ഷാരൂഖ് റെഡി, സാനിയ മിര്‍സയോ?
സാനിയ മിര്‍സയ്‌ക്കയൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ഈയിടെ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ഷാരൂഖ് ഖാന്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് മാത്രം.
20 വര്‍ഷത്തിന് ശേഷവും താന്‍ നല്ല ഫിറ്റാണെങ്കില്‍ സാനിയക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്നാണ് ഷാരൂഖിന്റെ അറിയിപ്പ്. പക്ഷേ ഇപ്പോള്‍ രാജ്യത്തിന്റെ പ്രതീക്ഷയായ ടെന്നീസ് താരത്തെ ബോളിവുഡിലെയ്‌ക്ക് കൊണ്ടുവരാന്‍ ഷാരൂഖിന് താല്‍പര്യമില്ലത്രേ.
എന്തായാലും ഇതേക്കുറിച്ച് സാനിയ്‌ക്ക് എന്താണ് പറയാനുളളതെന്ന് ആകാംക്ഷയോടെ സാനിയയുടെ മുഖത്തേയ്‌ക്ക് നോക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിഞ്ഞത് പുഞ്ചിരിതൂകുന്ന ടെന്നിസ് സുന്ദരിയെയാണ്.


Click it and Unblock the Notifications