പ്രീതി വിഷയം: ഷാരൂഖും സല്‍മാനും പറയുന്നു
ബോളിവുഡ് നടിയും ഐ പി എല്‍ ടീം ഉടമയുമായ പ്രീതി സിന്റ മുന്‍ കാമുകന്‍ നെസ് വാഡയ്‌ക്കെതിരെ കൊടുത്ത പരാതിയാണ് ഇപ്പോള്‍ ബി ടൗണിലെ ചര്‍ച്ചാ വിഷയം. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതിരിക്കുകയാണ് ബോളിവുഡിലെ മിക്ക താരങ്ങളും
ചിലര്‍ പ്രീതിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കിരണ്‍ റാവു സെയ്ഫലി ഖാന്‍ തുടങ്ങിയ പ്രീതിയുടെ അടുത്ത സുഹൃത്തുക്കളൊക്കെ സംഭവത്തെ കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കൂ.

പ്രീതി സിന്റ: സുഹൃത്തുക്കള്‍ പറയുന്നു
ഇരുവരും തമ്മിലുള്ളത് വ്യക്തിപമായ പ്രശ്‌നങ്ങളാണെന്നാണ് ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്റെ അഭിപ്രായം. നിയമ നടപടികള്‍ നടക്കുന്നുണ്ട്. ഒരു സുഹൃത്തെന്ന നിലയില്‍ ഇക്കാര്യത്തെ കുറിച്ച് പ്രീതിയോട് ചോദിച്ചിരുന്നെന്നും ഷാരൂഖ് പറഞ്ഞു.

പ്രീതി സിന്റ: സുഹൃത്തുക്കള്‍ പറയുന്നു
അതേ സമയം അഭിപ്രായം ചോദിച്ച് സല്‍മാന്‍ ഖാന്റെ അരികില്‍ പോയ മാധ്യമപ്രവര്‍ത്തകരോട് നടന്‍ തട്ടിക്കയറി. തന്നോട് ചോദിച്ചത് തെറ്റാണെന്നും ഇക്കാര്യത്തെ കുറച്ചറിയാന്‍ നിങ്ങള്‍ക്ക് മാത്രമാണ് താത്പര്യമെന്നുമായിരുന്നു സല്‍മാന്റെ പ്രതികരണം.

പ്രീതി സിന്റ: സുഹൃത്തുക്കള്‍ പറയുന്നു
സംഭവം നിര്‍ഭാഗ്യകരമെന്നാണ് സംവിധായിക കരണ്‍ റാവു പറഞ്ഞത്. തന്റെ സൗഹൃദം പ്രൊഫഷണല്‍ മാത്രമല്ലെന്നും അതുകൊണ്ട് തന്നെ എല്ലാ സഹായവും പ്രീതിക്കുണ്ടാകുമെന്നും ഒറ്റയ്ക്കായി എന്ന തോന്നല്‍ വേണ്ടെന്നും കിരണ്‍ റാവു പറയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കിരണ്‍ പറഞ്ഞു.

പ്രീതി സിന്റ: സുഹൃത്തുക്കള്‍ പറയുന്നു
രണ്ടുപേരും തന്റെ അടുത്ത സുഹൃത്തുക്കളായതിനാല്‍ സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് സെയ്ഫലി ഖാനും അഭിപ്രായപ്പെട്ടു. പ്രീതിയ്ക്ക് തന്റെ പിന്തുണയുണ്ടാകുമെന്നും സെയ്ഫലി ഖാന്‍ പറഞ്ഞിട്ടുണ്ട്.

പ്രീതി സിന്റ: സുഹൃത്തുക്കള്‍ പറയുന്നു
മുന്‍കാമുകനായ നെസ് വാഡ ഐ പി എല്‍ മത്സരത്തിനിടെ തന്നെ അപമാനിച്ചു എന്നാണ് പ്രീതി സിന്റയുടെ പരാതി. ഇരുവരും തമ്മിലുള്ള വാഗ്വാദത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയും ചെയ്തു


Click it and Unblock the Notifications











