കുഞ്ഞ് വയറില്‍ ചവിട്ടുന്നു! ഗര്‍ഭകാലം ആഘോഷിച്ച് നടി സമീറ റെഡ്ഡി! നിറവയറുമായി നടി! ചിത്രം കാണൂ

ഗര്‍ഭകാലം ആഘോഷിക്കുന്ന നടിമാരെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അടുത്തിടെ ബോളിവുഡ് താരം എമി ജാക്‌സണ്‍ താന്‍ അമ്മയാവാന്‍ പോവുന്ന കാര്യം പുറത്ത് വിട്ടിരുന്നു. നടി സമീറ റെഡ്ഡിയും താന്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

നിറ വയറ് കാണിച്ച് കൊണ്ടായിരുന്നു നടിയുടെ ചിത്രം വന്നത്. കുഞ്ഞ് വയറിനുള്ളില്‍ നിന്നും ചവിട്ടുകയാണെന്ന് പറഞ്ഞായിരുന്നു നടി ചിത്രം പങ്കുവെച്ചത്. ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങനെ കുറിച്ച് സമീറ തുറന്ന് പറഞ്ഞിരുന്നു.

sameera-reddy

പ്രസവശേഷം കരീന കപൂറിനെ പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷെ എന്നെ പോലെ പഴയ രൂപം വീണ്ടെടക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂര്‍ അല്ലല്ലോ.. എന്നുമായിരുന്നു തന്നെ കളിയാക്കാന്‍ വന്നവരോട് സമീറ പറഞ്ഞിരുന്നത്. ആദ്യ പ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാന്‍ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ.. ട്രോളുകള്‍ക്കുള്ള എന്റെ മറുപടി ഇതാണ്. എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്. സമീറയുടെ ഈ വാക്കുകള്‍ക്ക് വമ്പന്‍ കൈയടിയായിരുന്നു ലഭിച്ചത്.

2002 ല്‍ അഭിനയ ജീവിതത്തിലേക്ക് കടന്ന് വന്ന സമീറ റെഡ്ഡി ഹിന്ദി സിനിമകളില്‍ സജീവമായിരുന്നു. സൂര്യയ്‌ക്കൊപ്പം വാരണം ആയിരം എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. 2010 ല്‍ മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെ മലയാളത്തിലും സമീറ അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X