'കുറച്ചെങ്കിലും നാണം വേണ്ടെ?'; പൂജ ഹെ​ഗ്ഡെ-സൽമാൻ ഖാൻ പ്രണയ വാർത്തയോട് പ്രതികരിച്ച് നടന്റെ സുഹൃത്ത്!

ഇന്ത്യൻ സിനിമയിലെ എലിജിബിൾ ബാച്ചിലേഴ്സ് ലിസ്റ്റിൽ മുൻ പന്തിയിലാണ് നടൻ സൽമാൻ ഖാന്റെ പേര്. വയസ് അമ്പത്തിയഞ്ച് പിന്നിട്ടെങ്കിലും സൽമാനിപ്പോഴും അവിവാഹിതനായി തുടരുകയാണ്. ഇതുവരെയുള്ള ജീവിതത്തിനിടയിൽ നിരവധി സ്ത്രീകൾ സൽമാന്റെ ജീവിതത്തിലൂടെ കടന്നുപോവുകയും നാലിൽ അധികം പ്രണയങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അവയെല്ലാം വിവാഹത്തിലേക്ക് എത്തും മുമ്പ് തകർന്നു. ഇപ്പോഴിത സൽമാൻ ഖാൻ തെന്നിന്ത്യൻ താര സുന്ദരി പൂജ ഹെ​ഗ്ഡെയുമായി പ്രണയത്തിലാണെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

സംഭവം ആരാധകർക്കിടയിൽ വലിയ ചർച്ചയായെങ്കിലും സൽമാനോ പൂജയോ ഈ ​ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല. അതേസമയം റൂമറുകൾ ശക്തമാകുന്നതിനിടെ സൽമാന്റെ സുഹൃത്തുക്കളിൽ ഒരാൾ വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന് വിശദമാക്കി എത്തിയിരിക്കുകയാണ്.

പൂജയും സൽമാനും അടുത്തിടെ കിസി കാ ഭായ് കിസി കാ ജാൻ എന്ന സിനിമയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു അവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് റിപ്പോർട്ട്.

കുറച്ചെങ്കിലും നാണം വേണ്ടെ?

എന്നാൽ ഇതിനോടെല്ലാം പ്രതികരിച്ച് സൽമാന്റെ സുഹൃത്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു. 'ഇത്തരം നിരുത്തരവാദപരമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് കുറച്ചെങ്കിലും നാണം വേണം. പൂജ ഹെഗ്‌ഡെയ്ക്ക് സൽമാന്റെ മകളുടെ പ്രായമെയുള്ളൂ.'

'അവർ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നു എന്നതുകൊണ്ട് മാത്രമാണ് ഇത്തരം ​ഗോസിപ്പുകൾ വരുന്നത്. അത് സിനിമയ്ക്ക് നല്ല പബ്ലിസിറ്റിയായി ചില വിഡ്ഢികൾക്ക് തോന്നിയേക്കാം. എന്നാൽ ഇത് ലജ്ജാകരമാണ്. ഇത്തരം കിംവദന്തിയെ സൽമാൻ ഗൗനിക്കുന്നില്ലയെന്നും' സുഹൃത്ത് പ്രതികരിച്ചു.

പൂജ ഹെ​ഗ്ഡെ-സൽമാൻ ഖാൻ പ്രണയം

കഴിഞ്ഞയാഴ്ച ഉമൈർ സന്ധു എന്ന ചലച്ചിത്ര നിരൂപകനാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ സൽമാൻ ഖാനും പൂജാ ഹെഗ്‌ഡെയും പ്രണയത്തിലാണെന്ന ട്വീറ്റ് പങ്കുവെച്ചത്. 'സൽമാൻ ഖാൻ പൂജ ഹെഗ്ഡെയുമായി പ്രണയത്തിലായി.'

'അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിന്റെ വരാനിരിക്കുന്ന രണ്ട് സിനിമകളിൽ കൂടി ഭാ​ഗമാകുന്നതിന് പൂജ കരാർ ഒപ്പുവെച്ചു. പുതിയ താരജോഡികൾ ഇപ്പോൾ പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്' എന്നായിരുന്നു വൈറൽ ട്വീറ്റ്.

ഉറവിടം കൂടി വെളിപ്പെടുത്തണം

സംഭവം വലിയ ചർച്ചയായതോടെ ചിലർ സൽമാനെ കുറിച്ച് ട്വീറ്റ് ചെയ്തയാളെ ചോദ്യം ചെയ്ത് രം​ഗത്തെത്തി. 'നിങ്ങൾക്ക് എവിടെ നിന്നാണ് ഇത്തരം വാർത്തകൾ ലഭിക്കുന്നത്? ഉറവിടം കൂടി വെളിപ്പെടുത്താൻ നിങ്ങൾ തയ്യാറാവണം, ഞങ്ങളുടെ സൽമാൻ ഭായ് ഒരിക്കലും ആരെയും വിവാഹം ചെയ്യില്ല' എന്നെല്ലാമാണ് സൽമാൻ ഖാൻ ആരാധകർ ​ഗോസിപ്പ് ട്വീറ്റ് ചെയ്തയാളെ ചോദ്യം ചെയ്ത് കുറിച്ചത്.

അടുത്തിടെ സൽമാനെ കേക്ക് കഴിപ്പിക്കാൻ ശ്രമിക്കുന്ന പൂജയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

പൂജയുടെ മുൻകാല പ്രണയങ്ങൾ

വിജയ് ചിത്രം ബീസ്റ്റും ആചാര്യയുമാണ് പൂജ ഹെ​ഗ്ഡെ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ബീസ്റ്റ് പക്ഷെ പ്രതീക്ഷിച്ച അത്രത്തോളം വിജയം നേടിയില്ല. പക്ഷെ പാട്ടുകളെല്ലാം വലിയ ഹിറ്റായിരുന്നു. ഒരു കാലത്ത് ബസാർ നടൻ റോഹൻ മെഹ്റയുമായി പൂജ ഹെ​ഗ്ഡെ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു.

പിന്നീട് അവയെല്ലാം കാണാതായി. സൽമാൻ ഖാൻ ചിത്രം ​ഗോഡ്ഫാദറാണ് സൽമാൻ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ ​ഗസ്റ്റ് റോളായിരുന്നു സൽമാൻ ഖാന്.

സൽമാൻ ജീവിതകാലം മുഴുവൻ ബാച്ചിലറായി തുടരും?

മലയാളം സിനിമ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായിരുന്നു ​ഗോഡ് ഫാദർ. ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിച്ചത്. ചിരഞ്ജീവിയുടെ കരിയറിലെ 153ആം ചിത്രവുമായിരുന്നു ​ഗോഡ് ഫാദർ.

കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിച്ചത്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

More from Filmibeat

Read more about: salman khan pooja hegde
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X