റിയയെക്കാൾ സുശാന്തിന് ആത്മബന്ധം കൂടുതൽ താരപുത്രിയോട്, സാറ അങ്ങനെയാണ്, വെളിപ്പെടുത്തലുമായി സുഹൃത്ത്

നടൻ സുശാന്ത് സിങ് രജ്പുത്ത് നടി സാറ അലിഖാൻ പ്രണയ വാർത്ത ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ച വിഷയമായിരിക്കുകയാണ്. സുഹൃത്ത് സാമുവൽ ഹോകീപ്പ് ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മുൻപ് ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ പേരുകൾ പ്രചരിച്ചിരുന്നു എങ്കിലും അത് ചർച്ച വിഷയമായിരുന്നില്ല. സാമുവിലിന്റെ വെളിപ്പെടുത്തലോടെ സുശാന്ത് സാറ പ്രണയം വീണ്ടും ചർച്ച വിഷയമാകുകയാണ്,

സാമുവൽ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സാറ- സുശാന്ത് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതുപോലൊരു പ്രണയം അധികമാരിലും കാണാൻ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്ത് പറഞ്ഞിരുന്നു. ഇപ്പോഴിത മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സുഹൃത്ത് സാമുവൽ. റിയയെക്കാളും സുശാന്തിന് ആത്മബന്ധം കുടുതൽ സാറയുമായിട്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിഷ്കളങ്കമായ പ്രണയം

നിഷ്കളങ്കമായ ഒരു സ്നേഹമായിരുന്നു സാറയുടേയും സുശാന്തിന്റേതും. അധികമാരിലും ഇത്തരത്തിലുള്ള അടുപ്പം താൻ കണ്ടിട്ടില്ല. സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും സാറയ്ക്ക് ആത്മാര്‍ത്ഥമായ ബഹുമാനമുണ്ടായിരുന്നു.കുടുംബം, സുഹൃത്തുക്കള്‍, ജോലിക്കാർ എന്നിങ്ങനെ എല്ലാവരോടും. സോഞ്ചിരിയയുടെ പരാജയത്തിന് പിന്നാലെ സുശാന്തുമായി ബന്ധം വേര്‍പ്പെടുത്താനുള്ള സാറയുടെ തീരുമാനം ബോളിവുഡ് മാഫിയയുടെ ഏതെങ്കിലും സമ്മര്‍ദ്ദം മൂലമാണോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു" എന്നാണ് സാമുവല്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

സാറയുമായുള്ള അടുപ്പം

തങ്ങൾ സുഹൃത്തുക്കളായിരിക്കവെയാണ് സാറയും സുശാന്ത് സിങ്ങ് രജ്പുത്തും തമ്മിൽ വേർപിരിയുന്നത്. ഇതിന് ശേഷമാണ് റിയ സുശാന്തിന്റെ ജീവിതത്തിൽ എത്തിയത്. എങ്കിലും റിയയക്കാലും സശാന്തിന് ആത്മബന്ധം കൂടുതൽ സാറ അലിഖാനുമായിട്ടായിരുന്നു. അതിന് കാരണം തന്റെ പോസ്റ്റിൽ സൂചിപ്പിച്ചത് പോലെ ഇരുവരും പരസ്പരം സ്നേഹിക്കുന്നതിനോടൊപ്പം പരസ്പരം ബഹുമാനിക്കുകയും ചെയ്തിരുന്നു. .കവിതകൾ പങ്കുവെയ്ക്കുകയും ഒന്നിച്ചുള്ള നിമിഷങ്ങളിൽ പരിസരം മനസിലാക്കി വളരെ ബഹുമാനത്തോടെയായിരുന്നു സമയം ചെലവഴിച്ചത്. സുശാന്തിന്റെ വാക്കുകൾക്ക് സാറയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞിരുന്നു.-സുഹൃത്ത് പറയുന്നു.

Recommended Video

Sushant Singh's biopic will release in OTT platform | FilmiBeat Malayalam
സുശാന്തുമായുള്ള  ബന്ധം

സുശാന്തുമായുളള സൗഹൃദത്തെ കുറിച്ചും സാമുവൽ അഭിമുഖത്തിൽ പറയുന്നു. 2018 ഓക്ടോബർ മുതൽ 2019 ജൂലൈ വരെ ഒരുമിച്ചായിരുന്നു താമസം. ഭക്ഷണ കഴിക്കുന്നതും ജിമ്മിൽ പോകുന്നതുമെല്ലാം സുശാന്തിനേടൊപ്പമായിരുന്നു. ഒരു വർഷത്തോളം അങ്ങനെ ജീവിച്ചു. അങ്ങനെയാണ് താനും സുശാന്തും ഉറ്റ ചങ്ങാതിമാരാകുന്നത് സാമുവൽ പറഞ്ഞു. ഞങ്ങൾക്ക് ഒരു ടീം തന്നെയുണ്ടായിരുന്നു. ബ്രോ ടീം എന്നാണ് വിളിച്ചിരുന്നത്. അതും സുശാന്തിന്റെ ആശയമായിരുന്നു.

  ഒരു കൂട്ടം  ചങ്ങാതിമാർ

നടൻ സിദ്ധാർഥ് ഗുപ്ത,സുശാന്തിന്റെ ടിവി ഷോയുടെ സംവിധായകനായിരുന്ന കുശാൽ സാവേരി എന്നിവരും തങ്ങളോടൊപ്പം ആ വീട്ടിലുണ്ടായിരുന്നു. വ്യത്യസ്ത ആഗ്രഹങ്ങളും കഴിവുകളും ഉള്ളവരായിരുന്നു ഞങ്ങൾ. ഞങ്ങളുടെ വീട്ടിൽ ഓഫീസ് ജോലി ചെയ്യുന്നതിനായി പ്രത്യേകസ്ഥലം തന്ന ഒരുക്കിയിരുന്നു- സാമുവൽ അഭിമുഖത്തിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X