ശരീരത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇടാന്‍ കാരണം ഇതാണ്; 43-ാം ജന്മദിനത്തില്‍ അതിനെ കുറിച്ച് പറഞ്ഞ് സമീറ റെഡ്ഡി

ആദ്യ പ്രസവത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞാണ് നടി സമീറ റെഡ്ഡി വാര്‍ത്തകളില്‍ നിറയാറുള്ളത്. പിന്നീട് രണ്ടാമത്തെ പ്രസവം നടി വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു. ഇടക്കാലത്ത് നരച്ച മുടിയും ശരീരത്തുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍ കാണിച്ചും സമീറ രംഗത്ത് വരാറുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ താന്‍ ഇങ്ങനെയാണും മേക്കപ്പിന്റെ സഹായത്തോടെയാണ് ഇങ്ങനെ മാറ്റം സംഭവിക്കുന്നതെന്നുമൊക്കെ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ സമീറയുടെ നാല്‍പത്തിമൂന്നാം ജന്മദിനത്തോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ നിരവധി കാര്യങ്ങളാണ് സമീറ പറയുന്നത്. വിശദമായി വായിക്കാം..

 ഞാൻ പ്രചോദനമാവുന്നുവെന്ന് ആരാധകർ

'ഞാന്‍ എല്ലാവര്‍ക്കും പ്രചോദനമാവുന്നുണ്ട് എന്നാണ് എന്റെ പ്രേക്ഷകര്‍ എന്നോട് പറയുന്നത്. പക്ഷേ അവര്‍ക്ക് മനസ്സിലാകാത്തത് അവരാണ് എന്നെ സ്വതന്ത്രയാക്കിയത് എന്നതാണ്. യഥാര്‍ഥത്തില്‍ എനിക്ക് ഞാനായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സോഷ്യല്‍ മീഡിയയാണ് എന്റെ സുഖമാക്കുന്നത്. ഞാന്‍ എന്തായിരിക്കണമെന്ന് അവര്‍ നിര്‍വചിച്ച് കൊണ്ടേ ഇരിക്കുന്നു. സോഷ്യല്‍ മീഡിയയെ ഒരു സമ്മര്‍ദ്ദമായോ അതിനോട് പൊരുത്തപ്പെടേണ്ടതായിട്ടോ ഞാന്‍ കാണുന്നില്ല. ഞാന്‍ അത് ഇഷ്ടപ്പെടുന്നു. അവിടെ മറച്ച് വെക്കാന്‍ ഒന്നുമില്ല. പേടിക്കാനും ഇല്ലെന്നുള്ളതാണ് അത്ഭുതകരം.

നമ്മുടെ ശരീരത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇടുന്നതിന് കാരണം

നമ്മുടെ ശരീരത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ ആണ് ഇടുന്നതെങ്കില്‍ അതായിരിക്കും നമ്മുക്ക് ഏറ്റവും കൂടുതല്‍ ഫീല്‍ ചെയ്യുക. വര്‍ഷങ്ങളായി എന്റെ കൈയില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടായിരുന്നു. ഞാന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ള സമയത്ത് അത് മറച്ച് പിടിക്കുന്നതിന് വേണ്ടി ഒത്തിരി മേക്കപ്പ് ഇട്ട് നടന്നിരുന്നു. കൗമാരപ്രായം മുതല്‍ തന്നെ എന്റെ കൈയില്‍ ഇതുണ്ടായിരുന്നു. ഇപ്പോള്‍ ആ കൈകള്‍ ഉയര്‍ത്തി ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുമ്പോള്‍ എത്രത്തോളം വിമോചനമുണ്ടെന്നത് എനിക്ക് വിശദീകരിക്കാന്‍ കഴിയില്ല.

ശരീരത്തിലെ പാടുകളെ കുറിച്ച് സമീറ റെഡ്ഡി

അന്നൊക്കെ എന്റെ ഈ ശരീരഭാഗം എനിക്ക് ഇഷ്ടമല്ലെന്ന് മറ്റുള്ളവര്‍ പറയുമെങ്കിലും എനിക്ക് ആ കുഴപ്പം ഇല്ലായിരുന്നു. പക്ഷേ അന്ന് ഞാന്‍ ഏറെ വേദനിച്ചിരുന്നു. ഇങ്ങനെ മോശമുള്ള ശരീരത്തിന്റെ ഭാഗം നിങ്ങള്‍ എന്തിനാണ് കാണിക്കുന്നത്. ഞങ്ങളുടെ മനസില്‍ ഇപ്പോഴുള്ള നിങ്ങളുടെ ചിത്രം തകര്‍ക്കാന്‍ വേണ്ടിയാണോ എന്നൊക്കെ ചിലര്‍ ചോദിക്കുമായിരുന്നു. അതാണ് പോയിന്റ്. ഓരോരുത്തരുടെയും ചിന്തകളിലുള്ള ഇമേജ് തകരുമെന്ന് കരുതി നമ്മുടെ അപൂര്‍ണതകള്‍ കുഴപ്പമില്ലെന്ന് പറയുകയാണ്. ഞാന്‍ വളരെ സത്യസന്ധയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ സംസാരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു. പക്ഷേ അളുകള്‍ അതിന് തയ്യാറാണെന്ന് ഞാന്‍ കരുതുന്നില്ല.

Recommended Video

തിയറ്ററിലെത്തി 15 ദിവസങ്ങള്‍ക്ക് ശേഷം 'മരക്കാര്‍' ആമസോണ്‍ പ്രൈമിലേക്ക്
ഭർത്താവിനെയും കുടുംബത്തെയും പറ്റി സമീറ

ജീവിതത്തില്‍ എന്തെങ്കിലും തികഞ്ഞവള്‍ ആണെന്ന് ആളുകള്‍ വിശ്വസിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല, കാരണം അത് അങ്ങനെയല്ല. എന്റെ വിവാഹത്തിന്റെ കാര്യമായാലും, എന്റെ ശരീരത്തിന്റെ കാര്യമായാലും, എന്റെ അമ്മായിയമ്മയുടെ കാര്യമായാലും, എന്റെ മക്കളെ കുറിച്ചായാലും അങ്ങനെയാണെന്ന് സമീറ പറയുന്നു. ഇതൊക്കെ വളരെ പ്രവര്‍ത്തനക്ഷമമായ ഒരു ബന്ധമാണ്. ഈ നിലയിലെത്താന്‍ ഞങ്ങള്‍ ഒത്തിരി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് പലതിനെ കുറിച്ചും ആശയ വിനിമയം നടത്തേണ്ടി വന്നു. പരസ്പരം ഒരു സ്പേസില്‍ വരണം, അങ്ങോട്ടും ഇങ്ങോട്ടും അലോസരപ്പെടുത്തിയിരുന്നു, പരസ്പരം സ്നേഹിക്കണം, അംഗീകരിക്കുകയും വേണം എന്നുമാണ് സമീറ റെഡ്ഡി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X