എഴുപതുകാരിയായി സമാന്ത അഭിനയിക്കുന്നില്ല, പ്രതീക്ഷിച്ചത് വെറുതെയോ...??
കൊറിയന്‍ ഹിറ്റ് ചിത്രമായ മിസ് ഗ്രേനിയുടെ തെലുങ്ക് റീമേക്കില്‍ സമാന്ത നായികയായി എത്തുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ സ്ഥിരീകരിച്ചതാണ്. വളരെ അധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് സമാന്ത ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്.
എഴുപതുകാരിയായ വൃദ്ധ പെട്ടന്ന് 20 കാരിയായി മാറുന്നതിന് പിന്നിലെ നിഗൂഢതയെ കുറിച്ചാണ് മിസ് ഗ്രേനി എന്ന ചിത്രം പറയുന്നത്. എഴുപതുകാരിയായി അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് വെല്ലുവിളിയുള്ള കാര്യമാണെന്നും, ഒട്ടും ധൈര്യമില്ലെങ്കിലും ആ റോള്‍ ആത്മവിശ്വാസത്തോടെ ചെയ്യും എന്നും സമാന്ത പറഞ്ഞിരുന്നു.

എന്നാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ആ വേഷം സമാന്ത ചെയ്യുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. 20 കാരിയായി സമാന്ത തന്നെയെത്തും. 70 കാരിയുടെ വേഷത്തില്‍ നടി ലക്ഷ്മി അഭിനയിക്കും എന്നാണ് പുറത്തുവരുന്ന വാര്‍ത്തള്‍.
ഓ ബേബി! യെന്ത സക്കഗുന്നവെ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ബിവി നന്ദിനി റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. സമാന്തയെയും ലക്ഷ്മിയെയും കൂടാതെ റാവു രമേഷ്, നാഗ ശൗര്യ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











