ജയിലിലും വ്രതം തെറ്റിക്കാതെ സഞ്ജയ് ദത്ത്
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നവരാത്രി വ്രതം നോറ്റതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ നല്‍കിയ അത്താഴ വിരുന്ന് സ്‌നേഹം പൂര്‍വ്വം നിരസിച്ചത് വാര്‍ത്തായിരുന്നു. വെള്ളം മാത്രം കുടിച്ച് മോദി വ്രതം തുടര്‍ന്നു.
മോദി മാത്രമല്ല, ജയിലില്‍ കഴിയുന്ന വിശ്വാസികളും വ്രതത്തിന്റെ മുറ തെറ്റിക്കില്ല. മുംബൈ സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ സഞ്ജയ് ദത്തും നവരാത്രി വ്രതം തെറ്റിച്ചില്ല. ഇന്നത്തെ (03-10-2014) പൂജയോടെ വ്രതം പൂര്‍ണമാകും.

നവരാത്രി വ്രതത്തിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പത് ദിവസമായി സഞ്ജയ് യെര്‍വാഡ ജയിലില്‍ പട്ടിണി കിടക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. എല്ലാ വര്‍ഷവും വ്രതം എടുക്കുന്ന സഞ്ജയ് ദത്ത് ഇത്തവണ ജയിലിലായിട്ടും അത് തെറ്റിച്ചില്ല.
ഒമ്പത് ദിവസമായി വെള്ളവും ഏതാനും കപ്പ് ചായയും കഴിച്ചാണ് സഞ്ജയ് ദത്ത് എല്ലാ ദിവസവും രാവിലെയും വൈകിട്ടും പൂജ നടത്തിയത്. ജയിലില്‍ വ്രതമെടുക്കുന്ന സഞ്ജയ് ദത്ത്, തന്റെ അസാന്നിധ്യത്തിലും വീട്ടില്‍ പൂജ നടത്താന്‍ ഭാര്യ മാന്യതയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടത്രെ.


Click it and Unblock the Notifications











