അവൾ ഇങ്ങോട്ട് വരരുത്; ഇവിടം വിചാരിക്കുന്നത് പോലെയല്ല; ഐശ്വര്യയെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത്

ഇന്ത്യൻ സിനിമാ രം​ഗത്ത് സൗന്ദര്യം കൊണ്ട് തരം​ഗം സൃഷ്ടിച്ച ഐശ്വര്യ റായ് ആരാധകരെ സംബന്ധിച്ച് വിസ്മയമാണ്. ഇത്രമാത്രം സൗന്ദര്യമുള്ള ഒരു നടി ഐശ്വര്യക്ക് മുമ്പോ ശേഷമോ വന്നിട്ടില്ലെന്ന് ആരാധകർ പറയുന്നു. മോഡലിം​ഗിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന ഐശ്വര്യ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു. ആ​ഗോളതലത്തിൽ അറിയപ്പെട്ടപ്പോഴും ഇന്ത്യൻ സിനിമയ്ക്കാണ് ഐശ്വര്യ എന്നും പ്രാധാന്യം നൽകിയത്. ട്രോയ് ഉൾപ്പെടെയുള്ള ഹോളിവുഡ് സിനിമകൾ നടി നിരസിക്കുകയായിരുന്നു.

മോഡലിം​ഗ് ചെയ്യുന്ന കാലത്ത് ബോളിവുഡിന്റെ നിറപ്പകിട്ടിനോടും ഐശ്വര്യ താൽപര്യം കാണിച്ചിട്ടില്ല. അക്കാലത്ത് ഐശ്വര്യക്ക് ബോളിവുഡിൽ നിന്നും തുടരെ അവസരങ്ങൾ വന്നിരുന്നു. എന്നാൽ അന്നൊന്നും അഭിനയ രം​ഗത്തേക്ക് വരാൻ താരം തയ്യാറായില്ല. ഒടുവിൽ മണിരത്നത്തിന്റെ ഇരുവർ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. കർണാടകക്കാരിയായ ഐശ്വര്യ പിന്നീട് ഹിന്ദി സിനിമകളിലേക്ക് കടന്ന് മുൻനിര നായിക നടിയായി. പക്ഷെ തെന്നിന്ത്യൻ സിനിമകളെ മറന്നില്ല.

Aishwarya Rai

സിനിമാ രം​ഗത്ത് നിന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാറി നിന്ന ഐശ്വര്യ തിരിച്ചു വരവിൽ ചെയ്ത ആദ്യം ചെയ്തത് പൊന്നിയിൻ സെൽവൻ എന്ന തമിഴ് സിനിമയാണ് എന്നതും ശ്രദ്ധേയമാണ്. വൻ വിജയമായ പൊന്നിയിൻ സെൽവനിൽ നന്ദിനി എന്ന കഥാപാത്രത്തെ ഐശ്വര്യ അവിസ്മരണീയമാക്കി. ഐശ്വര്യക്കല്ലാതെ മറ്റാെരു നടിക്കും നന്ദിനിക്ക് പൂർണത നൽകാൻ കഴിയില്ലെന്ന് ഏവരും പറയുന്നു. ബോളിവുഡിൽ നിന്നും എന്തുകൊണ്ട് ഐശ്വര്യക്ക് ഇത്തരത്തിലുള്ള നല്ല സിനിമകൾ ലഭിക്കുന്നില്ലെന്ന ചോദ്യവും വരുന്നുണ്ട്.

1997 ലാണ് ഇരുവറിലൂടെ ഐശ്വര്യ അഭിനയ രം​ഗത്തേക്ക് വരുന്നത്. വളരെ ആലോചിച്ച ശേഷമായിരുന്നു ഐശ്വര്യയുടെ സിനിമാ പ്രവേശനം. താരത്തിളക്കത്തിൽ വീണ് പോവാതിരിക്കാൻ ഐശ്വര്യ ശ്രദ്ധിച്ചിരുന്നു. അറിയപ്പെടുന്ന സൂപ്പർ മോഡലായതിനാൽ സിനിമയിൽ വരണമെന്ന് മിക്കവരും താരത്തെ ഉപദേശിച്ചു. എന്നാൽ നടൻ സഞ്ജയ് ദത്ത് ഐശ്വര്യ സിനിമാ രം​ഗത്തേക്ക് വരരുതെന്ന അഭിപ്രായക്കാരനായിരുന്നു.

1993 ൽ നടൻ സഞ്ജയ് ദത്തിനൊപ്പം ഒരു ഫോട്ടോഷൂട്ട് നടി ചെയ്തിരുന്നു. അന്ന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് ദത്ത് ഇക്കാര്യം പറഞ്ഞത്. ഈ ​ഗ്ലാമർ മേഖലയിലേക്ക് കടന്ന് വന്നാൽ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തും. നിഷ്കളങ്കത ഇല്ലാതാവും. ഇവളുടെ മുഖത്ത് ഇപ്പോഴുള്ള മനോഹാരിത നഷ്ടപ്പെടും. സിനിമാ രം​ഗത്ത് നിലനിൽക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കടുത്ത മത്സരമാണ് അവിടെയുള്ളത്.

Aishwarya Rai

രണ്ട് പടവുകൾ മുന്നോട്ട് വെക്കുമ്പോൾ 500 പേർ വലിച്ച് താഴെയിടാൻ ശ്രമിക്കും. പ്രൊഫഷൻ എന്നതിനപ്പുറം വൈകാരികമായി ഒന്നും ഇൻഡസ്ട്രിയിൽ ഉണ്ടാവില്ല. പരാജയം വന്നാൽ ആരും ഉണ്ടാവില്ലെന്നും അന്ന് സഞ്ജയ് ദത്ത് ചൂണ്ടിക്കാട്ടി.

അന്ന് സഞ്ജയ് ദത്തിന്റെ അഭിപ്രായത്തോട് ഐശ്വര്യ റായ് യോജിച്ചു. സിനിമകളിൽ നിന്നും തനിക്ക് അവസരങ്ങൾ വരുന്നുണ്ട്. പക്ഷെ അവ നിരസിക്കുകയാണ്. മോഡലിം​ഗ് കഴിഞ്ഞാൽ അടുത്ത ചുവട് സിനിമയിലേക്ക് എന്ന രീതിയോട് താൽപര്യമില്ലെന്നും അന്ന് ഐശ്വര്യ പറഞ്ഞു. രാജാ ഹിന്ദുസ്ഥാനി എന്ന സിനിമയിൽ ഐശ്വര്യയെ ആയിരുന്നു ആദ്യം പരി​ഗണിച്ചത്.

നടിയുടെ ആദ്യ സിനിമ ആയേനെ ഇത്. എന്നാൽ ഈ അവസരം നടി വേണ്ടെന്ന് വെച്ചു. പകരം ഇരുവർ എന്ന സിനിമ തെരഞ്ഞെടുത്തു. ഇരുവറിലെ ഐശ്വര്യയുടെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റി. കൈനിറയെ അവസരങ്ങൾ ഐശ്വര്യയെ തേടി വന്നു. പൊന്നിയിൻ സെൽവന്റെ വിജയത്തിളക്കത്തിലാണ് ഐശ്വര്യയിപ്പോൾ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X