twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാമതും കുഞ്ഞ് വേണോന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു; മകളുടെ ജനനത്തിലൂടെ തോന്നിയതിനെ കുറിച്ച് സമീറ റെഡ്ഡി

    |

    ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിന്ന നടി സമീറ റെഡ്ഡി. ഇത്രയും സൂപ്പര്‍ നായികയായിട്ടും വിവാഹം കഴിഞ്ഞതോടെ സമീറ അഭിനയത്തില്‍ നിന്നും മാറി. ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മയും നല്ലൊരു കുടുംബിനിയുമായി കഴിയുകയാണ്. ആദ്യ പ്രസവത്തിന് ശേഷം താന്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്ന് പോയതിനെ കുറിച്ച് മുന്‍പ് പലപ്പോഴായി നടി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ആദ്യ പ്രസവത്തെ കുറിച്ചും രണ്ടാമതും കുഞ്ഞിന് ജന്മം കൊടുത്തതിനെ പറ്റിയും സമീറ പറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി വീണ്ടും ആരാധകരുമായി പ്രസവാനുഭവങ്ങൾ പറഞ്ഞത്.

    രണ്ടാമതൊരു കുഞ്ഞ് വേണോ എന്ന് ഞാന്‍ എന്നോട് തന്നെ പലതവണ ചോദിച്ചിട്ടുണ്ട്

    'എനിക്ക് രണ്ടാമതൊരു കുഞ്ഞ് വേണോ എന്ന് ഞാന്‍ എന്നോട് തന്നെ പലതവണ ചോദിച്ചിട്ടുണ്ട്. ഞാന്‍ ആദ്യമായി ഒരു കുഞ്ഞിന് ജനനം കൊടുത്തതോടെ പൂര്‍ണമായും തകര്‍ന്നു. ഒരു ഇഷ്ടിക കൊണ്ട് അടിച്ചിടുന്നത് പോലെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നെ തകര്‍ത്തു. എന്റെ ശരീരത്തിന്റെ നിയന്ത്രണവും സ്വയം മൂല്യവും നഷ്ടപ്പെട്ടു. അത് എന്റെ വിവാഹ ജീവിതത്തെ ബാധിച്ചു. കാരണം അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.

    ഭര്‍ത്താവ് ആണ് ശക്തമായി കൂടെ ഉണ്ടായിരുന്നത്

    എങ്കിലും ഒരു പാറയുടെ ഉറപ്പോടെ ഭര്‍ത്താവ് കൂടെ ഉണ്ടായി. മാത്രമല്ല എന്റെ കുടുംബം ഒന്നടങ്കം എന്നെ കൈ വിടാതെ കൂടെ നില്‍ക്കുകയും സഹായിക്കുകയുമൊക്കെ ചെയ്തിരുന്നു. എനിക്ക് ഒരു കുട്ടിയെ കൂടി വേണമെന്ന് അറിയമായിരുന്നു. പക്ഷേ പല സ്ത്രീകളും എന്നോട് അതിനെ പറ്റി ചോദിച്ച് കൊണ്ടേ ഇരുന്നു. സത്യം പറഞ്ഞാല്‍ ഗര്‍ഭകാലത്തൂടെയുള്ള യാത്രകള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായിരിക്കും. അത് എന്താണ് നമുക്ക് തരുന്നതെന്ന് പറയാന്‍ പ്രയാസമാണ്.

    ഫ്രാന്‍സിസ് ആറ് വട്ടം പ്രൊപ്പോസ് ചെയ്തിട്ടും നോ പറഞ്ഞു; ജീവിതത്തില്‍ തേപ്പുക്കാരിയല്ലെന്ന് ശ്രുതി രാമചന്ദ്രൻഫ്രാന്‍സിസ് ആറ് വട്ടം പ്രൊപ്പോസ് ചെയ്തിട്ടും നോ പറഞ്ഞു; ജീവിതത്തില്‍ തേപ്പുക്കാരിയല്ലെന്ന് ശ്രുതി രാമചന്ദ്രൻ

