»   »  സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം ട്യൂബ് ലൈറ്റില്‍ ഷാരൂഖിന്റെ റോള്‍...

സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം ട്യൂബ് ലൈറ്റില്‍ ഷാരൂഖിന്റെ റോള്‍...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖും സല്‍മാന്‍ ഖാനും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു. 21 വര്‍ഷങ്ങള്‍ക്കു മുന്‍പു പുറത്തിറങ്ങിയ കരണ്‍ അര്‍ജ്ജുന്‍, കുഛ് കുഛ് ഹോത്താ ഹെ, ഹം തുമാരെ ഹെ സനം എന്നീ ചിത്രങ്ങളില്‍ താരങ്ങള്‍ ഒരുമിച്ചഭിനയിച്ചിരുന്നു.

സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം ട്യൂബ് ലൈറ്റിലൂടെയാണ് ഇരുവരും  വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ചിത്രത്തില്‍ ഷാരൂഖിന്റെ റോളെന്തെന്നറിയാനാണ് പ്രേക്ഷകരുടെ ആകാംഷ.

കരണും അര്‍ജ്ജുനുമായി താരങ്ങള്‍

1995 ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കരണ്‍ അര്‍ജ്ജുനലായിരുന്നു ആദ്യം ഷാരൂഖും സല്‍മാനും ഒന്നിച്ചത്. ഈ ചിത്രം ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

ട്യൂബ് ലൈറ്റില്‍ വീണ്ടും താരങ്ങള്‍ ഒരുമിക്കുന്നു

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 1962 ലെ ഇന്തോ ചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്.

അതിഥി താരമായി ഷാരൂഖ്

ട്യൂബ് ലൈറ്റില്‍ അതിഥി താരമായാണ് ഷാരൂഖ് എത്തുന്നത്. മാന്ത്രികന്റെ റോളാണ് ഷാരൂഖിനെന്നും സൂചനയുണ്ട്.

ജൂലൈ 26 നു ചിത്രം തിയേറ്ററില്‍

ജൂലൈ 26 നു റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തില്‍ ചൈനീസ് താരം സുസുവാണ് നായിക. ലേ, ലഡാക്ക്,മനാലി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അന്തരിച്ച നടന്‍ ഓം പുരിയും ചിത്രത്തിലെ അഭിനേതാവായിരുന്നു. ഓം പുരിയുടെ ഭാഗം അഭിനയിക്കാനുള്ള നടനെ ഇനിയും സംവിധായകന്‍ കണ്ടെത്തിയിട്ടില്ല.

English summary
Forget Don or Singham, Salman Khan and Shah Rukh Khan together on screen is probably the best comeback we have seen in a long time in Bollywood. With each passing day, buzz about Shah Rukh Khan making a cameo in Salman Khan’s big ticket film is gaining momentum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam