'മദ്രാസീസ് പൊളിയല്ലേ'; ആലിയയേയും മുട്ടുകുത്തിച്ചു, ഇന്ത്യന്‍ സിനിമയിൽ ഏറ്റവും ജനപ്രീതി നേടിയ പത്ത് നായികമാര്‍
സൗന്ദര്യവും കഴിവും കൊണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി അഭിനേത്രികളാൽ സമ്പന്നമാണ് ഇന്ത്യൻ സിനിമ. ഒട്ടനവധി പ്രാദേശിക ഭാഷകളില്‍ പ്രത്യേകം ചലച്ചിത്ര വ്യവസായങ്ങളും അതിന്‍റെ വൈവിധ്യവുമുള്ള മറ്റൊരു രാജ്യവും ലോക സിനിമാഭൂപടത്തില്‍ ഇന്ത്യപോലെ മറ്റൊന്നില്ല. ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞ നായികമാർ ഇന്ത്യൻ സിനിമയിലുണ്ട്. സൗന്ദര്യവും കഴിവും മാത്രമല്ല ഫാഷൻ സെൻസുകൊണ്ടും വ്യക്തിത്വം കൊണ്ടുമെല്ലാം നമ്മുടെ നായികമാർ ലോകശ്രദ്ധ നേടിയിട്ടുണ്ട്.
ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ വ്യവസായങ്ങളിലൊന്നുമാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി. അതേസമയം ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ പത്ത് നടിമാരുടെ പട്ടിക പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

ഈ വർഷം സെപ്റ്റംബറിലെ ലിസ്റ്റാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളെ പിന്തള്ളി തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള നായികമാരാണ് പത്തിൽ ആറ് സ്ഥാനവും നേടിയിരിക്കുന്നത്. സൗത്ത് സിനിമയിലെ സെൻസേഷൻ സാമന്ത റൂത്ത് പ്രഭുവാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി എന്ന സ്ഥാനം ഏറെ നാളുകളായി അലങ്കരിക്കുന്നത് സാമന്തയാണ്. അത് ഇത്തവണയും നടി നിലനിർത്തി.
ആരോഗ്യപ്രശ്‌നങ്ങൾ കാരണം കുറച്ചുകാലം അഭിനയത്തിൽ നിന്നും വിട്ടുനിന്നിട്ടും സാമന്തയുടെ ജനപ്രീതി നഷ്ടപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വിരലിലെണ്ണാവുന്ന ബോളിവുഡ് സിനിമകൾ മാത്രം ചെയ്ത സാമന്ത ബോളിവുഡിലെ താരറാണിമാരായ ആലിയ ഭട്ടിനേയും ദീപിക പദുകോണിനേയും പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
വിവാഹമോചനത്തിനുശേഷം സിനിമയാണ് സാമന്തയുടെ എല്ലാമെല്ലാം. അതുകൊണ്ട് തന്നെ ദിനം പ്രതി നടിയുടെ ആരാധകരുടെ എണ്ണം ആഗോളതലത്തിൽ വർധിക്കുകയാണ്. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് സിറ്റാഡൽ ഹണി ബണ്ണിയാണ് സാമന്തയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ പോജക്ട്. വരുൺ ധവാൻ, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ സീരിസിൽ അവതരിപ്പിക്കുന്നത്.
ഒരു കംപ്ലീറ്റ് ആക്ഷൻ മൂഡിലുള്ള സീരിസിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വമ്പൻ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി യാത്രയിലാണ് സാം. അതിനിടയിലാണ് ഈ നേട്ടം നടിയെ തേടി എത്തിയിരിക്കുന്നത്. നവംബർ ഏഴിന് ആമസോൺ പ്രൈമിൽ ആ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. പത്ത് റാങ്കുകളിൽ ആറ് സ്ഥാനങ്ങളും തെന്നിന്ത്യൻ താര സുന്ദരിമാരുടെ പേരിലാണ്.

നയൻതാര, തൃഷ കൃഷ്ണൻ, കാജൽ അഗർവാൾ, സായ് പല്ലവി, രശ്മിക മന്ദാന എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ആറ് സൗത്ത് താരങ്ങൾ. ആലിയ ഭട്ട്, ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, കിയാര അദ്വാനി എന്നിവരാണ് ആദ്യ പത്തിൽ ഇടംപിടിച്ച ബോളിവുഡ് താരസുന്ദരികൾ. സാമന്ത ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ രണ്ടാം സ്ഥാനം ബോളിവുഡ് കൊണ്ടുപോയി. ആലിയ ഭട്ടാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടിമാരുടെ ലിസ്റ്റിൽ രണ്ടാമത് ഇടം നേടിയയാൾ.
മൂന്നാം സ്ഥാനത്ത് ദീപിക പദുകോണാണ്. ഇപ്പോൾ ബോളിവുഡിൽ സജീവമായി നിൽക്കുന്ന നായികമാരിൽ താരമൂല്യമുള്ള നായികയാണ് ദീപിക. നാലാം സ്ഥാനം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കാണ്. ജവാനിലൂടെ ബോളിവുഡിലേക്കും കഴിഞ്ഞ വർഷം നയൻസ് അരങ്ങേറിയിരുന്നു.
അഞ്ചാം സ്ഥാനത്തുള്ളത് നാൽപ്പതുകാരിയായ തൃഷ കൃഷ്ണനാണ്. കൈ നിറയെ സിനിമകളുമായി തിരക്കിലാണ് തൃഷ. ശ്രദ്ധ കപൂറാണ് ആറാം സ്ഥാനത്ത്. ഏഴാം സ്ഥാനത്ത് കാജൽ അഗർവാളാണ്. എട്ടാം സ്ഥാനം സായ് പല്ലവിക്കാണ്. ബോളിവുഡ് വളരെ സജീവമാണെങ്കിലും പോപ്പുലാരിറ്റിയിൽ ഇത്തവണ വളരെ പിന്നിലാണ് രശ്മിക മന്ദാന. ഒമ്പതാം സ്ഥാനമെ താരത്തിനുള്ളു. പത്താം സ്ഥാനം കിയാര അധ്വാനിക്കാണ്.


Click it and Unblock the Notifications











