»   » പുതിയ ചിത്രത്തില്‍ സല്‍മാന് പത്ത് നായികമാര്‍

പുതിയ ചിത്രത്തില്‍ സല്‍മാന് പത്ത് നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

കാമുക വേഷങ്ങളില്‍എന്നും തിളങ്ങിയിട്ടുള്ള താരമാണ് സല്‍മാന്‍ ഖാന്‍. പ്രണയാര്‍ദ്രനായ കാമുകനായി സല്‍മാന്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളുണ്ട്. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ പത്ത് കാമുകിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ പോവുകയാണ്.

2005ല്‍ പുറത്തിറങ്ങിയ നോ എന്‍ട്രിയെന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് സല്‍മാന്‍ കാസനോവയാകുന്നത്.

2014ല്‍ റിലീസ് ചെയ്യത്തക്കവിധത്തിലായിരിക്കും ചിത്രത്തിന്റെ ജോലികള്‍ മുന്നോട്ടുപോവുക. ചിത്രത്തിനായി സല്‍മാന്‍ ഇതിനം തന്നെ ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. പ്രേം എന്നായിരിക്കും ചിത്രത്തില്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അനില്‍ കപൂറും സല്‍മാനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നോ എന്‍ട്രിയില്‍ സല്‍മാന്റെ ഭാര്യയായി അഭിനയിച്ചത് ഇഷ ഡിയോളായിരുന്നു. മറ്റൊരു നായികയായി ബിപാഷ ബസുവും അഭിനയിച്ചു.

ചിത്രത്തിലെ മറ്റു താരനിര സംബന്ധിച്ച് സല്‍മാനുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ അനീസ് ബസ്മിയും നിര്‍മ്മാതാവ് ബോണി കപൂറും പറയുന്നു. ഏതൊക്കെ നിടമാരാകും സല്‍മാന്‍ അവതരിപ്പിക്കുന്ന കാസനോവയും നായികമാരായി എത്തുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Salman Khan has allotted dates to the producer for the sequel of his film No Entry,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam