ദീപികയുടെ ചുംബന രംഗത്തെ പുകഴ്ത്തി സാമന്ത, നാഗചൈതന്യയ്ക്കുള്ള മറുപടിയാണോ എന്ന് ആരാധകർ, കാരണം...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദീപിക. നടിയുടെ ബോളിവുഡ് ചിത്രങ്ങളെല്ലാം തെന്നിന്ത്യയിലും മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ദീപികയെ പോലെ തന്നെ ഭർത്താവ് രൺവീർ സിംഗും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. രൺവീറിന്റെ ചിത്രങ്ങളും മികച്ച കാഴ്ടക്കരെ നേടുന്നുണ്ട്. വിവാഹത്തിന് ശേഷവും ദീപിക സിനിമയിൽ തുടരുകയാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ഗെഹരായിയാം റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈമിലാണ് സിനിമ റിലീസിനെത്തുന്നത്. വിവാഹത്തിന് ശേഷം പുറത്ത് വരുന്ന നടിയുടെ രണ്ടാമത്തെ ചിത്രമാണിത്.

സിനിമയുടെ ടീസർ പുറത്ത് വന്നിരുന്നു. ബോൾഡ് രംഗങ്ങളിൽ ദീപിക എത്തുന്നുണ്ട്. വിവാഹത്തിന് ശേഷം നടിമാർ അത്തരത്തിലുള്ള രംഗങ്ങളിൽ എത്താറില്ല. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമാവുകയാണ് ദീപിക. നടിയുടെ ലിപ് ലോക്ക് രംഗത്തെ അഭിനന്ദിച്ച് സിനിമ താരങ്ങൾ ഉൾപ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. കാത്തിരിക്കാൻ വയ്യ എന്നാണ് എല്ലാവരും പറയുന്നത്.

ദീപികയെ അഭിനന്ദിച്ച്  സാമന്ത

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീപികയെ അഭിനന്ദിച്ച് കൊണ്ടുള്ള സാമന്തയുടെ വാക്കുകളാണ്. പുറത്ത് വന്ന ടീസറിലെ ചുംബന രംഗം പങ്കുവെച്ച കൊണ്ടാണ് ദീപികയെ പുകഴ്ത്തി കൊണ്ട് സാമന്ത എത്തിയിരിക്കുന്നത്. മനോഹരം എന്നാണ് നടി കുറിച്ചിരിക്കുന്നത്. സാമന്തയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദീപിക നന്ദിയും അറിയിച്ചിട്ടുണ്ട്. നടിയോടുള്ള ആരാധന സാമന്ത മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ''ദീപിക വളരെ കുറ്റമറ്റതും സുന്ദരിയാണെന്നും തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് നടി'' പറഞ്ഞത്.

വിവാഹമോചനം

സാമന്തയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽവലിയ ചർച്ചയായിട്ടുണ്ട്. നടിയുടെ ബോൾഡ് കഥാപാത്രങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഫാമിലി മാൻ 2 ഭാഗത്തിൽ സെക്സ് രംഗത്തിൽ സാമന്ത അഭിനയിച്ചിരുന്നു. ഇത് നാഗ ചൈതന്യയ്ക്കും കുടുംബത്തിനും ഇഷ്ടമായിരുന്നില്ലെന്ന് ബോളിവുഡ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

ഫാമിലിമാനിലെ  രംഗം

പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം... വിവാഹശേഷം സാമന്ത സിനിമകളിൽ ബോൾഡ് സീനുകളും ഐറ്റം നമ്പറുകളും ചെയ്യുന്നത് നാഗ ചൈതന്യ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇഷ്ടമായിരുന്നില്ല.ഫാമിലി മാനിലെ രംഗങ്ങള്‍ കണ്ട് നാഗചൈതന്യയും നാഗാര്‍ജുനയും ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. സാമന്ത അക്കിനേനി കുടുംബത്തെ ചതിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഈ രംഗങ്ങളെ കുറിച്ച് നേരത്തെ തന്നെ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്നും, സാമന്ത വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഇവര്‍ രണ്ട് പേരും കരുതിയത്. ഇതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും നാഗാര്‍ജുനയും അക്കിനേനി കുടുംബത്തിലെ പ്രമുഖരും ഇരുന്ന് കൊണ്ടുള്ള ഒരു കുടുംബ ചര്‍ച്ച നടന്നിരുന്നു. സാമന്ത കുടുംബത്തിന്റെ ഇമേജ് തകര്‍ത്തുവെന്നും, അത് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നതെന്നും ഇവര്‍ സാമന്തയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ നടി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു വിവാഹമോചനം,

ഐറ്റം ഡാൻസ്

പുഷ്പയിലും നടി ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നടിയുടെ ആദ്യത്തെ ഐറ്റം നമ്പറാണിത്. വിവാഹമോചനത്തിന് തൊട്ട് പിന്നാലെയായിരുന്നു നടി ഇതിൽ പ്രത്യക്ഷപ്പെട്ടത്. വൻ പ്രതിഫലമായിരുന്നു നടി ഇതിനായി വാങ്ങിയത്. അദ്ദേഹം പുഷ്പയിലെ ഐറ്റം ഗാനവും നാഗചൈതന്യയ്ക്കും കുടുംബത്തിനും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ സിനിമ കോളങ്ങളിൽ വൈറൽ ആകുമ്പോളാഴാണ് ദീപികയെ അഭിനന്ദിച്ച് സാമന്ത രംഗത്ത് എത്തിയിരിക്കുന്നത്. ഇത് ആർക്കെങ്കിലുമുള്ള മറുപടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ദീപികയുടെ ലിപ് ലോക്ക് പോലെ സാമന്തയുടെ വാക്കുകളും വൈറൽ ആയിട്ടുണ്ട്.

Recommended Video

Minnal Murali Premiere Show At Mumbai | Tovino Thomas | Basil Joseph | FilmiBeat Malayalam
നാഗചൈതന്യയ്ക്ക് എതിർപ്പ്

സാമന്തയുടെ പുഷ്പയിലെ ഗാനം പുറത്ത് വന്നതിന് പിന്നാലെ നാഗചൈതന്യയുടെ ഒരു അഭിമുഖം സിനിമ കോളങ്ങളിൽ വൈറൽ ആയിരുന്നു. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചായിരുന്നു നടനോട് സംസരിച്ചത്. ''എല്ലാത്താരം വേഷങ്ങളും കെട്ടിക്കാൻ പറ്റിയ ആളാണ് ഞാൻ. എന്നാൽ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങൾ ഞാൻ സ്വീകരിക്കില്ലെന്ന്'' നാഗചൈതന്യ പറഞ്ഞു''. നടന്റെ ഈ വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു , ചായിയുടെ വാക്കുകൾ ലക്ഷ്യം വയ്ക്കുന്നത് സാമന്തയെ ആണോ എന്നാണ് പ്രേക്ഷകർ ചോദിച്ചിരുന്നു. സാമന്തയുടെ പുതിയ സ്റ്റോറി നാഗചൈതന്യയ്ക്ക് നേരെയുള്ള ഒളിയമ്പാണെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.

Read more about: samantha deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X