മതം പറയാൻ ലൈം ലൈറ്റിലേക്ക് വരുന്നതിൽ കുഴപ്പമില്ലേ? ഒന്നും വേണ്ടെന്ന് പറഞ്ഞ് പോയ ആളാണ്; സനയ്ക്ക് വിമർശനം

പ്രശസ്തിക്കും പണത്തിനും വേണ്ടി കുതിക്കുന്നവരിൽ നിന്നും വ്യത്യസ്തരായി ഇതെല്ലാം വേണ്ടെന്ന് വെച്ചവരും സിനിമാ ലോകത്തുണ്ട്. സിനിമകളിലെ ​ഗ്ലാമറസ് താരമായി തിളങ്ങിയ സന ഖാൻ എല്ലാം വേണ്ടെന്ന് വെച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിശ്വാസത്തിന്റെ പാതയിലാണ്. ഹോട്ട് ഐക്കൺ ആയി അറിയപ്പെട്ടിരുന്ന സന ഖാൻ ബി​ഗ് ബോസ് ഹിന്ദി ഷോയിലുൾപ്പെടെ മത്സരാർത്ഥിയായിരുന്നു. ​ഗോസിപ്പുകളും വിവാദങ്ങളും സനയെ അക്കാലത്ത് വിടാതെ പിന്തുടർന്നിരുന്നു.

ഇന്ന് ഇതിൽ നിന്നെല്ലാം മാറി തീർത്തും സമാധാനപരമായ ജീവിതം നയിക്കുകയാണ് സന ഖാൻ. സെലിബ്രറ്റി വേഷവിധാനങ്ങളെല്ലാം ഉപേക്ഷിച്ച് ഹിജാബിലേക്ക് സന ഖാൻ മാറി. മതവിശ്വാസിയായ അനസ് സയിദിനെ സന വിവാഹവും കഴിച്ചു. വജ്ര വ്യാപാരിയാണ് സനയുടെ ഭർത്താവ് അനസ്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം തീർത്ഥാടന കേന്ദ്രങ്ങളിൽ പോവുന്നതാണ് സനയുടെ പതിവ്. ഇതിന്റെ ചിത്രങ്ങളു സന പങ്കുവെക്കാറുണ്ട്.

സിനിമാ രം​ഗത്ത് നിന്നും വിട വാങ്ങിയെങ്കിലും സന സോഷ്യൽ മീഡിയയിൽ സജീവമാണ്. മതപരമായ കാര്യങ്ങളാണ് സന ഖാൻ കൂടുതലായും സംസാരിക്കാറ്. ഉംറ യാത്ര, ഹിജാബ് തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ച് സന സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെക്കാറുണ്ട്. സനയുടെ ഈ മാറ്റം ആരാധകർക്ക് പലപ്പോഴും അമ്പരപ്പായിരുന്നു.

Sana Khan

അടുത്തിടെയാണ് താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്ത സന ഖാൻ അറയിച്ചത്. കുഞ്ഞിനെ താലോലിക്കാൻ താൻ കാത്തിരിക്കുകയാണെന്നും സന ഖാൻ വ്യക്തമാക്കി. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നോമ്പെടുത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സനയിപ്പോൾ. ​ഗർഭിണിയായിരിക്കെ നോമ്പ് അനുഷ്ഠിച്ചതിനെക്കുറിച്ച് സന ഖാൻ സംസാരിച്ചു.

ഈദ് ദിനത്തിൽ പൊതുവെ ഭർത്താവിനൊപ്പം സൗദിയിലാണ് ഉണ്ടാവാറെങ്കിലും ഇത്തവണ മുംബെെയിലെ വീട്ടിൽ വെച്ച് തന്ന് ഈദ് ദിനം ആഘോഷിക്കുകയാണെന്നും സന ഖാൻ വ്യക്തമാക്കി. ​ഗർ‌ഭിണിയാണെങ്കിലും താൻ നോമ്പ് അനുഷ്ഠിക്കുന്നുണ്ടെന്നും ​ഗർഭിണി നോമ്പ് എടുത്താൽ അത് കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയായാണ് കണക്കാക്കപ്പെടുകയെന്നും സന ഖാൻ വ്യക്തമാക്കി.

മുമ്പ് ​ഗർഭിണിമാരായ തന്റെ ബന്ധുക്കൾ നോമ്പെടുക്കുന്നത് കാണുമ്പോൾ എനിക്ക് അത് പോലെ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. ​ഗർഭിണിയായതിന്റെ തുടക്കത്തിൽ തനിക്ക് പുകച്ചിൽ ഉണ്ടായിരുന്നു. റംസാൻ മാസവും അതുണ്ടാവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

Sana Khan

ഞാൻ നോമ്പെടുക്കണോ എന്ന് ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും ശങ്കിച്ചിരുന്നു. പക്ഷെ എനിക്കത് ചെയ്യണമായിരുന്നു. ​​ഭക്ഷണത്തോടുള്ള കൊതിയില്ലായിരുന്നു. അതിനാൽ നോമ്പ് സു​ഗമമായി എടുക്കാൻ സാധിച്ചെന്നും സന ഖാൻ വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.

ചിലർ സനയുടെ തീരുമാനത്തെ അഭിനന്ദിച്ചപ്പോൾ ചിലർ സനയെ വിമർശിച്ചു. ലെെം ലൈറ്റ് വിട്ട് പോവുകയാണെന്ന് പറഞ്ഞിട്ട് ഇപ്പോൾ മത കാര്യങ്ങൾ പറയാൻ വേണ്ടി തുടരെ മാധ്യമങ്ങളിൽ കാണുന്നുണ്ടല്ലോ എന്നാണ് പലരുടെയും ചോദ്യം. സന ഇപ്പോഴും ലൈം ലൈറ്റിലെ ജീവിതം ഇഷ്ടപ്പെടുന്നെന്നും പലരും കുറ്റപ്പെടുത്തി.

അടുത്തിടെ ഒരു ഇഫ്താർ പാർട്ടിക്കിടെ സന ഖാനും ഭർത്താവും ഒരുമിച്ച് പോവുന്ന ദൃശ്യം വൈറലായിരുന്നു. സനയെ ബലമായി പിടിച്ച് കൊണ്ട് പോവുന്നത് പോലെയായിരുന്നു ദൃശ്യം കണ്ടപ്പോൾ എല്ലാവർക്കും തോന്നിയത്. സന കിതയ്ക്കുന്നുമുണ്ടായിരുന്നു. ഭർത്താവ് അനസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ വന്നതോടെ സംഭവത്തിൽ സന ഖാൻ വിശദീകരണം നൽകി.

കുറേനേരം നിന്നതിനാൽ പെട്ടെന്ന് പോയി ഇരിക്കാൻ വേണ്ടിയാണ് ഭർത്താവ് തന്നെയും കൂട്ടിധൃതിയിൽ നടന്നതെന്ന് സന ഖാൻ വ്യക്തമാക്കി. താൻ തന്നെയാണ് വേ​ഗം കൊണ്ട് പോവാൻ ഭർത്താവിനോട് പറഞ്ഞതെന്നും സന വ്യക്തമാക്കി.

More from Filmibeat

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X