വിക്ക് ഉണ്ടായ സമയത്ത് ആത്മവിശ്വാസം കുറഞ്ഞു! കരിയര്‍ മാറ്റിമറിച്ചത് ഈ സൂപ്പര്‍താരമെന്ന് സമീറ റെഡ്ഡി

By Midhun Raj

സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സമീറ റെഡ്ഡി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മേഘ്‌ന എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴത്തിരിവുണ്ടാക്കിയിരുന്നു. വാരണം ആയിരത്തിലെ സൂര്യയും സമീറയും ഒന്നിച്ചുളള ഗാനരംഗങ്ങള്‍ പ്രേക്ഷകമനസുകളില്‍ ഇന്നും മായാതെ നില്‍ക്കുന്നവയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ക്കു പുറമെ ബോളിവുഡിലും നടി അഭിനയിച്ചിരുന്നു.

അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം

അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി സിനിമകളില്‍ തിളങ്ങിയിരുന്നത്. വിവാഹ ശേഷം സിനിമ വിട്ട നടി ഇപ്പോള്‍ കുടുബ ജീവിതവുമായി മുന്നോട്ടുപോവുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തനിക്ക് മുന്‍പ് വിക്ക് ഉണ്ടായിരുന്നുവെന്ന കാര്യം സമീറ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. വിക്കുണ്ടായിരുന്നത് കൊണ്ട് മറ്റുളളവരുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ ഭയമായിരുന്നുവെന്ന് നടി പറയുന്നു. സിനിമയുടെ ഓഡിഷന്‌ പോയിരുന്ന കാലത്ത് ഈ പ്രശ്‌നം എന്നെ വല്ലാതെ അലട്ടിയിരുന്നു.

ആത്മവിശ്വാസം ഇല്ലാതിരുന്ന

ആത്മവിശ്വാസം ഇല്ലാതിരുന്ന തന്നെ അന്ന് സഹായിച്ചത് ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക്ക് റോഷനാണെന്ന് നടി പറയുന്നു. എന്റെ പ്രശ്‌നം മനസിലാക്കിയ ഹൃത്വിക്ക് അന്ന് എനിക്ക് ഒരു പുസ്തകം വായിക്കാന്‍ തന്നു. ആ പുസ്തകമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. സമീറ റെഡ്ഡി പറയുന്നു. ഹൃത്വിക്ക് റോഷനും മുന്‍പ് ഇതേ അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ അതൊരു വൈകല്യം അല്ലെന്ന് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതന്നു.

വ്യത്യസ്ത രീതിയില്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍

വ്യത്യസ്ത രീതിയില്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും. സൂപ്പര്‍ 30യില്‍ ഹൃത്വിക്ക് സംസാരിക്കുന്നത് ബീഹാറി ഛായയുളള ഹിന്ദിയാണ്. അദ്ദേഹത്തിന്റെ വിജയം ശരിക്കും എല്ലാവര്‍ക്കും ഒരു മാതൃക തന്നെയാണ്. അഭിമുഖത്തില്‍ സമീറ റെഡ്ഡി വൃക്തമാക്കി. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലായ്‌പ്പോഴും സജീവമാണ് സമീറ റെഡ്ഡി.

ഗര്‍ഭകാലം മുതല്‍ കുഞ്ഞ് ജനിച്ചത് വരെയുളള

ഗര്‍ഭകാലം മുതല്‍ കുഞ്ഞ് ജനിച്ചത് വരെയുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയ പേജുകളില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലായ് പന്ത്രണ്ടിനായിരുന്നു സമീറയുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞും എത്തിയിരുന്നത്. ആഗ്രഹിച്ച പോലെ ഒരു പെണ്‍കുട്ടിയെ ഇത്തവണ ലഭിച്ചതിന്റെ സന്തോഷം നടി പങ്കുവെക്കുകയും ചെയ്തിരുന്നു.

നൈറ എന്നാണ്

നൈറ എന്നാണ് തന്റെ രണ്ടാമത്തെ കുഞ്ഞിന് സമീറ റെഡ്ഡി പേരിട്ടിരുന്നത്. മകന്‍ ഹംസിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ അതിഥിയുടെ പേര് താരം അറിയിച്ചത്. ഫോട്ടോയില്‍ ഇരുവരും നൈറ എന്നെഴുതി ഉയര്‍ത്തികാണിച്ചിരുന്നു. വര്‍ദേ കുടുംബത്തിലേക്ക് ഞങ്ങളുടെ കുട്ടി വനിതയെ സ്വാഗതം ചെയ്യുന്നു എന്ന് ഇന്‍സ്റ്റഗ്രാമില്‍ സമീറ റെഡ്ഡി കുറിക്കുകയും ചെയ്തിരുന്നു.

നൈറ എന്ന പേരിന് ഒരു ദൈവിക ബന്ധമുണ്ടെന്ന്

നൈറ എന്ന പേരിന് ഒരു ദൈവിക ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സരസ്വതി ദേവിയുടെ ഭംഗിയെയാണ് ഇത് വിശേഷിപ്പിക്കുന്നത്. ബിസിനസുകാരനായ അക്ഷയ് വര്‍ദെയുമായി 2014ല്‍ ആയിരുന്നു സമീറ റെഡ്ഡിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു നടി. സമീറയുടെയും കുടുംബത്തിന്റെതുമായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X