീട് വിവാഹത്തിന് ശേഷമാണ് സുശീല സല്‍മ ഖാന്‍ എന്ന പേര് സ്വീകരിക്കുന്നത്.

ഈ ബന്ധത്തില്‍ സല്‍മാന്‍ ഖാന്‍, അര്‍ബ്ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, അല്‍വീര ഖാന്‍ എന്നിങ്ങനെ നാല് മക്കളും ജനിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി ജീവിക്കുന്നതിനിടയിലാണ് സലിമിന്റെ ജീവിതത്തിലേക്ക് രണ്ടാമതൊരു സ്ത്രീ കൂടി കടന്ന് വരുന്നത്. അതിലൂടെ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് ഭാര്യമാരായ സല്‍മ ഖാനും ഹെലനും തന്റെ കൂടെ ജീവിച്ചത് എങ്ങനെയാണെന്നാണ് താരമിപ്പോള്‍ പറഞ്ഞത്.

'എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അവര്‍ ഐക്യത്തോടെ ജീവിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ത് സംഭവിച്ചാലും കുഴപ്പമില്ല. എന്റെ ഭാര്യമാര്‍ സുന്ദരികളാണ്, ഇപ്പോള്‍ അവര്‍ ഭംഗിയായി വാര്‍ദ്ധക്യം ആസ്വദിക്കുന്നു... എന്നാണ് സലിം ഖാന്‍ പറഞ്ഞത്. മാത്രമല്ല മറ്റൊരു അഭിമുഖത്തില്‍, ഹെലനുമായുള്ള ബന്ധത്തെക്കുറിച്ച് സല്‍മ ഖാനോട് ആദ്യമായി പറഞ്ഞത് താനാണെന്നും അത് എങ്ങനെയായിരുന്നുവെന്നും സലിം ഖാന്‍ വെളിപ്പെടുത്തി.

salim-khan

'ഞാന്‍ ഹെലനെ കുറിച്ച് സല്‍മയോട് പറഞ്ഞപ്പോള്‍, അവള്‍ എന്നോട് ഹസ്തദാനം ചെയ്തില്ല. പകരം ഞാന്‍ അത്ഭുതകരമായ കാര്യമാണ് ചെയ്യുന്നതെന്ന് എന്നോട് പറഞ്ഞു. തീര്‍ച്ചയായും ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ വളരെ കുറച്ച് സമയത്തേക്ക് മാത്രമേ അത് നീണ്ട് പോയതുള്ളു. അതിനുശേഷം എല്ലാം അംഗീകരിക്കപ്പെട്ടു. അതുപോലെതന്റെ മക്കളോടും ഇതിനെ കുറിച്ച് പറഞ്ഞു.

'എന്റെ ജീവിതത്തില്‍ മറ്റൊരാളെ കൂടി ലഭിച്ചു. ഞാനവളെ വിവാഹം കഴിച്ചു. ഞാന്‍ നിങ്ങളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. നിങ്ങള്‍ അമ്മയെ സ്‌നേഹിക്കുന്നത് പോലെ അവളെ സ്‌നേഹിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ നിങ്ങള്‍ അവര്‍ക്ക് അതേ ബഹുമാനം നല്‍കണമെന്ന് മാത്രം ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു'. അവര്‍ അത് അംഗീകരിച്ചതായിട്ടും സ്വന്തം അമ്മയെ പോലെ മക്കള്‍ ഹെലനെ സ്വീകരിച്ചെന്നും താരം പറയുന്നു.

1981 ലായിരുന്നു സലീം ഖാന്‍ ഹെലനെ വിവാഹം കഴിക്കുന്നത്. അതിന് ശേഷമാണ് അര്‍പ്പിത എന്ന പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്. വര്‍ഷങ്ങളായി രണ്ട് ഭാര്യമാര്‍ക്കുമൊപ്പം ഒരു വീട്ടിലാണ് സലിം ഖാന്‍ ഒരുമിച്ച് ജീവിക്കുന്നത്.

More from Filmibeat

Read more about: salim khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X