ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ മാധുരി-സഞ്ജയ് റൊമാന്‍സ്, മാപ്പ് പറഞ്ഞ് താരം; 90കളിലെ ചൂടന്‍ ചര്‍ച്ച
ബോളിവുഡില്‍ നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള നടനാണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ ബയോപിക് ആയ സഞ്ജു എന്ന സിനിമയില്‍ തന്നെ പറയുന്നത് പോലെ നിരവധി പ്രണയങ്ങളുണ്ടായിരുന്ന മൂന്ന് തവണ വിവാഹം കഴിച്ച നടന്‍ കൂടിയാണ് സഞ്ജയ് ദത്ത്. 308 സ്ത്രീകളെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് സിനിമയില്‍ തന്നെ പറയുന്നത്.
എന്നാല്‍ അത്രയും ബന്ധങ്ങളെക്കുറിച്ച് പറയുമ്പോഴും മാധുരി ദീക്ഷിതും മറ്റു ചില പ്രധാനപ്പെട്ട നടിമാരുമായും സഞ്ജയ്ക്കുണ്ടായിരുന്ന ബന്ധത്തെ ഒഴിവാക്കിയാണ് സിനിമ തന്നെ എടുത്തിരിക്കുന്നത്. 90കളില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായിരുന്നു ഇവരുടെ പ്രണയം. 1991ല്‍ സാജന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് പറയപ്പെടുന്നത്.

ബോളിവുഡിലെ ബാഡ് ബോയ് എന്നറിയപ്പെട്ട സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന അതേ പേരിലുള്ള പുസ്തകത്തില്‍ സഞ്ജയുമായ ബന്ധമുള്ള ഒരു സംവിധായകന്‍ പറയുന്നത്, മാധുരിയുമായി പ്രണയത്തിലായിരുന്നു എന്ന് തന്നെയാണ്.സഞ്ജയ് ദത്ത് എപ്പോഴും മാധുരിക്ക് പിന്നാലെയായിരിക്കും. എന്നിട്ട് എപ്പോഴും ഐ ലവ് യൂ എന്ന് പതുക്കെ പറഞ്ഞുകൊണ്ടിരിക്കും എന്നാണ്.
ഒരിക്കല്‍ ഒരു പഴയ അഭിമുഖത്തില്‍ മാധുരി തന്നെ പറഞ്ഞിരുന്നു, സഞ്ജയ് തന്നെ എപ്പോഴും തന്നെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണെന്നാണ്. ഇത് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്തുതന്നെയായാലും മാധുരി ഈ ഗോസിപ്പുകളെ ഒക്കെ എതിര്‍ത്തിരുന്നു.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സഞ്ജയ് ദത്തിനും സമാനമായ ചോദ്യം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ തന്നെ ഇതൊന്നും ബാധിച്ചില്ലെന്ന തരത്തിലാണ് സഞ്ജയ് ദത്ത് മറുപടി പറഞ്ഞത്. 'ഞാനും മാധുരിയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒപ്പം അഭിനയിക്കുന്ന നടിമാരുമായി ഒരു നല്ല കംഫര്‍ട്ട് ലെവല്‍ ഉണ്ടാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അത് മാധുരിയായാലും ശ്രീദേവിയായാലും അങ്ങനെ തന്നെയാണ്,' എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്.
മാധുരിയുമായി അപ്പോള്‍ ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് സഞ്ജയ് പറയുന്ന ഉത്തരം അതെ എന്ന് തന്നെയാണ്. തനിക്ക് മാധുരിയുമായി പ്രണയ ബന്ധമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ ഇല്ല. തന്റെ കൂടെ അഭിനയിക്കുന്നവുമായി തനിക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ബാക്കിയെല്ലാം പറഞ്ഞുണ്ടാക്കിയതാണെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

ഇത്തരത്തില്‍ ഇരുവരെയും കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പബ്ലിക്ക് ആവാന്‍ തുടങ്ങിയതോടെ ഒരിക്കല്‍ സഞ്ജയ് ദത്ത് മാധുരിയോട് മാപ്പ് പറഞ്ഞിരുന്നു. ഇത്തരം ഗോസിപ്പുകളും റൂമറുകളും മാധുരിയെ ബാധിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് മാപ്പ് പറഞ്ഞത്.
ഒരുകാലത്ത് സഞ്ജയ് ദത്തും മാധുരി ദീക്ഷിതും വിവാഹിതരാകും എന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1993ല്‍ സഞ്ജയ് ദത്ത് റ്റാഡ കേസില്‍ അറസ്റ്റിലായതോടെ ആ ബന്ധം അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും അതില്‍ നിന്നും എത്രയോ ദൂരം മുന്നോട്ട് വന്നെങ്കിലും മാധുരിയും സഞ്ജയ് ദത്തും തമ്മിലുള്ള പ്രണയ കഥ ഇന്നും ആളുകള്‍ക്കിടയില്‍ ഒരു ഹോട്ട് ടോപിക്ക് ആണ്.


Click it and Unblock the Notifications











