സ്വവർ​ഗാനുരാ​ഗിയാണോ എന്ന് അമ്മ സംശയിച്ചിരുന്നു, സൂപ്പർ താരത്തെ കുറിച്ച് സഹോദരിമാർ

ബോളിവുഡിലെ വിവാദ നായകനാണ് നടൻ സഞ്ജയ് ദത്ത്. താരത്തിനെ ചുിറ്റിപ്പറ്റിയുള്ള കേസും മയക്ക് മരുന്ന് മാഫിയകളുമായുള്ള ബന്ധങ്ങളുമാണ് താരത്തെ ബോളിവുഡിലെ ബാഡ് ബോയ് എന്ന വിശേഷണത്തിൽ എത്തിച്ചത്. ഇപ്പോഴിത സഞ്ജയ് ദത്തിന്റെ ജീിവിതത്തിലെ മറ്റൊരു അറിയാക്കഥ വെളിപ്പെടുത്തുകയാണ് താരത്തിന്റെ സഹോദരിമാരായ നമ്രതയും പ്രിയയും.സഞ്ജയ് ദത്തിനെ കുറിച്ച് യസ്സൻ ഉസ്മാൻ എഴുതി സഞ്ജയ് ദത്ത്: ദി ക്രേസി അൺടോൾഡ സ്റ്റോറ ഓഫ് ബോളിവുഡ് ബാഡ് ബോയി എന്ന പുസ്തകത്തിലൂടെയാണ് സഹോദരിമാരുടെ വെളിപ്പെടുത്തൽ.

sanjay dutt

സഞ്ജയ് ദത്തും അമ്മയും തമ്മിലുള്ള ഒരു സംഭവമാണ് സഹോദരിമാർ വെളിപ്പെടുത്തിയത്. നടി നർഗിസ് ആണ് സഞ്ജയ് ദത്തിന്റെ അമ്മ. മക്കളെ നല്ല രീതിയിൽ വളർത്താൻ വേണ്ടി താരം കരിയർ അവസാനിപ്പിക്കുകയായിരുന്നു.സഞ്ജയിനോട് എപ്പോഴും കർക്കശമായിട്ടായിരുന്നു അമ്മ പെരുമാറിയിരുന്നത്. ദേഷ്യം തോന്നിയാൽ ചീത്ത പറയുകയും ചിലപ്പോൾ ചെരുപ്പ് കൊണ്ട് മർദ്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ അമ്മ അവനെ വളരെ അധികം സനേഹിച്ചിരുന്നു. അതു കൊണ്ട് തന്നെ, സഞ്ജയ് മയക്ക് മരുന്നിന് അടിമപ്പെട്ടുവെന്ന് അംഗീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് നമ്രത്ത് പറയുന്നു.

സഞ്ജയിനെ കണ്ണുമടച്ച് വിശ്വസിക്കുകയാണ് നർഗിസ് ചെയ്തത്. ഒരിക്കൽ നർഗിസിനോട് ഒരാൾ താരത്തിന്റെ മയക്ക് മരുന്ന് ഉപയോഗത്തെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ തന്റെ മകൻ മദ്യപിക്കുകയോ മയക്ക് മരുന്ന് കൈ കൊണ്ട് തെടുകയോ ചെയ്യില്ലെന്നാണ് നർഗിസ് അന്ന് പറഞ്ഞത്.

സുഹൃത്തുക്കൾ വീട്ടുലെത്തിയാ മുറി അടച്ച് സംസാരിക്കുന്ന ശീലം സഞ്ജയ്ക്ക് ഉണ്ടായിരുന്നു. ഇത് അമ്മയിൽ മകൻ സ്വവർഗ്ഗ അനുരാഗിയാണോ എന്നുള്ള സംശയം ജനിപ്പിച്ചിരുന്നു. ഒരു ദിവസം അമ്മ സുഹൃത്തിനോട് ഇതിനെ കുറിച്ച് പറയുന്നത് താൻ കേട്ടു എന്ന് മറ്റൊരു സഹോദരി പ്രിയ പറഞ്ഞു. എന്തിനാണ് സഞ്ജു സുഹൃത്തുക്കൾ വന്നാൽ എപ്പോഴും മുറി അടച്ചിരിക്കുന്നത്. എന്താണ് ഇത്ര വലിയ കാര്യം. അവൻ സ്വവർഗ്ഗഅനുരാഗിയല്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്- പ്രിയ പുസ്തകത്തിൽ പറയുന്നു. സഞ്ജയ് ദത്തിന്റെ 22ാം വയസ്സിലായിരുന്നു നർഗിസ് മരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X