നിന്റെ തമാശകള്‍ കേട്ട് എനിക്ക് ഇനിയും ചിരിക്കണം! സുശാന്തിനെക്കുറിച്ച് വികാരധീനയായി സഞ്ജന
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. എംഎസ് ധോണി ബയോപിക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് സുശാന്ത്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു നടന്‍ വിടവാങ്ങിയത്. ഏറെ നാളത്തെ കഠിന പ്രയത്‌നൊടുവിലാണ് ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി സുശാന്ത് വളര്‍ന്നത്.
എന്നാല്‍ തുടര്‍ച്ചയായി പുതിയ സിനിമകള്‍ നഷ്ടപ്പെട്ടത് നടനെ മാനസികമായി തളര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് നടന്‍ ജീവിതം അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. അതേസമയം സുശാന്ത് സിംഗ് എല്ലാവരെയും വിട്ടുപോയെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കൊന്നും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.

സുശാന്തിനെക്കുറിച്ച് സഹതാരം സഞ്ജന സാംഖിയുടെതായി വന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ് ശ്രദ്ധേയമായിരുന്നു. സുശാന്ത് സിംഗ് രജ്പുത്ത് അവസാനമായി വേഷമിട്ട ദില്‍ ബെച്ചാര എന്ന ചിത്രത്തിലെ നായികയാണ് സഞ്ജന. സുശാന്ത് പോയതിന് ശേഷം സഞ്ജന വല്ലാത്ത അസ്വസ്ഥയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ ബാദ്ര പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയവരില്‍ സഞ്ജനയും ഉണ്ടായിരുന്നു.

സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ അടുത്തിടെ സിനിമ വിടുകയാണെന്ന സൂചനകള്‍ സഞ്‌ജന നല്‍കിയിരുന്നു. മുംബൈയോട് വിടപറയുകയാണ്. ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ദില്ലിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികള്‍ വ്യത്യസ്തമായി അനുഭവപ്പെട്ടു. അവ ശ്യൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാന്‍ കാര്യങ്ങള്‍ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം,. അല്ലെങ്കില്‍ നിങ്ങള്‍ക്കും ചില വേദനയുണ്ട് വീണ്ടുാ കാണാം. ഉടന്‍ അല്ലെങ്കില്‍ ഇല്ലായിരിക്കാം എന്നായിരുന്നു സഞ്ജന കുറിച്ചത്.
Recommended Video

അതേസമയം സുശാന്തിനെക്കുറിച്ചുളള സഞ്ജനയുടെ പുതിയ പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. നിന്റെ പൊട്ടത്തമാശകള്‍ക്ക് വയറ് വേദനിക്കുന്നത് വരെ എനിക്ക് ചിരിക്കണം. ആര്‍ക്കാണ് കൂടുതല്‍ പോര്‍ക്കും ചീസും കഴിക്കാനാവുകയെന്നും ചായ കുടിക്കാനാവുകയും എന്ന് കണ്ടെത്താന്‍ നീയുമായി മല്‍സരിക്കണം. കൂടുതല്‍ ജോലി ചെയ്തത് ആരെന്ന് കണ്ടെത്താന്‍ ആരുടെ കയ്യിലെ തിരക്കഥയാണ് കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് എന്നതിനെ ചൊല്ലി വഴക്കിടണം.

അതേസമയം സുശാന്തും സഞ്ജനയുമൊന്നിച്ച ദില്‍ ബേച്ചാര റിലീസിങ്ങിനൊരുങ്ങുകയാണ്. ജൂലായ് 24ന് ഡിസ്നി ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദില്‍ ബേച്ചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. മുകേഷ് ഛബ്രയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications