'മുലയൂട്ടൽ ആരംഭിച്ചതോടെ ഒരു മാസത്തിനുള്ളിൽ 15 കിലോ ഭാരം കുറഞ്ഞു, പുറത്തുപോകാൻ ഭയ​ക്കുന്നുണ്ട്'; നടി സന ഖാൻ!

ഗ്ലാമർ ലോകത്ത് മിന്നും താരമായി നിന്ന കാലത്തോട് വിട പറഞ്ഞ സന ഖാൻ പിന്നെ കുടുംബജീവിതത്തിലേക്കും ആത്മീയതയിലേക്കും വഴിമാറിയിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പണ്ഡിതനായ അനസ് സയിദിനെ താരം വിവാഹം ചെയ്തത്. ഇത് കഴിഞ്ഞ് സന തന്റെ ജീവിതത്തിന്റെ സുവർണ നിമിഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സനയ്ക്കും ഭർത്താവ് അനസിനും ആദ്യത്തെ കണ്മണി പിറന്നത് അടുത്തിടെയാണ്. സന തന്നെയാണ് അക്കാര്യം സോഷ്യൽ മീഡിയയിലൂടെ തീർത്തും വ്യത്യസ്തമായ ഒരു പോസ്റ്റിലൂടെ അറിയിച്ചത്. സ്വന്തം കുഞ്ഞിനായി അള്ളാഹു തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ ഇടയാക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് സന കുറിപ്പ് പോസ്റ്റ് ചെയ്തത്.

വിവാഹ ശേഷം തീർത്തും പരമ്പരാഗത വേഷവിധാനങ്ങളിലേക്കും ജീവിതത്തിലേക്കും സന ചുവടുമാറ്റിയിരുന്നു. വളരെ പെട്ടെന്നാണ് സന ഇക്കാര്യങ്ങൾ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയത്. ഒരു മകന്റെ അമ്മയായിരിക്കുന്നു... അച്ഛന്റെയും അമ്മയുടെയും കൈകൾക്കുള്ളിലെ ഒരു കുഞ്ഞിക്കയ്യുടെ ഗ്രാഫിക് ചിത്രമാണ് അമ്മയായി എന്ന വിവരം പ്രഖ്യാപിക്കാൻ സന പോസ്റ്റ് ചെയ്തത്.

Sana Khan

ബിഗ് ബോസ് സീസൺ ആറിലും സൽമാൻ ഖാന്റെ ജയ് ഹോ എന്ന ചിത്രത്തിലും അഭിനയിച്ച് ശ്രദ്ധനേടിയ സന 2020 നവംബറിലാണ് അഭിനയം ഉപേക്ഷിച്ചത്. ഖുറാന്റെ വഴിയെ ആത്മീയതയിൽ ജീവിക്കുന്ന സന മകന് സയ്യദ് താരിഖ് ജാമിൽ എന്നാണ് പേരിട്ടത്. എന്നാൽ മകന്റെ മുഖം വ്യക്തമാകുന്ന ചിത്രങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല.

കുഞ്ഞിന്റെ സ്വകാര്യതയ്ക്കും താരം വലിയ വില കൽപിക്കുന്നുണ്ട്. ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് അടുത്തിടെ അമ്മയായ സന തന്റെ അനുഭവങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായ വികാരമാണ് തന്റെ കുഞ്ഞിനെ മുലയൂട്ടുക്കുക എന്നതെന്നും സന പറഞ്ഞു. 'മുലപ്പാൽ എല്ലാ കാര്യങ്ങളിലും ഏറ്റവും ആരോഗ്യകരമാണെന്ന് അറിയപ്പെടുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന് പോലും മുലയൂട്ടൽ അത്യന്താപേക്ഷിതമാണ്.'

'അതിനാൽ കുട്ടിക്ക് അത് ലഭിക്കേണ്ടത് പ്രധാനമാണ്. ഇത് അവരുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്തുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള വളർച്ചയെ സഹായിക്കുകയും ചെയ്യുന്നുവെന്നും', സന പറഞ്ഞു. ശേഷം കുഞ്ഞിനെ മുലയൂട്ടാൻ തുടങ്ങിയശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും സന ഖാൻ തുറന്ന് സംസാരിച്ചു.

Sana Khan

മുലയൂട്ടൽ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്റെ ശരീരഭാരം കുറഞ്ഞെന്നും പതിനഞ്ച് കിലോയോളമാണ് പെടുന്നനെ കുറ‍‍ഞ്ഞതെന്നും സന പറയുന്നു. 'ഡെലിവറിക്ക് ശേഷം ശരീരഭാരം കുറയ്ക്കുക, പഴയ രൂപത്തിലേക്ക് മടങ്ങുക എന്ന ലക്ഷ്യമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ ഒരു മാസത്തിനുള്ളിൽ ഏകദേശം 15 കിലോ കുറയ്ക്കാൻ മുലയൂട്ടൽ എന്നെ സഹായിച്ചു.'

'ഞാനും ആശ്ചര്യപ്പെട്ടു. മുലയൂട്ടൽ ശരീരഭാരം കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും', താരം കൂട്ടിച്ചേർത്തു. താൻ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ചും സന ഖാൻ പങ്കുവെച്ചു.

പൊതുസ്ഥലങ്ങളിലും മറ്റും ആയിരിക്കുമ്പോൾ കുഞ്ഞിന് മുലയൂട്ടന്നത് തനിക്ക് ഒട്ടും എളുപ്പമല്ലെന്നാണ് നടി പറയുന്നത്. 'പല പുതിയ അമ്മമാർക്കും പൊതുസ്ഥലത്ത് കുഞ്ഞിന് പാല് കൊടുക്കുന്നത് എളുപ്പമായിരിക്കും. അത് അവരുടെ ഇഷ്ടമാണ്.'

'പക്ഷെ എനിക്ക് ഈ ആശയം അത്ര സുഖകരമല്ല. ഇപ്പോൾ എന്റെ ഏറ്റവും വലിയ ആശങ്ക ഞാൻ പുറത്ത് ജോലിക്ക് പോകുമ്പോൾ കുഞ്ഞിന് എങ്ങനെ പാല് കൊടുക്കും എന്നതാണെന്നും', സന പറയുന്നു. കുഞ്ഞ് പിറക്കുന്നതിന് മുമ്പ് ഭർത്താവിനൊപ്പം മക്കയിൽ തീർത്ഥാടനം നടത്തിയിരുന്നു താരം.

More from Filmibeat

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X