Don't Miss!
- News
ഹൈദരാബാദ് സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ ഡോക്യുമെന്ററി പ്രദര്‍ശനം; കശ്മീര്‍ ഫയല്‍സുമായി എബിവിപിയും
- Lifestyle
പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴി
- Finance
ജീവിത പരിരക്ഷയും സമ്പാദ്യവും; കാലാവധിയിൽ നേടാം 5 ലക്ഷം! എൽഐസി പോളിസിയിങ്ങനെ
- Technology
സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ; മാസം വെറും 99 രൂപ മുടക്കിയാൽ വർഷം മുഴുവൻ അടിപൊളി
- Automobiles
'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
പാന്‍ക്രിയാസ് നീക്കം ചെയ്തതോടെ കോമയിലായി; താരറാണിയുടെ അവസാന നാളുകളെ കുറിച്ച് മകള്‍
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും സ്വപ്ന നായികയായിരുന്നു നര്‍ഗീസ് ദത്ത്. ആറാം വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച താരം വളരെ പെട്ടെന്ന് ബോളിവുഡിന്റെ സൂപ്പര്‍ നായികയായി മാറി. ബാലതാരമായി ബോളിവുഡില്‍ എത്തിയ നര്‍ഗീസ് 14ാം വയസ്സിലായിരുന്നു ആദ്യമായി നായികയാവുന്നത്. നടന് സുനില്‍ ദത്തുമായുള്ള വിവാഹശേഷം അഭിനയത്തിന് ചെറിയ ഇടവേള കൊടുക്കുകയായിരുന്നു. സുഖവും ദുഃഖവും സന്തോഷവും നിറഞ്ഞ നല്ലൊരു കുടുംബജീവിതമായിരുന്നു ഇവരുടേത്. നടന് സഞ്ജയ് ദത്ത്, പ്രിയ ദത്ത്, നമ്രത എന്നിവരാണ് മക്കള്‍.
ഉപദ്രവം മാത്രം ചെയ്തിട്ടുള്ള ആളാണ് എന്റെ അച്ഛന്, ഒരു ബഹുമാനവും ഇല്ല, പക്ഷെ... ജാസ്മിന്റെ വാക്കുകള്‍
ക്യാന്‍സര്‍ ബാധിച്ചാണ് നര്‍ഗീസ് മരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ സ്വപ്ന നായിക ഓര്‍മയായിട്ട് 41 വര്‍ഷം പിന്നിടുകയാണ്. 1981 മെയ് 3 നാണ് നര്‍ഗീസ് യാത്രയാവുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ശ്രദ്ധേയമാവുന്നത് അമ്മയെ കുറിച്ച് മകള്‍ നമ്രത പറഞ്ഞ വാക്കുകളാണ്. നര്‍ഗീസിന്റെ ക്യാന്‍സര്‍ കാലഘട്ടത്തെ കുറിച്ചായിരുന്നു പങ്കുവെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് വിവാഹിതയാവുന്നത്.
ഫസ്റ്റ് നൈറ്റ് കഴിഞ്ഞതോടെ അവര്‍ ഹാപ്പിയായി, ശിവാഞ്ജലിയുടെ ആദ്യരാത്രിയെ കുറിച്ച് സജിന്‍...
'ടൊമാറ്റോ റൈസ് ഞാന്‍ ഉള്ളപ്പോള്‍ ചെയ്യാന്‍ പറ്റില്ല', സുചിത്രയോട് പഞ്ച്ഡയലോഗുമായി ലക്ഷ്മി പ്രിയ

നമ്രതയുടെ വാക്കുകള്‍ ഇങ്ങനെ..'ഈശ്വരന് പോലും കണ്ണു വയ്ക്കുന്ന തരത്തിലുള്ള ജീവിതമായിരുന്നു ഞങ്ങളുടേത്. തുടക്കത്തില്‍ വീടിന് തൊട്ട് അടുത്തുള്ള ആശുപത്രിയിലാണ് അമ്മയെ ചികിത്സിച്ചത്. വീടുമായി അത്രയധികം ആത്മബന്ധമുണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ വീട് കാണുന്ന രീതിയിലുള്ള മുറി ഒരുക്കിയത്. ആ സമയത്ത് രാപ്പകല്‍ ഇല്ലാതെ അച്ഛന് അമ്മയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയാലുടന്‍ ബൈനോക്കുലറിലൂടെ
ആശുപത്രി കിടക്കയിലുള്ള അമ്മയെ നോക്കും'; നമ്രത പറഞ്ഞു.

'പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് കൊണ്ട് പോയി. അവിടേയും അമ്മയെ നോക്കിയത് അച്ഛന് തന്നെയാണ്. ഞാനും സഹോദരിയും ആശുപത്രിയില്‍ പോവുകയും അമ്മയെ പരിചരിക്കാറുണ്ടായിരുന്നുവെങ്കിലും മുഴുവന്‍ സമയവും അച്ഛന് അമ്മയ്ക്കൊപ്പമായിരുന്നു. അമ്മയെ പിരിഞ്ഞിരിക്കാന്‍ കഴിയുമായിരുന്നില്ല . അന്ന് ഞങ്ങളാരും കാണാതെ അച്ഛന് കരയുന്നത് കണ്ടിട്ടുണ്ട്'; അമ്മയുടെ ആശുപത്രി കാലഘട്ടത്തിലെ ഓര്മ പങ്കുവെച്ച് കൊണ്ട് നമ്രത പറഞ്ഞു.

'അതേസമയം അന്ന് അമ്മയുടെ അസുഖത്തെ കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. അച്ഛന് ഒന്നും പറഞ്ഞിരുന്നില്ല. പാന്‍ക്രിയാസ് നീക്കം ചെയ്തതിന് ശേഷമാണ് അമ്മ കോമയിലാവുന്നത്. ആ സമയത്ത് ചുറ്റപ്പാടുമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ അമ്മയോട് സംസാരിക്കുമായിരുന്നു. പത്രം വായിക്കുകയും നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കേള്‍പ്പിച്ചിരുന്നു. കോമയില്‍ നിന്ന് അമ്മ ജീവിതത്തിലേയ്ക്ക് വന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. അമ്മയുടെ ഇച്ഛാശക്തിയെ അന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. അന്ന് ആശുപത്രിയില്‍ ആളുകള്‍ കയ്യടിച്ചായിരുന്നു അമ്മയെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചത്'; നമ്രത ഓര്മ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
Recommended Video

'അമ്മയുടെ അവസാന ആഗ്രഹമായിരുന്നു മരണശേഷം ശരീരം അടക്കം ചെയ്യണമെന്നത്. ആഗ്രഹം പോലെ തന്നെ അച്ഛന് അത് സാധിച്ചു കൊടുത്തു. വിവാഹ വസ്ത്രം ധരിച്ചാണ് അമ്മ യാത്രയായത്. അതുപോലെ തന്നെ അമ്മയുടെ മറ്റൊരു ആഗ്രഹമായിരുന്നു സഞ്ജയിയുടെ ആദ്യത്തെ സിനിമ 'റോക്കി' കാണണമെന്ന്. അമ്മയോടുള്ള ബഹുമാന സൂചകമായി, അച്ഛനും സഞ്ജയ്ക്കുമിടയില്‍ ഒരു കസേര ഒഴിഞ്ഞിച്ചിട്ടിരുന്നു'; നമ്രത കൂട്ടിച്ചേര്‍ത്തു.
അമ്മയുമായി സഞ്ജയ് ദത്തിന് വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നു. അമ്മയുടെ വിയോഗം നടനെ തളര്‍ത്തിയിരുന്നു.
നര്‍ഗീസിന്റെ പിറന്നാളിന് ഒരു ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടന് കുറിച്ചത്. 'നിങ്ങളെപ്പോലെ മറ്റാരുമില്ല. ജന്മദിനാശംസകള് മാ'; നടന്റെ വാക്കുകള്‍ അന്ന് സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു.
-
കള്ള് കുപ്പി പൊട്ടിത്തെറിച്ചു, മണം അറിയാതിരിക്കാന്‍ മുറിയില്‍ തീയിട്ടു; പണി കിട്ടിയതിനെപ്പറ്റി ശ്രീവിദ്യ
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര