ഒരു തവണ ഉപയോഗിച്ച വസ്ത്രം സഞ്ജു ധരിക്കില്ല! ജയിലില്‍ പോയതോടെ നടന് സംഭവിച്ച മാറ്റത്തെ കുറിച്ച് വക്കീല്‍
ബോളിവുഡിലെ ഏറ്റവും വിവാദനായകനാണ് സഞ്ജയ് ദത്ത്. 1993 ല്‍ മുംബൈയില്‍ നടന്ന സ്ഫോടനത്തിനിടെ അനധികൃതമായി തോക്കുകള്‍ കൈവശം വെച്ചതിന് കോടതി നടനെ ശിക്ഷിച്ചിരുന്നു. സഞ്ജയ് ദത്ത് ഒമ്പത് വര്‍ഷത്തോളം ജയിലില്‍ കിടന്നു. ജയിലില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, നടന്റെ വ്യക്തിത്വത്തിലും ജീവിതത്തിലും ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു.
ഒരു നടന്റെ ഗ്ലാമറില്ലാതെ ജയിലില്‍ കഴിഞ്ഞതിനെ കുറിച്ചും അത് സഞ്ജയിയെ എങ്ങനെ ബാധിച്ചുവെന്നും നടന്റെ അഭിഭാഷകനായ പ്രദീപ് റായ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു തവണ വസ്ത്രം ധരിച്ചാല്‍ അത് വലിച്ചെറിയുന്ന സ്വഭാവമായിരുന്നു സഞ്ജയ് ദത്തിന്റേത്. എന്നാല്‍ ജയിലില്‍ പോയതോടെ അതെല്ലാം മാറിയെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴആണ് സഞ്ജയ് തന്റെ ജയില്‍വാസത്തെ പോസിറ്റീവായിട്ടാണ് എടുത്തതെന്ന് പ്രദീപ് പറഞ്ഞത്. 'സഞ്ജയ് ദത്ത് ഒത്തിരി മാറി. സാര്‍ എന്നെ ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് എന്നെ കാണുമ്പോള്‍ അദ്ദേഹം ചോദിക്കുമായിരുന്നു'. ഇപ്പോള്‍ കാര്യങ്ങള്‍ മാറി മകളും വളര്‍ന്നുവെന്നും അദ്ദേഹം പറയും.
ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ പലതാണ്, എന്നാല്‍ മയക്കുമരുന്നും ഈ കേസും കാരണം അയാള്‍ക്ക് നഷ്ടപ്പെട്ടത് പ്രധാനപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങളായിരുന്നു. പക്ഷേ അപ്പോഴും സഞ്ജയ് ക്ഷമ കൈവിട്ടില്ല. നടന്‍ ജയിലിലേക്ക് പോകുന്ന ദിവസം, എനിക്ക് മുംബൈയിലേക്ക് പോകാന്‍ കഴിഞ്ഞില്ല, അന്ന് എന്നെ വിളിച്ച് ഞാന്‍ ജയിലിലേക്ക് പോകുവാണെന്ന് പറഞ്ഞു.
'സഞ്ജയ് ദത്ത് വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് ഇടാറില്ല. ഒരു വസ്ത്രം ഒരിക്കല്‍ മാത്രമേ അവന്‍ ധരിക്കൂ. പുതിയ വസ്ത്രങ്ങള്‍ മാത്രം ഇടുന്ന ശീലം അദ്ദേഹത്തിനുണ്ടെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെയുള്ള സഞ്ജയ് ദത്ത്, ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒരു വസ്ത്രവുമായിട്ടാണ് വന്നത്. അതാണെങ്കില്‍ വളരെ പഴകിയതും കീറിയതുമായിരുന്നു.
അയാള്‍ ആ വസ്ത്രം എന്നെ കാണിച്ചു. കൈയ്യിലുള്ള മറ്റേ വസ്ത്രം തനിക്ക് പാകമാകാത്തത് കൊണ്ട് മാത്രമാണ് താന്‍ ഇത് ധരിച്ചതെന്നും പറഞ്ഞു. മാത്രമല്ല തനിക്ക് പറയാൻ കഴിയാത്ത നിരവധി പ്രശ്നങ്ങളുണ്ടെന്നും അതൊക്കെ നടന്‍ തന്നോട് പറഞ്ഞതായി വക്കീല്‍ വെളിപ്പെടുത്തുന്നു.
ജയിലില്‍ കിടന്ന കാലത്തും സഞ്ജയ്ക്ക് വധഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അത് അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തെ മാറ്റിയില്ല. അങ്ങനെ അവസരം കിട്ടിയപ്പോള്‍ ജയിലിനുള്ളില്‍ നാടകത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ഒരിക്കല്‍ ജയിലില്‍ നാടകം നടന്നിരുന്നു. സഞ്ജയ് ദത്ത് ഒരു നടനായിരുന്നു. ഒരു ജയിലിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്ന ഒരാള്‍, അയാള്‍ക്കും നാടകം കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നടന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അതിന് അനുവദിക്കാനാവില്ലെന്നാണ് ജയില്‍ അധികൃതര്‍ പറഞ്ഞത്.
തടവറയില്‍ കിടക്കുന്ന അവസ്ഥയില്‍ നിന്നും തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം വന്നിട്ടും അദ്ദേഹത്തിനത് ലഭിച്ചില്ല. എന്നാല്‍ നാടകത്തിന് വേണ്ടിയുള്ള മുന്നൊരുക്കമൊക്കെ നടത്തിയിട്ടും അത് തുടങ്ങാന്‍ സമയമായപ്പോള്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതെല്ലാം നടനെ വല്ലാത്ത രീതിയില്‍ ബാധിച്ചിരുന്നുവെന്നും ജയിലില്‍ നിന്നും പുറത്തേക്ക് വന്നപ്പോള്‍ അതിന് മുന്‍പുണ്ടായിരുന്ന സഞ്ജയ് അല്ലായിരുന്നുവെന്നും വക്കീല്‍ പറയുന്നു.
സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ബയോപിക് പുറത്ത് വന്നിരുന്നു. രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിച്ച് 2018ല്‍ പുറത്തിറങ്ങിയ സഞ്ജു എന്ന ചിത്രത്തില്‍ നടന്റെ ജയില്‍ ജീവിതമടക്കമുള്ള കാര്യങ്ങള്‍ കാണിച്ചിരുന്നു.
അതേ സമയം സഞ്ജയ് ദത്ത് ജയിലിലാവുന്നതും മറ്റ് കേസുകളില്‍ കുടുങ്ങിയതോട് കൂടിയും നടന്റെ ജീവിതത്തില്‍ പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അക്കാലത്ത് കാമുകിമാരായി കൂടെ ഉണ്ടായിരുന്നവര്‍ പോലും നടനെ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











