തുന്നലുകൾ ഭ്രാന്തമായി വേദനിപ്പിക്കുന്നു; സിസേറിയനു ശേഷം ഇങ്ങനെയാണ്, സമീറ റെഡ്ഡി വെളിപ്പെടുത്തുന്നു

സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ് ഗർഭകാലം. ഗർഭകാലം അതീവ ആഘോഷമാക്കി മാറ്റിയ നടിയാണ് സമീറ റെഡ്ഡി. ഗർഭകാലത്ത് നിരവധി ചോദ്യങ്ങളാണ് സാധാരണക്കാരുടെ മനസ്സുകളിൽ എത്താറുളളത്. അങ്ങനെ ചെയ്യാമോ ഇങ്ങനെ ചെയ്യാമേ എന്നിങ്ങനെ. എന്നാൽ നിരവധി സംശയങ്ങൾക്കുളള ഉത്തരമാണ് സമീറ പ്രേക്ഷകരുമായി പങ്കുവെച്ചത്. ജീവിതത്തിൽ കുഞ്ഞ് അതിഥി കടന്നു വന്നതിന്റെ സന്തോഷത്തിലാണാ നടിയും കുടുംബവും.

ഗർഭകാലത്ത് പ്രേക്ഷകർക്കായി ഗുണകരമായ പല വിവരങ്ങളും നടി കൈമാറിയിരുന്നു. പ്രസവ ശേഷവും ശരീരിക മാറ്റങ്ങളെ കുറിച്ചും ആരോഗ്യ സ്ഥിതിയെ കുറിച്ചും പ്രേക്ഷകരുമായി പങ്കുവെയ്ക്കുമെന്ന് താരം നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴിത ആ വാക്ക് പാലിച്ചിരിക്കുകയാണ് സമീറ. പ്രസവ ശസ്ത്രക്രീയയ്ക്ക് ശേഷം അമ്മമാർ നേരിടുന്ന മാനസിക ശരീരിക മാറ്റത്ത കുറിച്ച് തുറന്നു പറയുകയാണ് സമീറ.

 സിസേറിയത്തിനു ശേഷം

സിസേറിയത്തിനു ശേഷം

ഇംപെർഫെക്റ്റ്ലി പെർഫെക്റ്റ് എന്ന ഹാഷ്ടാഗിനോടൊപ്പമാണ് സമീറ പുതിയ ക്യാംപെയ്നുമായി എത്തിയിരിക്കുന്നത്. പ്രസംവത്തിനു ശേഷമുള്ള യാത്ര ഇവിടെ തുടങ്ങുകയാണ് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് സമീറ പ്രസവാനന്തര ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സിസേറിയനും ശേഷം വളരെ ബുദ്ധിമുട്ടുളള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്.

  ഹോർമാറ്റങ്ങളുടെ വെല്ലുവിളി

തുന്നലുകൾ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നുണ്ട്. ഉറക്കമില്ലാത്ത രാത്രികളും തുടർച്ചയായുളള മുലയൂട്ടലും ശരീരത്തെ വളരെ ക്ഷീണമുണ്ടാക്കും. വയറ്റിലെ നീര് കുറയ്ക്കാൻ കുറച്ച് ദിവസമെടുക്കും. ഇത് സിസേറിയൻ കഴിഞ്ഞ് അഞ്ച് ദിവസത്തെ അവസ്ഥയാണ്. ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ വല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതിൽ നിന്നൊക്കെ ആശ്വസം നൽകുന്നത് ആ വെള്ളി വരകളാണ്.

 കുഞ്ഞു പെൺകുട്ടി നൽകുന്നത്

ഈ കുഞ്ഞ് പെൺകുട്ടി നൽകുന്ന കാട്ടുകുതിരയുടെ ശക്തിയാണ്. എന്നെ വീണ്ടും കണ്ടെത്താൻ അവളെന്നെ സഹായിച്ചു. അവൾക്ക് അറിയാമായിരുന്നു എന്നെ എനിയ്ക്ക് തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന്. ഇപ്പോൾ അവളാണ് എന്നിലേയ്ക്കുളള വഴിക്കാട്ടി തരുന്നത്. അമ്മയായ സന്തോഷം താൻ ഇപ്പോൾ ആഘോഷിക്കുകയാണെന്ന് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് സമീറ റെഡ്ഡി പറഞ്ഞു.

  അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്

പ്രസവത്തിനു ശേഷമുള്ള ശരീരിക മാറ്റങ്ങളെ കുറിച്ചുള്ള പൊതുധാരണയെ മാറ്റാനും അവ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാനും അവരവരെ കുറിച്ചു തന്നെ മതിപ്പ് തോന്നിപ്പിക്കാനുമാണ് താൻ ഇപ്പോൾ ശ്രമിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണയ്ക്ക് സന്തോഷമുണ്ട്. ഞങ്ങൾ ഒരു പെൺകുഞ്ഞിനു വേണ്ടി പ്രാർഥിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ അനുഗ്രഹീതരാണ്- സമീറ റെഡ്ഡി പറയുന്നു.

View this post on Instagram

As part of my #imperfectlyperfect campaign I promised I’d share my post partum journey so here goes. It’s really damn hard on the body when it’s a c section because the stitches hurt like mad. Nothing can ready you for the sleepless nights of endless feeding and your body just feels so out of whack it can really get you down. The tummy swelling takes a while to go and this is day 5 post delivery . Im thrilled to have my daughter in my arms but I can’t help but feel hormonally challenged because of all the changes. It all bounces back and that’s the silver lining ! #postpartum #keepingitreal #nofilter #positivebodyimage #postpregnancybody #postpregnancy #socialforgood #selflove #loveyourself #bodypositive #herewegoagain #imperfectlyperfect 🌈

A post shared by Sameera Reddy (@reddysameera) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X