»   » സല്‍മാന്റെ വിവാഹ നിശ്ചയം, വാര്‍ത്ത മുഴുവന്‍ വിശ്വസിക്കരുതെന്ന് അര്‍പിത അപ്പോള്‍ പകുതി വിശ്വസിക്കാം

സല്‍മാന്റെ വിവാഹ നിശ്ചയം, വാര്‍ത്ത മുഴുവന്‍ വിശ്വസിക്കരുതെന്ന് അര്‍പിത അപ്പോള്‍ പകുതി വിശ്വസിക്കാം

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്റെ വിവാഹ നിശ്ചയം സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോഴാണ് അനിയത്തി അര്‍പിതയുടെ ട്വീറ്റ്. ഇതില്‍ ഏതാ വിശ്വസിക്കേണ്ടത് എന്ന് മനസ്സിലാക്കാത്ത അവസ്ഥയിലാണ് ആരാധകര്‍.

വിവാഹ നിശ്ചയെ കഴിഞ്ഞു എന്ന് ഇയുലിയ സ്വപ്‌നം കണ്ടതാണോ? അങ്ങനെയാണെങ്കില്‍ എന്തിനാ വലിയൊരു മോതിരം ഇട്ടിട്ട് സല്‍മാന്‍ ഇട്ടതാണെന്ന് പറയുന്നേ? ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ഇതിനൊക്കെ ഉത്തരം സല്‍മാന്‍ പറഞ്ഞോ തീരു.

salman

സല്‍മാന്‍ പറഞ്ഞിലെങ്കിലും അനിയത്തി അര്‍പിതയാണ് രംഗത്തു വന്നിരിക്കുന്നത്. സഹോദരന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് സോഷ്യല്‍ മീഡിയകളില്‍ വന്ന വാര്‍ത്ത മുഴുവനായി വിശ്വസിക്കരുത് എന്നായിരുന്നു അര്‍പിത പറഞ്ഞത്.

വിവാഹ നിശ്ചയം കഴിഞ്ഞു എന്നോ ഇല്ല എന്നോ ട്വീറ്റിലും കൃത്യമായി പറഞ്ഞിട്ടില്ല. ഇനി അര്‍പിത അറിയാതെയാണോ കാര്യങ്ങല്‍ എന്നു വരെ ഇത് കേട്ടാല്‍ സംശയിക്കും. വാര്‍ത്തകള്‍ മുഴുവനായി വിശ്വസിക്കരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അപ്പോള്‍ സത്യം ഒളിച്ചിരിക്കുന്നുണ്ട് എന്ന് തന്നെ വിശ്വസിക്കാം.

ഉത്തരം പറയണ്ട സല്‍മാന്‍ ആണെങ്കില്‍ മുങ്ങിയോ എന്നാണ് സംശയം. വിവാദങ്ങള്‍ വന്നതു മുതല്‍ സല്‍മാനെ കുറിച്ച് ഒരു വിവരവും ഇല്ല. എത്ര കാലം മറച്ചു വെച്ചാലും സത്യം പുറത്തു വരും എന്ന്് സല്‍മാന്‍ ഓര്‍ക്കുന്നത് നല്ലതാണ്.

English summary
Salman's Engagement, Arpita Says 'Don't Believe Everything'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam