ഭർത്താവിന്റെ മാറോട് ചേർന്ന് സന ഖാൻ, കശ്മീരിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങൾ വൈറൽ

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വാർത്ത പ്രധാന്യം നേടിയ താരവിവാഹമായിരുന്നു മുൻ ബിഗ് ബോസ് താരവും നടിയും മോഡലുമായ സന ഖാന്റേത്. കൊറിയോഗ്രാഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് സന സൂറത്ത് സ്വദേശിയായ മുഫ്തി അനസിനെ വിവാഹം കഴിക്കുന്നത്. താരങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്.

sana khan

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ ഹണിമൂൺ ചിത്രങ്ങളാണ്. ഭർത്താവ് മുഫ്തി അനസിനോടൊപ്പം നടി ഇപ്പോൾ കാശ്മീരിലാണ് ഉള്ളത്. നടി തന്നെയാണ് ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗുൽമർഗിലെ മഞ്ഞുവീഴ്ച്ചയ്ക്കിടയിലുള്ള ചിത്രങ്ങളാണ് സന പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അഭിനയം ഉപേക്ഷിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പ്രേക്ഷകരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന നടി പുതിയ ജീവിത്തിലെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ശ്രീനഗറിലെ ഒരു ചിത്രം നടി പങ്കുവെച്ചിരുന്നു. പ്രാർത്ഥിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവെച്ചത്. നവംബർ 20 നായിരുന്നു സന ഖാനും അനസും തമ്മിലുള്ള വിവാഹം.

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ

ഈ വർഷമാണ് സന സിനിമ മേഖലയോട് വിട പറഞ്ഞത്. നടി തന്നെയായിരുന്നു ഈ വിവരം തന്റെ ആരാധകരെ അറിയിച്ചത്. ഇത് പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിരുന്നു. അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്‍റെ തീരുമാനമെന്നും സന അറിയിച്ചിരുന്നു. 'മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്‍റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.'-ഇങ്ങനെയായിരുന്നു നടിയുടെ വാക്കുകൾ

സന ഖാൻ ഇൻസ്റ്റഗ്രാം ചിത്രം

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X