എന്തിന് ഈ വസ്ത്രം ധരിക്കുന്നെന്ന് തോന്നി, എനിക്കെന്നെ നഷ്ടപ്പെട്ടു; എല്ലാം ഉപേക്ഷിച്ചതിനെക്കുറിച്ച് സന ഖാൻ
സിനിമാ രംഗത്തെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച് മതവിശ്വാസത്തിലൂന്നിയ ജീവിതം തെരഞ്ഞെടുത്ത വ്യക്തിയാണ് സന ഖാൻ. ഒരു കാലത്ത് ഗ്ലാമറസ് നടിയായി അറിയപ്പെട്ട സന ബിഗ് ബോസ് ഷോയിലുൾപ്പെടെ സാന്നിധ്യം അറിയിച്ചു. എന്നാൽ പതിയെ ലൈം ലൈറ്റിലെ ജീവിതത്തിൽ നിന്നും സന അകന്നു. സിനിമ വേണ്ടെന്ന് വെച്ച സന ഹിജാബ് ധരിച്ച് മാത്രം പുറത്തേക്കിറങ്ങി. നടിക്ക് എന്താണ് സംഭവിച്ചതെന്ന് പലരും ചോദിച്ചു. ഇസ്ലാം മത വിശ്വാസിയായ സന സിനിമ തന്റെ വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞാണ് കരിയർ വിട്ടത്.
ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെ വിവാഹം ചെയ്ത സന കഴിഞ്ഞ വർഷം അമ്മയുമായി.
വജ്ര വ്യാപാരിയാണ് സനയുടെ ഭർത്താവ്. 2020 ലായിരുന്നു ഇവരുടെ വിവാഹം. സിനിമാ രംഗം വിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സന ഖാൻ. തന്റെ യൂട്യൂബ് ചാനലിലാണ് സന അനുഭവകഥകൾ പങ്കുവെച്ചത്.

കരിയറിൽ വഴിത്തിരവുണ്ടായ ഘട്ടത്തിലാണ് എല്ലാം വേണ്ടെന്ന് വെച്ച് മത വിശ്വാസത്തിലൂന്നിയ ജീവിതം തെരഞ്ഞെടുത്തതെന്ന് സന ഖാൻ പറയുന്നു. ഉള്ളിൽ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു. അതേസമയം തന്റെ എന്റെ പ്രൊഫഷണൽ ജീവിതം ഉയർന്നു. ഒരു മുസ്ലിം എന്ന നിലയിലും ഇസ്ലാമിലെ സ്ത്രീയെന്ന നിലയിലും എനിക്കെന്നെ നഷ്ടപ്പെട്ടിരുന്നു. ഈ ഇൻഡ്സ്ട്രിയിൽ നിലനിൽക്കാൻ പറ്റില്ലെന്ന് തോന്നിയിരുന്നെന്ന് സന ഖാൻ തുറന്ന് പറയുന്നു. ഈ രംഗത്ത് പ്രായമോ സ്ഥാനമോ പ്രശ്നമല്ല. വർക്ക് ലഭിക്കും.
പക്ഷെ സിനിമാ രംഗത്തോട് അകൽച്ച തോന്നി. ഞാനീ രംഗത്തിന് പറ്റിയ ആളല്ലെന്ന് എപ്പോഴും തോന്നിയിരുന്നു. കരിയറിൽ സജീവമായിരുന്ന കാലത്ത് തനിക്ക് പല കാര്യങ്ങളോടും ഒത്ത് പോകാൻ കഴിഞ്ഞില്ലെന്നും സന പറയുന്നു. പിആർ വേണം, പാർട്ടിക്കും മറ്റും പോകുകയും വേണമെന്ന് പലരും പറയുമായിരുന്നു. കുറച്ചൊക്കെ ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ താനങ്ങനെയൊരു വ്യക്തിയല്ലെന്നും സന വ്യക്തമാക്കി.

അന്ന് ചെയ്യുന്ന കാര്യങ്ങളൊന്നും ഇഷ്ടമല്ലായിരുന്നു. ഈ വസ്ത്രം എന്തിനാണ് ധരിക്കുന്നത്, ഇതെനിക്ക് ചേരുന്നില്ല എന്നൊക്കെ തോന്നും. പക്ഷെ ട്രെൻഡിന് പിന്നാലെ പോകണം. ഉള്ളിലെ സമാധാനം പോയിരുന്നെന്നും സന ഖാൻ വ്യക്തമാക്കി. വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങൾ മാനസികമായി തകർന്നിരിക്കുകയായിരുന്നു സന. ഈ സാഹചര്യത്തിലാണ് നടി മതത്തിലേക്ക് കൂടുതൽ അടുത്തത്.
2019 ൽ കാമുകനായ കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സന ബ്രേക്കപ്പായി. മെൽവിൻ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞ സന മാനസികമായി തകർന്നു. സന ഖാനെ പോലെ മത വിശ്വാസം കാരണം സിനിമാ രംഗം വിട്ടവർ മറ്റ് ചിലരുമുണ്ട്.
മുൻ നടി സൈറ വസിം ആണ് ഇതിലൊരാൾ. ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സൈറ പിന്നീട് ലെെം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കാൻ തീരുമാനിച്ചു. തന്റെ ഫോട്ടോകളെല്ലാം സൈറയെ സിനിമാ ലോകം ഏറെക്കുറെ മറന്നു. മതവിശ്വാസ പ്രകാരം തെറ്റായതിനാലാണ് സിനിമ വിടുന്നതെന്ന് സൈറ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











