»   » ഷാഹിദിനും അതിദിയ്ക്കും ഇതുപോലൊരു പണി കിട്ടാനില്ല

ഷാഹിദിനും അതിദിയ്ക്കും ഇതുപോലൊരു പണി കിട്ടാനില്ല

Posted By: AkhilaKS
Subscribe to Filmibeat Malayalam

സ്വാതന്ത്രദിനത്തില്‍ ബോളിവുഡ് താരങ്ങളുടെ സല്യൂട്ട് സെല്‍ഫി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങായിരുന്നു. എന്നാല്‍ സല്യൂട്ട്‌സെല്‍ഫി കൊടുത്ത് ബോളിവുഡ് താരം ഷാഹിദ് കപൂറിനും അതിദി റാവുവിനും വലിയ പണിയാണ് കിട്ടിയിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ അമിതാ ബച്ചന്‍, ഷാരൂഖ് ഖാന്‍, സോനാക്ഷി സിന്‍ഹ എന്നിവര്‍ മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിവരെയാണ് സ്വാതന്ത്രദിനത്തില്‍ സല്യൂട്ട് സെല്‍ഫി പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കൊന്നും കിട്ടാത്ത പണിയാണ് ഷാഹിദിനും അതിദിയ്ക്കും കിട്ടിയിരിക്കുന്നത്.

shahid-adit

പണിക്കിട്ടിയത് എന്തിനാണന്നല്ലേ? എല്ലാവരും വലതുകൈ കൊണ്ട് സല്യൂട്ട് സെല്‍ഫി അടിച്ചപ്പോള്‍ ഷാഹിദും, അതിദിയും ഇടതുകൈ കൊണ്ട് സല്യൂട്ട് ചെയ്തതാണ് ഇവര്‍ക്ക് ഇത്രയും വലിയ വിനയായി മാറിയത്.

എന്തായാലും ഇടതുകൈ കൊണ്ട് സല്യൂട്ടടിച്ച ഷാഹിദിനെയും അതിദിയെയും ആരാധകര്‍ വെറുതെ വിട്ടില്ല. ഉടന്‍ തന്നെ പ്രതിഷേധവുമായി ആരാധകരും മറ്റും രംഗത്തെത്തുകയായിരുന്നു. വലുതുകൈ കൊണ്ട് സല്യൂട്ട് ചെയ്യുക, രാജ്യത്തിന്റെ രക്ഷകരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നുമായിരുന്നു ആരാധാകര്‍ കൊടുത്ത കമന്റുകള്‍.

English summary
While B-town folks were busy spreading the patriotic spirit online on Independence Day, actors Shahid Kapoor and Aditi Rao Hydari were in for some flak on Instagram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam