ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്, എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ്ങ് ഷോട്ട്? കുറിപ്പ് വൈറല്‍

ബോളിവുഡിലെ യുവനടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തില്‍ വിങ്ങുകയാണ് ഇന്ത്യന്‍ സിനിമാലോകം. കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് സുശാന്ത് എത്തിയത് വളരെ വേഗമാണ്. എല്ലാ കാലത്തും ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോനിയുടെ കഥയുമായിട്ടെത്തിയ ബയോപിക് ചിത്രത്തിലൂടെയാണ്.

എംഎസ് ധോനി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ ധോനിയായി അഭിനയിച്ചത് സുശാന്ത് ആയിരുന്നു. ധോനിയെ പോലൊരു വ്യക്തിയെ അവതരിപ്പിക്കുന്നത് ചില്ലറ കാര്യമല്ല. സുശാന്തിന് മരണമില്ലെന്ന് പറയുകയാണ് സന്ദീപ് ദാസ്. ധോനിയുടെ ഫിനിഷിങ്ങ് ഷോട്ടുകള്‍ ഞങ്ങളെ എന്നും ആനന്ദിപ്പിച്ചിട്ടേയുള്ളൂ. പക്ഷേ അവയെ വെള്ളിത്തിരയില്‍ കാണിച്ചു തന്ന നിങ്ങള്‍ക്ക് ഇങ്ങനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.

 സുശാന്തിനെ കുറിച്ച് പോസ്റ്റ് വൈറല്‍

2011 ലോകകപ്പ് ഫൈനല്‍ സിക്‌സറടിച്ചു കൊണ്ട് ഫിനിഷ് ചെയ്ത മഹേന്ദ്രസിംഗ് ധോനിയുടെ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്കാലത്തുമുണ്ടാവും. ധോനിയുടെ മനഃസാന്നിദ്ധ്യവും ചിന്താശേഷിയും പുറത്തു വന്ന ദിവസമായിരുന്നു അത്. റാഞ്ചി എന്ന ചെറുപട്ടണത്തില്‍ നിന്ന് ഉദയം ചെയ്ത ക്രിക്കറ്റര്‍ രാജ്യത്തിന് വേണ്ടി ലോകകപ്പ് ജയിച്ച കഥ ഒരു വീരഗാഥ പോലെ തലമുറകള്‍തോറും പ്രചരിക്കും...എം.എസ് ധോനിയെക്കുറിച്ച് സൗരവ് ഗാംഗുലി രേഖപ്പെടുത്തിയ അഭിപ്രായമാണിത്. അങ്ങനെയുള്ള ധോനിയെ സ്‌ക്രീനില്‍ അവതരിപ്പിച്ച നടനാണ് സുശാന്ത് സിംഗ് രജ്പുത്.

സുശാന്തിനെ കുറിച്ച് പോസ്റ്റ് വൈറല്‍

'എം.എസ് ധോനി ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയില്‍ സുശാന്ത് ധോനിയായി ജീവിക്കുകയാണ് ചെയ്തത്. ആ സുശാന്താണ് ഇപ്പോള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത്. ധോനിയുടെ നടത്തം, ഓട്ടം, പുഞ്ചിരി, ആഘോഷത്തിന്റെ രീതി തുടങ്ങിയ കാര്യങ്ങളെയെല്ലാം സുശാന്ത് തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ കൂളിന്റെ കൊച്ചു കൊച്ചു ചേഷ്ടകള്‍ക്ക് പോലും സുശാന്ത് പുനര്‍ജന്മം നല്‍കിയിരുന്നു. ആ പ്രകടനത്തിന്റെ പൂര്‍ണ്ണത കണ്ട് സാക്ഷാല്‍ ധോനി തന്നെ അതിശയിച്ചിട്ടുമുണ്ട്. അതിനുവേണ്ടി സുശാന്ത് സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല.

സുശാന്തിനെ കുറിച്ച് പോസ്റ്റ് വൈറല്‍

ഒരിക്കല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറോട് ഒരു ക്രിക്കറ്റ് ആരാധകന്‍ ധോനിയുടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു. അതിന് ഗാവസ്‌കര്‍ നല്‍കിയ മറുപടി രസകരമായിരുന്നു- 'എന്റെ കൈവശം ധോനിയുടെ നമ്പര്‍ ഇല്ല. അത് ആര്‍ക്കും അറിയില്ല എന്നാണ് തോന്നുന്നത്. ഒരുപക്ഷേ ധോനിയുടെ നമ്പര്‍ അറിയാവുന്ന ഏക വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും.' ഗാവസ്‌കര്‍ പറഞ്ഞത് അതിശയോക്തിയല്ല. ധോനിയുടെ രീതി അതാണ്. മൈതാനത്തിന് പുറത്തിറങ്ങിയാല്‍ സ്വന്തം ടീം അംഗങ്ങള്‍ക്കുപോലും ധോനിയെ കാണാന്‍ കിട്ടാറില്ല. കളി ഇല്ലാത്ത സമയങ്ങളില്‍ ധോനി എവിടെയാണെന്ന് പോലും ആര്‍ക്കും അറിവുണ്ടാവില്ല. മറ്റുള്ളവര്‍ക്ക് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു അത്ഭുതമനുഷ്യന്‍!

