'അങ്കിത സുശാന്തിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നു'!
ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗ വാര്‍ത്ത എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ നടനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തെക്കുറിച്ചുളള ദുരൂഹതകള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. സുശാന്തിന്റെ മരണത്തില്‍ ഏറെ വിഷമിക്കുന്നതിലൊരാള്‍ നടിയും മുന്‍കാമുകിയുമായ അങ്കിത ലൊഖാന്‍ണ്ഡയാണെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തായ സന്ദീപ് സിംഗ് വെളിപ്പെടുത്തിയിരുന്നു.

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സുശാന്തും അങ്കിതയും വേര്‍പിരിഞ്ഞത്. ടെലിവിഷന്‍ രംഗത്ത് സജീവമായ സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലായിരുന്നത്. അങ്കിത സുശാന്തിന് കാമുകി മാത്രമായിരുന്നില്ലെന്നും സന്ദീപ് സിംഗ് പറയുന്നു. അമ്മ ചെറുപ്പത്തില്‍ നഷ്ടപ്പെട്ടു, ആ കരുതല്‍ എന്താണെന്ന് സുശാന്ത് അറിഞ്ഞത് അങ്കിതയിലൂടെയാണ്.
അവള്‍ അവനൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നു. സുശാന്തിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് അങ്കിതയെക്കുറിച്ചുളള ആശങ്കകളായിരുന്നു. കാരണം അവള്‍ക്കതൊരിക്കലും സഹിക്കാനാകില്ല. ഞാന്‍ അങ്കിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ അവള്‍ ഫോണ്‍ എടുത്തില്ല.
എല്ലാ തീര്‍ന്നതിന് ശേഷം ഞാന്‍ അങ്കിതയുടെ വീട്ടിലേക്ക് ചെന്നു. എന്നെ കണ്ടതും അവള്‍ ഓടി വന്ന് കെട്ടിപ്പിടിച്ചു. ഇതിന് മുന്‍പൊരിക്കലും അവള്‍ ഇത്രത്തോളം വിഷമിച്ച് ഞാന്‍ കണ്ടിട്ടില്ല. സന്ദീപ് സിംഗ് പറഞ്ഞു. അതേസമയം റിയ ചക്രബര്‍ത്തിയുമായുളള സുശാന്തിന്റെ ബന്ധത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും സന്ദീപ് സിംഗ് പറഞ്ഞു. അതേക്കുറിച്ച് സുശാന്ത് എന്നോടൊന്നും പറഞ്ഞിട്ടില്ല. സന്ദീപ് സിംഗ് പറഞ്ഞു. ബോളിവുഡിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുളള താരം കൂടിയായിരുന്നു സുശാന്ത് സിങ്ങ് രാജ്പുത്ത്.
എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് സുശാന്ത് എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. കമ്മിറ്റ് ചെയ്ത സിനിമകളെല്ലാം മുടങ്ങിയതും വിഷമഘട്ടത്തില്‍ ആരും ഒപ്പം നില്‍ക്കാതിരുന്നതും കൊണ്ടാണ് നടന്‍ ജീവിതം അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications