പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല ദത്ത്
ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ പ്രണയങ്ങളെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പ്രമുഖ നടിമാരുമായിട്ടുള്ളതടക്കം നിരവധി പ്രണയം സഞ്ജയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകള്‍ തൃഷാല ദത്ത് തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയതായിരുന്നു താരപുത്രി.
പ്രണയത്തില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ? അതോ ശക്തമായിരുന്നോ എന്നായിരുന്നു ഒരു ആരാധകന്‍ താരപുത്രിയോട് ചോദിച്ചത്. ' ഈ ചോദ്യത്തിനുള്ള ഉത്തരം എന്തായാലും ഞാന്‍ പറയാം. കാരണം എന്റെ അനുഭവങ്ങള്‍ ചിലപ്പോള്‍ നാളെ മറ്റൊരാള്‍ക്ക് സഹായകമായേക്കും. മോശമാണെന്ന് ആരും വിചാരിക്കരുത്. പ്രണയത്തില്‍ ഞാനും തെറ്റ് കുറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞാന്‍ പെര്‍ഫെക്ട് ഒന്നുമല്ല.

കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു. ഡേറ്റിങ് എന്ന വാക്ക് ഞാന്‍ പ്രയോഗിച്ചത് എങ്ങനെയാണെന്ന് നോക്കണം. കാരണം ഞാന്‍ പ്രണയിച്ചിരുന്നത് എന്നെ തന്നെയായിരുന്നു. അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും ഒന്നിച്ച് ജീവിക്കുന്നത് നല്ലതാണെന്ന ആശയം ഞാന്‍ ബോധ്യപ്പെടുത്തേണ്ടി വന്നു. ഇതേ കുറിച്ച് ചിന്തിക്കാനായി ഒരാഴ്ച നല്‍കാമെന്ന് പറഞ്ഞിരുന്നത് ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ആത്മാഭിമാനം കുറവുള്ളതിനെ കുറിച്ച് സംസാരിക്കുക. സ്വയം ബഹുമാനിക്കുന്നതിനെ കുറിച്ച് സംസാരിക്കുക. അതിരുകളില്ലാത്തതിനെ കുറിച്ച് സംസാരിക്കുക. ഉപബോധമനസോടെ എന്നെ തന്നെ വെറുക്കുന്നതിനെ കുറിച്ച് സംസാരിക്കുക. നീണ്ട കഥ ഇങ്ങനെ പോവുമ്പോള്‍ അദ്ദേഹം എന്നെ ഒരു ചവിട്ടുകൊട്ട പോലെ ആക്കി കളഞ്ഞു.


Click it and Unblock the Notifications