സുശാന്തിനെ കുറിച്ച് പോസ്റ്റ് വൈറല്‍

അങ്ങനെയുള്ള ധോനിയെ അടുത്തറിയുക എന്നത് ചെറിയ ജോലിയൊന്നുമല്ല. പക്ഷേ സുശാന്ത് അത് ചെയ്തു. അയാള്‍ മാസങ്ങളോളം ധോനിയെ പിന്തുടര്‍ന്നു. ധോനി ഫ്രീ ആയപ്പോഴെല്ലാം ചോദ്യങ്ങള്‍ ചോദിച്ചു. അവസാനം ധോനിയുടെ എല്ലാ വിവരങ്ങളും സുശാന്തിന് ഹൃദ്ദിസ്ഥമായി. ധോനി ഇന്നേവരെ സ്വന്തമാക്കിയിട്ടുള്ള ബൈക്കുകളുടെ എണ്ണംപോലും സുശാന്തിന് കൃത്യമായി അറിയാമായിരുന്നു. മുന്‍ ഇന്ത്യന്‍ താരമായ കിരണ്‍ മോറേ ആണ് സുശാന്തിനെ ബാറ്റിങ്ങ് പരിശീലിപ്പിച്ചത്. എല്ലാ ദിവസവും 5-6 മണിക്കൂര്‍ നേരം പ്രാക്ടീസ് ചെയ്താണ് സുശാന്ത് ധോനിയുടെ ഷോട്ടുകള്‍ പഠിച്ചെടുത്തത്.

സുശാന്തിനെ കുറിച്ച് പോസ്റ്റ് വൈറല്‍

ധോനിയുടെ സിഗ്‌നേച്ചര്‍ ഷോട്ടായ ഹെലിക്കോപ്റ്റര്‍ ഷോട്ട് പരിശീലിക്കുന്നതിനിടെ സുശാന്തിന് പരിക്കേറ്റു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുശാന്ത് നെറ്റ്‌സില്‍ ബാറ്റ് ചെയ്ത രീതി സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ വരെ പ്രീതിപ്പെടുത്തിയിരുന്നു. അത്രയേറെ കഠിനാദ്ധ്വാനം ചെയ്താണ് സുശാന്ത് ധോനിയായി മാറിയത്. അതിന്റെ ഗുണഫലങ്ങള്‍ സിനിമയില്‍ കണ്ടിരുന്നു. സച്ചിനുശേഷം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെട്ട ക്രിക്കറ്ററാണ് ധോനി. അയാളുടെ ഒട്ടുമിക്ക ഇന്നിംഗ്‌സുകളും ഭാരതീയരുടെ ഹൃദയത്തിലുണ്ട്. ആ ധോനിയ്ക്ക് ഒരു പകരക്കാരനെ സങ്കല്‍പ്പിക്കുന്നത് പോലും പ്രയാസമായിരുന്നു. പക്ഷേ സുശാന്ത് അത് വിജയകരമായി നിര്‍വ്വഹിച്ചു.

സുശാന്തിനെ കുറിച്ച് പോസ്റ്റ് വൈറല്‍

സുശാന്ത് പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ അയാള്‍ ധോനിയുടെ പേരിലാണ് ഓര്‍മ്മിക്കപ്പെടുക. ഇന്ത്യ എന്ന രാജ്യം നിലനില്‍ക്കുന്നിടത്തോളം കാലം മഹേന്ദ്രസിംഗ് ധോനി എന്ന പേരും സ്മരിക്കപ്പെടും. ഒരു തലമുറയെ മുഴുവന്‍ ആനന്ദിപ്പിച്ച, വരുംതലമുറകളെ പ്രചോദിപ്പിക്കാന്‍ പോവുന്ന ദേശീയ ഹീറോയുടെ കഥ സെല്ലുലോയ്ഡില്‍ പകര്‍ന്നാടിയ പ്രതിഭാധനനായ നടന്‍ മറവിയുടെ കയങ്ങളിലേക്ക് വീണുപോവില്ല.

Recommended Video

സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam
സുശാന്തിനെ കുറിച്ച് പോസ്റ്റ് വൈറല്‍

പ്രിയ സുശാന്ത്, സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമായിരിക്കും. പക്ഷേ ഞങ്ങളുടെ മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നിങ്ങള്‍ക്ക് കഴിയില്ലല്ലോ... ധോനിയുടെ ഫിനിഷിങ്ങ് ഷോട്ടുകള്‍ ഞങ്ങളെ എന്നും ആനന്ദിപ്പിച്ചിട്ടേയുള്ളൂ. പക്ഷേ അവയെ വെള്ളിത്തിരയില്‍ കാണിച്ചുതന്ന നിങ്ങള്‍ക്ക് ഇങ്ങനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ല സുശാന്ത്. എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ്ങ് ഷോട്ട്? അത് ഞങ്ങളുടെ മൂര്‍ദ്ധാവിലാണ് കൊണ്ടത്. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X