എനിയ്ക്ക് കിട്ടിയത് വലിയ ഭാഗ്യം , ഇർഫാന്റെ മൃതദേഹം ചുമലിലേറ്റിയ സുഹൃത്തിന്റെ കുറിപ്പ്
ഇർഫാൻ ഖാന്റെ വിയോഗം ബോളിവുഡ് സിനിമ ലോകത്തെ അടിമുടി തളർത്തിയിട്ടുണ്ട്. അദ്ദേഹത്തിനെ അവസാനമായി കാണാൻ പോലും സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും പ്രിയ സുഹൃത്തിന്റെ വിയോഗം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. കൊറോണ വൈറസ്, ലോക്ക് ഡൗൺ കാരണം പൊതുദർശനമോ മറ്റ് ഔദ്യോഗിക ചടങ്ങുകളോ ഇല്ലാതെയായിരുന്നു താരത്തിന്റെ വിശ്രമയാത്ര. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പലിച്ചു കൊണ്ടായിരുന്നു സംസ്കാരം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു താരത്തെ അവസാനമായി കാണാൻ എത്തിയത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് നിർമ്മാതാവും ഇർഫാൻ ഖാന്റെ അടുത്ത സുഹൃത്തുമായ സന്ദീപ് സിങ്ങിന്റെ കുറിപ്പാണ്. ഇർഫാൻഖാനെ അന്ത്യവിശ്രമത്തിനായി തന്റെ ചുമരിലേറ്റി കൊണ്ടു പോയ അനുഭവമായിരുന്നു സന്ദീപ് പങ്കുവെച്ചത്. താരവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സന്ദീപിന്റെ കുറിപ്പ് ആരാധകരുടെ കണ്ണുകൾ നനയ്ക്കുന്നുണ്ട്.
താങ്കളെ നഷ്ടപ്പെട്ടതിന്റെ ദു:ഖം എന്റെ ഹൃദയത്തിൽ ഇത്രമേൽ വലിയ ഒരു വിങ്ങലാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പ്രതിസന്ധികളിൽ ഒപ്പം നിന്നത് അദ്ദേഹമായിരുന്നു. പലരും എന്നെ തഴഞ്ഞപ്പോൾ ഇർഫാൻ ഭായ് എന്റെ ഒപ്പം നിന്നു.നിങ്ങളെ പോലുള്ള മനുഷ്യർ ഒരിക്കലും മരിക്കില്ല. സിനിമയോടുള്ള നിങ്ങളുടെ ഇഷ്ടവും ജീവിതത്തിനോടുള്ള കാഴ്ചപ്പാടും എന്നെ ഇനി മുന്നോട്ട് നയിക്കും.ഇർഫാൻ ഭായ്ക്കൊപ്പം അവസാനമായി ഒന്നു കൂടി നടക്കാൻ അവസരം തന്ന ദൈവത്തിന് നന്ദി.താങ്കളുടെ ഒരുപാട് ആരാധകർക്കും സുഹൃത്തുക്കൾക്കും അതിന് സാധിച്ചിട്ടില്ലല്ലോ. എന്നാലും താങ്കൾ വളരെ നേരത്തെയാണ് ഭായ് പോയത്- സന്ദീപ് കുറിച്ചു.
ഇർഫാന്റെ നിര്യാണത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങളും ചലച്ചിത്ര, സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. വൻ കുടലിലുണ്ടായ അണുബാധയെ തുടർന്ന് ഇന്നലെ രാവിലെയാണ് മുംബൈ കോകിലാബൈൻ ധീരു അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന താരം . ഇന്ന് രാവിലെ(29 ഏപ്രിൽ)യായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. അസുഖത്തിൽ നിന്ന് മുക്തി നേടിയ ശേഷം താരം സിനിമകളിൽ സജീവമായിരുന്നു.


Click it and Unblock the Notifications