»   » അമ്മയുടെ മരണം, തന്നെ കൊണ്ടെത്തിച്ചത് മയക്കു മരുന്നിന്റെ ലോകത്തേക്ക്.. കഴിക്കാത്ത ലഹരി മരുന്നില്ല

അമ്മയുടെ മരണം, തന്നെ കൊണ്ടെത്തിച്ചത് മയക്കു മരുന്നിന്റെ ലോകത്തേക്ക്.. കഴിക്കാത്ത ലഹരി മരുന്നില്ല

Posted By:
Subscribe to Filmibeat Malayalam


ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായത് ഫെബ്രുവരി 25നായിരുന്നു. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിനായിരുന്നു സഞ്ജയ് ജയില്‍ ശിക്ഷ അനുഭവിച്ചത്. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ തനിക്ക് സ്വാതന്ത്ര്യം അനുവഭവിക്കാന്‍ കഴിയുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് താരം ജയില്‍ ജീവിതത്തെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞത്.

അമ്മ നര്‍ഗ്ഗീസ് ദത്ത മരിച്ച ശേഷമാണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്. ആ നാളുകളില്‍ താന്‍ ഉപയോഗിക്കാത്ത മയക്കു മരുന്നുകള്‍ ഉണ്ടായിരുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. ആദ്യമൊക്കെ അച്ഛന് അറിയില്ലായിരുന്നു ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്. പിന്നീട് ഒരിക്കല്‍ എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരികായിയിരുന്നു. അന്ന് അച്ഛന്‍ എന്ന ആശുപത്രിയില്‍ എത്തിച്ചു.

sanjay-dutt

അമേരിക്കയിലെ മയക്കു മരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടു പോയതിന് ശേഷമാണ് ഞാന്‍ മയക്കു മരുന്നിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തിയത്. അന്ന് മുതല്‍ ഇന്ന് വരെ തനിക്ക് മയക്ക് മരുന്ന് ഉപയോഗിക്കാനായി തോന്നിയിട്ടില്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

ജയിലില്‍ തനിക്ക് വിഐപി പരിഗണനയൊന്നുമല്ലായിരുന്നു. സാധരണ തടവുകാര്‍ അനുഭവിച്ചത് തന്നെയാണ് താനും അനുഭവിച്ചതെന്ന് സഞ്ജയ് ദത്ത് പറയുന്നു.

English summary
Sanjay Dutt opens up about his addiction and the underworld.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam