നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലുമില്ല! കാമുകന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി താരപുത്രി

സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടൻ സഞ്ജയ്ദത്തിന്റെ മകൾ തൃഷാലദത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അകലാത്തിൽ പൊലിഞ്ഞു പോയ തന്റെ കാമുകന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയാണ് താരപുത്രി നേർന്നിരിക്കുന്നത്.തൃഷാലയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന കാമുകന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്.

Trishala Dutt

നി ഒരു ദിവസമോ ഒരു സെക്കൻഡോ ഒരു നിമിഷം പോലുമോ ഞാൻ നിന്നെ ഓർക്കാതെ ഇരിക്കുന്നില്ല. ഹാപ്പി ബർത്ത്ഡേ, റെസ്റ്റ് ഇൻ പീസ്.. ഐ ലവ് യു. സ്നേഹത്തോടെ ബെല്ലാ മിയാ തൃഷാല കുറിച്ചു. ഇക്കഴിഞ്ഞ ജൂലൈയിലാണ് കാമുകൻ മരിച്ചു പോയ വിവരം തൃഷാല സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. ഇറ്റലിക്കാരനാണ് തൃഷാലയുടെ കാമുകൻ. ഇയാളുടെ മരണത്തോട കടുത്ത വിഷാദത്തിലേയ്ക്ക് തൃഷാല വീഴുകയായരുന്നു.

എന്റെ ഹൃദയം തകർന്ന് ഇരിക്കുകയാണ്. സ്നേഹിച്ചതിനും സംരക്ഷിച്ചതിനും എനിക്കായി പ്രത്യേകം കരുതൽ ഒരുക്കിയതിനും നന്ദി. ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവച്ചത് നിങ്ങൾക്കൊപ്പമാണ്. നിന്നോടൊപ്പം ഇരിക്കാനും കഴിഞ്ഞതിനെ കുറിച്ചോർക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെൺകുട്ടി ഞാനാണെന്ന് എനിക്ക് തോന്നാറുണ്ട്.നിത്യതയോളം എനിക്കൊപ്പം നീ ജീവിക്കും. അത്രയേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു. വീണ്ടും കാണും വരെ നിന്റെ ശൂന്യത അനുഭവിച്ചുകൊണ്ടിരിക്കും' എന്ന് അവർ അന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.സഞ്ജയ് ദത്തിന് റിച്ച മിശ്രയുമായുള്ള ബന്ധത്തിലെ ആദ്യ മകളാണ് തൃഷാല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X