'മൗലവിയാകാൻ അദ്ദേഹം എല്ലാം ഉപേക്ഷിച്ചു, എന്നേക്കാൾ ഏഴ് വയസ് കുറവാണ്; അന്ന് ഞാൻ ഹിജാബ് ധരിക്കാറില്ല'

സിനിമാ രം​ഗത്തെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച് തീർത്തും സ്വകാര്യമായ ജീവിതത്തിലേക്ക് കടന്ന നിരവധി താരങ്ങളുണ്ട്. ഇത്തരത്തിൽ സിനിമ വിട്ട് മത വിശ്വാസം മുറുകെ പിടിച്ച വ്യക്തിയാണ് മുൻ നടി സന ഖാൻ. ഒരു കാലത്ത് ​ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ സന മലയാള സിനിമാ രം​ഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡിലാണ് സന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബി​ഗ് ബോസ് ഹിന്ദി ഉൾപ്പെടെയുള്ള ഷോകളിൽ സന സാന്നിധ്യം അറിയിച്ചു. കരിയറിലുടനീളം വിവാദങ്ങളും ​ഗോസിപ്പുകളും സനയെ തേ‌ടി വന്നു.

വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങളാൽ മാനസികമായി തകർന്ന ഘ‌ട്ടത്തിലാണ് സന മത വിശ്വാസത്തിലേക്ക് കൂടുതൽ അടുക്കുന്നത്. ഒരു ഘ‌ട്ട‌ത്തിൽ സിനിമാ രം​ഗം പൂർണമായും ഉപേക്ഷിക്കുകയാണെന്ന് സന പ്രഖ്യാപിച്ചു. ​ഗ്ലാമറസ് വസ്ത്രങ്ങൾ ഉപേക്ഷിച്ച സന ഹിജാബ് സ്ഥിരം വസ്ത്രമാക്കി. വിശ്വാസത്തോട് കൂടുതൽ അടുക്കുന്ന ഘട്ടത്തിൽ പരിചയപ്പെട്ട ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെ നടി വിവാഹം ചെയ്തു.

Sana Khan

2020 ലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ വർഷം സന അമ്മയുമായി. സിനിമാ രം​ഗം ഉപേക്ഷിച്ചെങ്കിലും സന സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സന കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അനസ് സയിദിനെ പോലെ ഒരു ഭർത്താവിനെ ലഭിച്ചത് തന്റെ ഭാ​ഗ്യമാണെന്ന് സന പറയുന്നു. താൻ ഹിജാബ് ധരിക്കാൻ തുടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഭർത്താവ് തന്നെ ഒരിക്കലും അതിന് നിർബന്ധിച്ചിട്ടില്ലെന്ന് സന പറയുന്നു. മുഴുവൻ സമയവും ഹിജാബ് ധരിക്കാൻ ആ​ഗ്രഹിക്കുന്നെന്ന് പറഞ്ഞപ്പോൾ ആലോചിച്ച് തീരുമാനിക്കാനാണ് ഭർത്താവ് നിർ​ദ്ദേശിച്ചതെന്നും സന ഖാൻ വ്യക്തമാക്കി.

Sana Khan

താൻ ഡിപ്രഷനിലൂടെ കടന്ന് പോകുന്ന ഘ‌ട്ടത്തിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. വളരെ ലാളിത്യമുള്ള വ്യക്തിയാണ് അദ്ദേഹം. ഒരു വർഷം അഞ്ച് ജോഡി വസ്ത്രങ്ങൾ മാത്രമേ അദ്ദേഹം ഉപയോ​ഗിക്കാറുള്ളൂ. പുതിയത് വാങ്ങുമ്പോൾ പഴയ വസ്ത്രങ്ങൾ ദാനം ചെയ്യും. ഞങ്ങൾ വിവാഹിതരായപ്പോൾ പല മുൻവിധികളും വന്നു. ഈ ബന്ധം മൂന്ന് മാസം നിൽക്കും, ആറ് മാസത്തിനുള്ളിൽ വേർപിരിയും, സനയ്ക്ക് കുഞ്ഞിന് ജന്മം നൽകാനാകില്ല എന്നൊക്കെ ആക്ഷേപിച്ചു.

അത് തനിക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. വിവാഹം കഴിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക് കടന്ന തനിക്ക് സോഷ്യൽ മീഡിയയിലെ ഇത്തരം കുറ്റപ്പെടുത്തലുകൾ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും സന പറയുന്നു. ആളുകൾ പറയട്ടെ, അത് കാര്യമാക്കേണ്ടെന്നാണ് ഭർത്താവ് നൽകിയ ഉപദേശമെന്നും സന ചൂണ്ടിക്കാട്ടി.

ഭർത്താവ് എന്നെ നേരിട്ട് പ്രൊപ്പോസ് ചെയ്തിട്ടില്ല. അദ്ദേഹം ഒരു മൗലവിയാണ്. ഒരു വ്യക്തി മുഖേന എന്നെ അറിയിക്കുകയാണ് ചെയ്തത്. അന്ന് താൻ ഹിജാബ് ധരിച്ച് തുടങ്ങിയിട്ടില്ലെന്നും സന ഖാൻ ഓർത്തു. എന്നേക്കാൾ ഏഴ് വയസ് ഇളയ ആളാണ് ഭർത്താവ്. ഡോക്ടറാകാൻ വേണ്ടി പഠിച്ചെങ്കിലും മൗലവിയാകാൻ വേണ്ടി എല്ലാം വിട്ടെന്നും സന ഖാൻ വ്യക്തമാക്കി.

കരിയറിൽ തിളങ്ങി നിൽക്കവെ വിശ്വാസപരമായ കാരണങ്ങളാൽ ലൈം ലൈറ്റ് വിട്ട മറ്റ് ചില വ്യക്തികളുമുണ്ട്. മുൻ നടി നടി സൈറ വസിം ഇതിനുദാഹരണമാണ്. ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ വൻ പ്രശസ്തിയാർജിച്ചിരിക്കെയാണ് സൈറ വസിം കരിയർ ഉപേക്ഷിക്കുന്നത്.

More from Filmibeat

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X