'ദീപികയെ എന്റെ നാലാമത്തെ ഭാര്യയാക്കണം'; ആഗ്രഹം പറഞ്ഞ് സഞ്ജയ് ദത്ത്; വാ അടയ്ക്ക് കിളവാന്ന് ആരാധകര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. സൂപ്പര്‍ താരങ്ങളായ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് സഞ്ജയ് ദത്തും സിനിമയിലെത്തുന്നത്. കരിയറില്‍ വിജയങ്ങള്‍ നേടുമ്പോഴും തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെ എന്നും വിവാദങ്ങളും സഞ്ജയ് ദത്തിനൊപ്പമുണ്ടായിരുന്നു. അധോലോക ബന്ധവും മയക്കുമരുന്ന് ഉപയോഗവുമെല്ലാം സഞ്ജയ് ദത്തിന്റെ കരിയറിനേയും ജീവിതത്തേയും സാരമായി ബാധിച്ചതാണ്.
തന്റെ ദുശ്ശീലങ്ങള്‍ മൂലമുണ്ടായ നഷ്ടങ്ങളെക്കുറിച്ച് പിന്നീട് സഞ്ജയ് ദത്ത് തുറന്ന് പറഞ്ഞിട്ടുണ്ട്. ബോധരഹിതനായി താന്‍ ചെയ്തു കൂട്ടിയതെല്ലാം ഓര്‍ത്തെടുത്ത് പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ട് സഞ്ജയ് ദത്തിന്. താരത്തിന്റെ പ്രണയങ്ങളും വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കല്‍ ദീപിക പദുക്കോണിനെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

തനിക്ക് ദീപികയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഒരിക്കല്‍ സഞ്ജയ് ദത്ത് പറഞ്ഞത്. ഒരിക്കല്‍ ഒരു ഇന്റര്‍വ്യുവില്‍ ചോളി കേ പീച്ചേയില്‍ മാധുരിയ്ക്ക് പകരം ആരെയായിരിക്കും കാസ്റ്റ് ചെയ്യുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജയ് ദത്ത്. ദീപിക പദുക്കോണ്‍ എന്നായിരുന്നു സഞ്ജയ് ദത്തിന്റെ മറുപടി. ദീപികയെ പോലും താനും ചെറുപ്പമായിരുന്നുവെങ്കില്‍ അവളെ കല്യാണം കഴിച്ചേനെ എന്നും സഞ്ജയ് ദത്ത് പറഞ്ഞു.
''ദീപിക പദുക്കോണ്‍. അവള്‍ അതീവ സുന്ദരിയാണ്. ഞാന്‍ കുറച്ച് ചെറുപ്പമായിരുന്നുവെങ്കില്‍ അവളെ എന്റെ നാലാമത്തെ ഭാര്യ ആക്കിയേനെ'' എന്നാണ് സഞ്ജയ് ദത്ത് നല്‍കിയ മറുപടി. ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
'ഓ ഗോഡ്. ഇയാളുടെ പ്രസ്താവനകള്‍ ഭയപ്പെടുത്തുന്നതാണ്. ദീപികയെക്കുറിച്ചോര്‍ത്ത് സങ്കടം തോന്നുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ കപില്‍ ശര്‍മ ഷോയില്‍ വച്ച് കൃതിയെക്കുറിച്ചും മോശമായി സംസാരിച്ചിരുന്നു, ഞാന്‍ 300 സ്ത്രീകളുടെ കൂടെ കിടന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ ഇയാള്‍ക്ക് കയ്യടിച്ചതു കൊണ്ടാണ്, ദീപിക ഇയാളുടെ നാലാമത്തെ ഭാര്യയാകാന്‍ സമ്മതിക്കുമെന്ന് ഇയാളെങ്ങനെ ചിന്തിച്ചു?' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

സുനില്‍ ദത്തിന്റേയും നര്‍ഗിസ് ദത്തിന്റേയും മകനാണ് സഞ്ജയ് ദത്ത്. അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്ന ഇമേജിന്റെ നേര്‍ വിപരീതമായിരുന്നു സഞ്ജയ് ദത്ത്. ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയെങ്കിലും തന്റെ ഓഫ് സ്‌ക്രീന്‍ പെരുമാറ്റങ്ങളുടെ പേരില്‍ എന്നും വിവാദങ്ങളില്‍ ചെന്നുപെട്ടിരുന്നു സഞ്ജയ് ദത്ത്. അതേസമയം കരിയറില്‍ വന്‍ വിജയങ്ങള്‍ തേടിയെത്തി. പതിയെ വിവാദങ്ങളില്‍ നിന്നെല്ലാം അകലം പാലിച്ച് കരിയറില്‍ മുന്നോട്ട് പോവുകയായിരുന്നു സഞ്ജയ് ദത്ത്.
ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് സഞ്ജയ് ദത്ത്. നായകനായി മാത്രമല്ല വില്ലനായും സഹനടനായും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. ജവാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ. വിജയ് ചിത്രം ലിയോയിലും അഭിനയിച്ചിരുന്നു. നിരവധി സിനിമകളാണ് താരത്തിന്റേതായി പല ഭാഷകളിലായി ഒരുങ്ങുന്നത്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ അവതാരകനായും സഞ്ജയ് ദത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











