സല്‍മാന്‍ കത്രീനയെ തല്ലി!
കാമുകിമാരോട് മോശമായി പെരുമാറുന്നതില്‍ കുപ്രസിദ്ധനാണ് സല്‍മാന്‍ ഖാന്‍. ഐശ്വര്യാ റായിയുമായുണ്ടായിരുന്ന പ്രണയബന്ധം തകരുന്ന ഘട്ടമെത്തിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഐശ്വര്യയുടെ വീട്ടിലെത്തി ബഹളം വച്ച് സല്‍മാന്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.
ഐശ്വര്യയുമായുണ്ടായിരുന്ന പ്രണയം തകര്‍ന്നതു പോലെ സല്‍മാന്റെ ഇപ്പോഴത്തെ പ്രണയവും ഒരു തകര്‍ച്ചയിലേക്കാണോ നീങ്ങുന്നത്? സല്‍മാന്‍ ഖാനും ഇപ്പോഴത്തെ കാമുകി കത്രീനാ കൈഫും തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ ഗോസിപ്പുകള്‍ പരന്നിരുന്നു. അതിലെന്തൊക്കെയോ സത്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുന്ന തരത്തിലാണ് സല്‍മാന്‍ ഈയിടെ മുംബൈയിലെ ഒരു കോഫീ ബാറില്‍ വച്ച് പെരുമാറിയത്.
സല്‍മാനും കത്രീനയും ഇടയ്ക്കിടെ ഈ കോഫീ ബാറിലെത്താറുണ്ട്. ഈയിടെ ഇരുവരും ഇവിടെയെത്തി സംസാരിക്കുന്നതിനിടയില്‍ സല്‍മാന്‍ എണീറ്റുനിന്ന് കത്രീനയുടെ കവിളത്തടിച്ചു. കോഫീ ബാറിലുണ്ടായിരുന്നവര്‍ നോക്കിനില്‍ക്കെയാണ് സല്‍മാന്‍ ഈ പ്രകടനം കാഴ്ച വച്ചത്.
അടിയേറ്റു സ്തബ്ധയായ കത്രീന ഉടനെണീറ്റ് ഒരക്ഷരം പറയാതെ സ്ഥലം വിട്ടു. കാമുകി നടന്നകലുന്നത് നോക്കിനില്‍ക്കാനേ സല്‍മാന് കഴിഞ്ഞുള്ളൂ.
സല്‍മാന്‍-കത്രീന ജോഡി പല തവണ ഈ കോഫീ ബാറിലെത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ഇതാദ്യമാണെന്ന് കോഫീ ബാറിലെ ജീവനക്കാര്‍ പറയുന്നു. സല്‍മാനും കത്രീനയ്ക്കുമിടയില്‍ എന്തൊക്കെയോ പുകയുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി.


Click it and Unblock the Notifications