മതപണ്ഡിതനുമായിട്ടുള്ള വിവാഹവും ആത്മീയ ജീവിതവും; വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് നടി സന ഖാന്‍
ഗ്ലാമര്‍ ലോകത്തോട് വിട പറയുകയാണെന്നും ഇനി മുതല്‍ ആത്മീയ ജീവിതമാണെന്നും നടി സന ഖാന്‍ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇസ്ലാം മതത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നടി വെളിപ്പെടുത്തിയത്. അധികം വൈകാതെ മതപണ്ഡിതനായ അനസിനെ നടി വിവാഹം കഴിക്കുകയും ചെയ്തു.
പരമ്പരാഗതമായ മുസ്ലീം ആചാരപ്രകാരമുള്ള വിവാഹമായിരുന്നു സനയുടേത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സന തന്നെയാണ് പുറത്ത് വിട്ടത്. ഇനി ഇന്‍ഡസ്ട്രിയിലേക്ക് തിരികെ വരില്ലെന്നും ആത്മീയ ജീവിതത്തിനാണ് പ്രധാന്യം കൊടുക്കുന്നതെന്ന് സന പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഇപ്പോള്‍ അനസിനെ ആദ്യമായി കണ്ടുമുട്ടിയത് മുതലുള്ള കാര്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന വ്യക്തമാക്കിയിരിക്കുകയാണ്.

2017 ല്‍ മക്കയില്‍ നിന്നുമാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്. ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്ന ചെറിയൊരു സമയത്തിലായിരുന്നു ആ കണ്ടുമുട്ടല്‍. താനൊരു ഇസ്ലാമിക പണ്ഡിതനാണെന്ന് അനസ് എന്നെ പരിചയപ്പെടുത്തി. അദ്ദേഹമൊരു അലീം ആണെന്നും മുഫ്തി അല്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മതത്തെ കുറിച്ചുള്ള കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനായി 2018 ന്റെ അവസാനത്തോടെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. പിന്നെയും ഒരു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ലാണ് ഞങ്ങള്‍ വീണ്ടും ബന്ധപ്പെടുന്നത്. ഇസ്ലാമിനെ കുറിച്ചറിയാനും പഠിക്കാനും ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നെന്നും സന പറയുന്നു.

അനസിനെ വിവാഹം കഴിക്കാമെന്നുള്ള തീരുമാനം ഒറ്റ രാത്രി കൊണ്ട് എടുത്തത് ആയിരുന്നില്ല. എന്റെ ജീവിതത്തില്‍ അദ്ദേഹത്തെ പോലൊരു മനുഷ്യനെ കിട്ടണമെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ പ്രാര്‍ഥിച്ചിരുന്നു. അദ്ദേഹം ഒരു വിധി കര്‍ത്താവല്ല. അദ്ദേഹത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട ഗുണങ്ങളില്‍ ഒന്നിതാണ്. ഞാന്‍ തെറ്റായ പ്രൊഫഷനാണ് തിരഞ്ഞെടുത്തതെന്ന കാര്യം തിരിച്ചറിയാന്‍ ഇത്രയും വൈകിയത് എന്ത് കൊണ്ടാണെന്ന് ഒരുപാട് ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ കാര്യത്തില്‍ അത് ഉപജീവന മാര്‍ഗം കൂടിയായിരുന്നു.

എന്റെ കുടുംബത്തില്‍ വരുമാനമുള്ള ഏക അംഗം ഞാനായിരുന്നു. ഇങ്ങനെയൊരു ചുവടുവെപ്പ് എടുക്കുന്നതിന്റെ കാരണം ഈ ലോക്ഡൗണ്‍ കാലം എനിക്ക് മനസിലാക്കി തന്നു. സിനിമ ഇന്‍ഡസ്ട്രി എനിക്ക് നല്‍കിയ കാര്യങ്ങളില്‍ ഞാന്‍ നന്ദിയുള്ളവളാണ്. പക്ഷേ ഞാന്‍ അവിടെ നില്‍ക്കാന്‍ അര്‍ഹതയുള്ളവള്‍ അല്ലെന്ന് മനസിലാക്കിയത് പിന്നീടാണ്. ഇതാണ് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴത്തെ എന്റെ ജീവിതവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞെന്നും സന പറയുന്നു.
Recommended Video

ആളുകള്‍ എന്റെ തീരുമാനത്തെ വിമര്‍ശിച്ചും ട്രോള്‍ ചെയ്യുകയും എന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ മോശം അഭിപ്രായങ്ങള്‍ കമന്റായി ഇടുകയും ചെയ്തിരുന്നു. അത് വളരെ അരോചകമാണ്. സിനിമ ഉപേക്ഷിച്ച് ന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് നയിക്കുകയാണെന്ന് തീരുമാനിച്ചത് കൊണ്ടാണ് ആളുകള്‍ ഇങ്ങനെ പെരുമാറിയത്. ശരിക്കും എന്റെ വിവാഹം എങ്ങനെയാണ് മറ്റൊരാളെ ബാധിക്കുന്നത്. ഞാന്‍ വിവാഹം കഴിച്ചത് ട്രോളുകള്‍ക്ക് വേണ്ടിയല്ല. എന്റെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തെ കാണാനും നല്ലതാണെന്ന് സന വ്യക്തമാക്കുന്നു.


Click it and Unblock the Notifications











