സ്വിം സ്യൂട്ടില്‍ കടല്‍ത്തീരത്ത് മക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ച് താരസുന്ദരി; ചിത്രങ്ങള്‍ കാണാം

ബോളിവുഡിലെയും തെന്നിന്ത്യയിലെയും മുന്‍നിര നായകന്‍മാര്‍ക്കൊപ്പം ഒരുകാലത്ത് നായികാപ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങിയ താരസുന്ദരിയാണ് സമീറ റെഡ്ഡി. ബിസിനസുകാരനായ അക്ഷയ് വര്‍ധെയും രണ്ട് മക്കളുമായി ഇപ്പോള്‍ പൂര്‍ണ്ണമായും കുടുംബജീവിതം ആസ്വദിക്കുന്ന നടി പക്ഷെ, സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും സമീറ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പുരോഗമനപരമായ നിരവധി കാഴ്ചപ്പാടുകളിലൂടെ എപ്പോഴും കൈയടി നേടാറുള്ള സമീറയുടെ ചിന്തകള്‍ ഏറെ ചര്‍ച്ചയാകാറുമുണ്ട്.

സമീറയും റെഡ്ഡിയും കുടുംബവും ഇപ്പോള്‍ മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം കടല്‍ത്തീരത്ത് ചുറ്റിയടിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സമീറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള ഈ വെക്കേഷന്‍ കാലം ഏറെ രസകരമാണെന്ന കുറിപ്പോടെയായിരുന്നു സമീറ റെഡ്ഡി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍

മക്കളായ നൈറയും ഹാന്‍സും ഭര്‍ത്താവ് അക്ഷയ് വര്‍ധേയും സമീറക്കൊപ്പമുണ്ട്. മഞ്ഞ നിറമുള്ള സ്വിം സ്യൂട്ടായിരുന്നു സമീറയുടെ വേഷം. നടി തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സമീറക്ക് കമന്റുകളുടെ പ്രവാഹമായിരുന്നു. സമീറയുടെ ഭര്‍ത്താവിന്റെ അമ്മ മഞ്ജരി വര്‍ധേയും ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. വെക്കേഷന് മാലിദ്വീപിലെത്തിയ ശേഷമുള്ള ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സമീറ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീച്ചില്‍ മക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

2002-ല്‍ പുറത്തിറങ്ങിയ മേനേ ദില്‍ തുജ്കോ ദിയ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സമീറ 2013-ല്‍ പുറത്തിറങ്ങിയ വരദനായക എന്ന കന്നട ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പൂര്‍ണ്ണമായും കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് നടി ഇപ്പോള്‍.

അലോപേഷ്യ

അടുത്തിടെ നടി തനിക്ക് അലോപേഷ്യ രോഗമുണ്ടെന്ന് ആരാധകരെ അറിയിച്ചിരുന്നു. അതേക്കുറിച്ച് സമീറ പറയുന്നത് ഇപ്രകാരമാണ്. '2016-ലാണ് തനിക്ക് അലോപേഷ്യ രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്. തലയുടെ പിന്‍ഭാഗത്ത് രണ്ടിഞ്ചോളം കഷണ്ടിയുണ്ടെന്ന് അക്ഷയ് കണ്ടെത്തി. ഒരു മാസത്തിനുള്ളില്‍ അത്തരത്തില്‍ വീണ്ടും രണ്ടിടത്ത് കണ്ടു. അത് ഉള്‍ക്കൊള്ളുക പ്രയാസമായിരുന്നു.

വൈകാരികമായി അതിനോട് പൊരുത്തപ്പെടുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. മുടികൊഴിച്ചിലിന് മാത്രമല്ല, അതുമൂലം നമുക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടിന് കൂടി ചികിത്സ ആവശ്യമാണ്. ചികിത്സക്ക് ശേഷം ഇപ്പോള്‍ നല്ല വ്യത്യാസം കാണാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ആരോഗ്യകരമായ മുടിയുണ്ട്, കൊഴിഞ്ഞ ഭാഗങ്ങളില്‍ മുടി വീണ്ടും കിളിര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. പക്ഷെ, ജീവിതത്തിന്റെ ഏതുഘട്ടത്തില്‍ വേണമെങ്കിലും ഈ അവസ്ഥ തിരിച്ചുവരാമെന്നും സമീറ കുറിയ്ക്കുന്നു. രണ്ടാമത്തെ മകള്‍ ഉണ്ടായശേഷമാണ് ശരീരത്തില്‍ നിരവധി പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നും അതിലൊന്നും തനിക്ക് യാതൊരു ആശങ്കയും ഇല്ലെന്നും സമീറ പറയുന്നു.

പോസ്റ്റ്പോര്‍ട്ടം ഡിപ്രഷനെക്കുറിച്ച്

തനിക്ക് പ്രസവാനന്തരം ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ചും സമീറ ആരാധകരോട് പങ്കുവെക്കാറുണ്ട്. പോസ്റ്റ്പോര്‍ട്ടം ഡിപ്രഷനെക്കുറിച്ചും ശരീരഭാരം കൂടിയതിനെക്കുറിച്ചുമൊക്കെ പലപ്പോഴും സമീറ തുറന്നു സംസാരിച്ചിട്ടുണ്ട്. രണ്ടാമത്തെ മകള്‍ ഉണ്ടായ ശേഷം ശരീരഭാരം കുറച്ചതിന്റെ ടിപ്സും കുറച്ചു നാള്‍ മുന്‍പ് സമീറ പങ്കുവെച്ചിരുന്നു.

Recommended Video

കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
 മുടി ഡൈ ചെയ്യാതെ

മേക്കപ്പില്ലാതെയും മുടി ഡൈ ചെയ്യാതെയും ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സമീറ ആരോഗ്യകരമായ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് എപ്പോഴും പറയാറുള്ളത്. ടിപ്പിക്കല്‍ സൗന്ദര്യ സങ്കല്പങ്ങളെ പൊളിച്ചെഴുതി ആരോഗ്യകരമായ ജീവിതത്തെ കൈമുതലാക്കണമെന്നാണ് സമീറയുടെ ഉപദേശം. ആളുകള്‍ തന്നെ എങ്ങനെ വിലയിരുത്തിയാലും ഭയമില്ലെന്നും തന്റെ പഴയകാല സൗന്ദര്യം ഇപ്പോഴില്ല എന്നതോര്‍ത്ത് വിഷമിക്കാനില്ലെന്നും നടി പറയുന്നു. നിരവധി ആരാധകര്‍ സമീറയുടെ തുറന്നുപറച്ചിലുകളെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്.

More from Filmibeat

Read more about: sameera reddy maldives
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X