ഞാന്‍ ഈ യുദ്ധത്തില്‍ വിജയിച്ചു, മക്കളുടെ ജന്മദിനത്തില്‍ സന്തോഷം പങ്കുവെച്ച് സഞ്ജയ് ദത്ത്‌

By Midhun Raj

കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. മക്കളുടെ പിറന്നാള്‍ ദിനത്തിലാണ് ട്വിറ്ററിലൂടെ തന്റെ രോഗം ഭേദമായതായി നടന്‍ അറിയിച്ചത്. ഈ യുദ്ധത്തില്‍ ഞാന്‍ ജയിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടന്‍ എത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. ശക്തരായവരെ ദൈവം കൂടുതല്‍ പരീക്ഷിക്കുമെന്ന് പറയുന്നത് പോലെ, ഈ യുദ്ധത്തില്‍ നിന്ന് വിജയിയായി തിരിച്ചുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

sanjay dutt

ഇന്ന് എന്റെ കുട്ടികളുടെ ജന്മദിനത്തില്‍ എറ്റവും മികച്ച സമ്മാനമാണ് എനിക്ക് അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത്. സഞ്ജയ് ദത്ത് തന്റെ പേജില്‍ കുറിച്ചു. അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദിയുണ്ടെന്നും സഞ്ജയ് ദത്ത് കുറിച്ചു. ഒപ്പം മുംബെെയിലെ കോകിലാബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും സഞ്ജയ് ദത്ത് നന്ദി പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കെജിഎഫ് 2 സെറ്റില്‍ വീണ്ടും തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം സഞ്ജയ് ദത്ത് പങ്കുവെച്ചിരുന്നത്. ബിഗ്ബഡ്ജറ്റ് ചിത്രത്തില്‍ അധീരയെന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിക്കുന്നത്. കെജിഎഫിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് നടന്‍ കാന്‍സര്‍ ചികില്‍സയ്ക്കായി പോയത്. കെജിഎഫ് 2വിന് പുറമെ ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ, പൃഥ്വിരാജ്, ടോര്‍ബാസ് തുടങ്ങിയവയും സഞ്ജയ് ദത്തിന്റെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്. കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും താല്‍ക്കാലിക ഇടവേള എടുത്തിരുന്നു താരം. മുംബൈയിലും വിദേശത്തുമായിട്ടാണ് നടന്റെ ചികില്‍സ നടന്നത്. അതേസമയം ബോളിവുഡ് സൂപ്പര്‍താരം വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകരും.

Recommended Video

നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam

ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടുമുളള അദ്ദേഹത്തിന്റെ ആവേശം മറ്റുളളവര്‍ക്കും പ്രചോദനമാണെന്ന് സിനിമാ പ്രേമികള്‍ പറഞ്ഞിരുന്നു. നിലവില്‍ കെജിഎഫ് 2വിന്റെ അവസാന ഘട്ട ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. മുന്‍പ് സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിവസം ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായിരുന്നു. ഒരു വാളിനോട് തല ചേര്‍ത്തു വെച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ സഞ്ജയ് ദത്തിനെ കാണിച്ചിരുന്നത്. നായകനൊപ്പം തന്നെ മാസ് കാണിക്കുന്ന വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X