സണ്ണി ലിയോണിന് സല്‍മാന്റെ വക സാരി ക്ലാസ് !
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡിലെ ന്യൂസ് മേക്കറാണ് സല്‍മാന്‍ ഖാന്‍. ചെല്ലുന്നേടത്തെല്ലാം എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ചെയ്ത് സല്‍മാന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം പഴയശത്രു ഷാരൂഖ് ഖാനുമായി വീണ്ടും സ്‌നേഹം പങ്കിട്ട് വാര്‍ത്ത സൃഷ്ടിച്ച സല്‍മാന്‍ ഗായകനായ മിഥുന്‍ ശര്‍മ്മയുമായി പരസ്യമായി കൊമ്പുകോര്‍ത്തതും വലിയ വാര്‍ത്തയായി.
ഇതിനൊപ്പം ആരെയും അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം കൂടി ചെയ്തിരിക്കുകയാണ് ബോളിവുഡിന്റെ മസില്‍ മാന്‍. ബോളിവുഡിലെ ഇപ്പോഴത്തെ ചൂടന്‍ താരം സണ്ണി ലിയോണിനെ സാരിയുടുക്കാന്‍ പഠിപ്പിച്ചിരിക്കുകകയാണ് സല്‍മാന്‍. വെറുതേ ആരെങ്കിലും എന്തെങ്കിലും പറയുകയാണെന്ന് കരുതരുത്. സംഗതി സത്യമാണ്. ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടെ സണ്ണി വേദിയിലെത്തിയപ്പോള്‍ സല്‍മാന്‍ സാരിയുടുക്കല്‍ പാഠങ്ങള്‍ പഠിപ്പിച്ചത്.

പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ എങ്ങിനെ മനോഹരമായി സാരിയുടുക്കാമെന്നതിനെക്കുറിച്ചാണ് സല്‍മാന്‍ സണ്ണിയ്ക്ക് ചില ടിപ്‌സ് നല്‍കിയത്. ഗോള്‍ഡന്‍ കളര്‍ ഗൗണില്‍ സുന്ദരിയായിട്ടാണ് സണ്ണി ചടങ്ങിനെത്തിയത്. സദസില്‍ നിന്നും സണ്ണിയെ വേദിയിലേയ്ക്ക് വിളിച്ചുകയറ്റിയ സല്‍മാന്‍ നീലനിറത്തിലുള്ള ഒരു സാരി നല്‍കിയശേഷം സണ്ണിയോട് അത് ഉടുക്കാന്‍ ആവശ്യപ്പെട്ടു. സല്‍മാന്റെ പ്രവൃത്തികണ്ട് അമ്പരന്നുനിന്ന സണ്ണിയെ പിന്നീട് സല്‍മാന്‍ തന്നെ സാരിയുടുക്കാന്‍ സഹായിക്കുകയായിരുന്നു.
ഗൗണിന് പുറത്തുകൂടി സണ്ണിയെ സാരിചുറ്റിച്ച സല്‍മാന്‍ ചാരിയുടെ ഞൊറിവുകള്‍ പിടിച്ച് നേരെയാക്കിക്കൊടുക്കുകയും ചെയ്തു. സല്‍മാന്റെ സാരിക്ലാസ് സദസില്‍ വന്‍പൊട്ടിച്ചിരിയാണ് ഉണ്ടാക്കിയത്. സാരി ഉടുപ്പിച്ചശേഷം സണ്ണിയെക്കൊണ്ട് തന്റെ കൂടെ ഏതാനും നൃത്തച്ചുവടുകള്‍ വെപ്പിച്ചശേഷമാണ് സല്‍മാന്‍ അവരെ സദസ്സിലേയ്ക്ക് വിട്ടത്.


Click it and Unblock the Notifications