    മകൾക്ക് ജന്മം കൊടുത്തതിലൂടെ വന്ന തിരിച്ചറിവിനെ പറ്റി നടി

    പക്ഷെ എനിക്ക് അറിയാവുന്ന ഒരേയൊരു കാര്യം, എന്റെ നൈറ, ഞാന്‍ എത്ര ഭയമില്ലാത്തവള്‍ ആണെന്ന് എനിക്ക് കാണിച്ച് തന്നുവെന്നാണ്. അത് എന്റെ തീരുമാനമാണെന്ന് എനിക്കറിയാം. അത് കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിയുമെന്നും അറിയാമായിരുന്നു. കാരണം ആ ഉറക്കമില്ലാത്ത രാത്രികളില്‍ നമ്മുടെ ശരീരം മാറും. മൂത്തമകനുമായി പൊരുത്തപ്പെട്ടത് അത്ര എളുപ്പമായിരുന്നില്ലെന്നാണ് സമീറ പറയുന്നത്. എന്നാല്‍ അതത്ര ബുദ്ധിമുട്ടുള്ള കാര്യവും അല്ലായിരുന്നു. നിരവധി ഘടകങ്ങള്‍ അതിലുണ്ടായിരുന്നു. സാമ്പത്തികമായിട്ടോ വൈകാരികമായിട്ടോ അല്ലെങ്കില്‍ വെറുമൊരു പിന്തുണയോ മതി കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന തീരുമാനത്തിലേക്ക് എത്താന്‍.

    ഐറ്റം ഡാന്‍സ് ചെയ്ത് ഹിറ്റാക്കിയത് സാമന്ത; പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ സാമന്തയെ മാറ്റി, പകരം ദിഷ എത്തുംഐറ്റം ഡാന്‍സ് ചെയ്ത് ഹിറ്റാക്കിയത് സാമന്ത; പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ സാമന്തയെ മാറ്റി, പകരം ദിഷ എത്തും

    Recommended Video

    മമ്മൂക്ക സെറ്റിൽ ഫുൾ Chill ആണ് , സുദേവ് നായർ പറയുന്നു | FIlmiBeat Malayalam
     സ്വയം ക്രെഡിറ്റ് നല്‍കുന്നതിനേക്കാള്‍ സ്ത്രീകള്‍ ശക്തരാണ്

    സ്വയം ക്രെഡിറ്റ് നല്‍കുന്നതിനേക്കാള്‍ സ്ത്രീകള്‍ ശക്തരാണ്. നമ്മള്‍ നമ്മളെ തന്നെ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്താല്‍ ആ ശബ്ദം കൂടുതല്‍ മനക്കരുത്ത് നല്‍കും. ഞാന്‍ വിശ്വസിച്ചത് എന്നില്‍ തന്നെയാണ്. പിന്നെ നടന്നതില്‍ എനിക്കും സന്തോഷമുണ്ട്. നിങ്ങളുടെ ഉള്ളിലെ ശബ്ദം എന്തു തന്നെ ആയാലും, അത് അമ്മയാകാതിരിക്കാനോ അവിവാഹിതയായി തുടരാനോ ഒന്നിലധികം കുട്ടികളെ പ്രസവിക്കാനോ അതില്‍ ഏതാണെങ്കില്‍ പോലും അത് നിങ്ങളുടെ തീരുമാനമാണ്. അവിടെ മറ്റൊരാള്‍ക്ക് സമ്മര്‍ദ്ദം തരാന്‍ പറ്റില്ല. നമ്മുടെ ജന്മവാസനയെ വിശ്വസിക്കുക. എന്നുമാണ് സമീറ റെഡ്ഡി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. സ്ത്രീകള്‍ ശക്തരാണെന്ന് നടി ഹാഷ് ടാഗില്‍ സൂചിപ്പിക്കുകയും ചെയ്തു.

    <br />നാല്‍പത്തിയെട്ടാം വയസില്‍ അമ്മയായി നടി സുമ ജയറാം; ഇരട്ടക്കുട്ടികളാണെന്ന് ആദ്യമേ അറിഞ്ഞിരുന്നുവെന്ന് നടി
    നാല്‍പത്തിയെട്ടാം വയസില്‍ അമ്മയായി നടി സുമ ജയറാം; ഇരട്ടക്കുട്ടികളാണെന്ന് ആദ്യമേ അറിഞ്ഞിരുന്നുവെന്ന് നടി

    English summary
    Sameera Reddy Opens Up About Her Postpartum Depression, Says She Rethinked About Second Baby
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X