ഒറ്റ നോട്ടത്തിൽ തന്നെ അവൾ അവന്റെ മനം കവർന്നു!! കുഞ്ഞനിയത്തിയെ കണ്‍നിറയെ കണ്ട് ഹംസ്
ഗർഭകാലം ആഘോഷമാക്കി മാറ്റിയ നടിയാണ് സമീറ റെഡ്ഡി. നിറവയറുമായി നിൽക്കുന്ന നിരവധി ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ അമ്മയാകാൻ തയ്യാറെടുക്കുന്നവർക്ക് ഉപകാര പ്രദമായ പല നിർദ്ദേശങ്ങളും താരം നൽകിയിരുന്നു. ജൂലൈ 12 നാണ് സമീറ പെൺകുഞ്ഞ് ജന്മം നൽകുന്നത്. പ്രസവ ശേഷം കുഞ്ഞിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിത സമീറ റെഡ്ഡി തന്റെ മക്കളുടെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞനുജത്തിയെ കൺനിറയെ നോക്കിയിരിക്കുന്ന മകന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അവൾ അവന്റെ മനം കവർന്നു എന്നുള്ള കുറിപ്പോടുകൂടിയാണ് താരം മക്കളുടെ ക്യൂട്ട് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മുംബൈ ബ്രീംസ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സമീറ മകൾക്ക് ജന്മം നൽകിയത്. മകൻ ഒരു അച്ഛൻ കുട്ടിയാണെന്നും തനിയ്ക്ക് ഒരു അമ്മ കുട്ടിയെ വേണമെന്നും നേരത്തെ തന്നെ താര ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആദ്യ പ്രസവത്തിനു ശേഷം നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും ശരീര മാറ്റത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications