»   » പ്രമുഖനടന്റെ ഭാര്യയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു!രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല!

പ്രമുഖനടന്റെ ഭാര്യയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു!രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ താരമാണ് സഞ്ജയ് ദത്ത്. മൂന്ന് വിവാഹങ്ങള്‍ കഴിച്ച താരത്തിന്റെ ഇപ്പോഴത്തെ ഭാര്യയാണ് മാന്യത ദത്ത്. രണ്ട് മക്കളുടെ അമ്മയാണെങ്കിലും ബിക്കിനി വേഷത്തിലെത്തി ഞെട്ടിച്ചിരിക്കുകയാണ് മാന്യത. ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിലെ അവധി ആഘോഷത്തിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ശിവകാമി ദേവിയ്ക്ക് നേരെയും സൈബര്‍ ആക്രമണം! ആരും വഞ്ചിക്കപ്പെടാതിരിക്കാന്‍ നടി പറയുന്നതിങ്ങനെ!!!

ലോകസുന്ദരിയുമായുള്ള പ്രണയത്തിന് മുമ്പ് സല്‍മാന്‍ ഖാന്റെ വിവാഹം നിശ്ചയിച്ചിരുന്നു!

ബോളിവുഡിലെ പലതാരങ്ങളുടെ ഭാര്യമാരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ചിത്രമാണ് മാന്യത പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലുടെയായിരുന്നു മാന്യത തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. 'ചുവപ്പ് നിറത്തില്‍' എന്ന തലവാചകമാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്.

മാന്യത ദത്ത്

ഗംഗാഞ്ജലി എന്ന സിനിമയിലെ ഐറ്റം ഡാന്‍സിലുടെയാണ് മാന്യത അറിയപ്പെട്ടു തുടങ്ങിയത്. എന്നാല്‍ അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞ് നടി ഇപ്പോള്‍ സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സിന്റെ സി ഇ ഒ ആണ്.

സഞ്ജയ് ദത്തിന്റെ ഭാര്യ

ബോളിവുഡിലെ പ്രമുഖ നടനായ സഞ്ജയ് ദത്തിന്റെ ഭാര്യയാണ് മാന്യത ദത്ത. 2008 ലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

ബിക്കിനിയിലെത്തി തംരഗമായി

ആരും മാന്യതയെ ഇത്ര ഹോട്ട് ലുക്കില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ചുവപ്പ് നിറത്തിലുള്ള ബിക്കിനി ധരിച്ച മാന്യതയുടെ ചിത്രം നടി തന്നെ ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെക്കുകയായിരുന്നു.

വൈറലായി ചിത്രങ്ങള്‍

ഹോട്ട് ലുക്കിലെത്തിയ മാന്യതയുടെ ചിത്രത്തിന് മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം ചിത്രം സോഷ്യല്‍ മീഡിയ വൈറലാക്കി മാറ്റിയിരിക്കുകയാണ്.

അവധിക്കാലം

നമുക്ക് കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അറിയാനും ജീവിതം നന്നായി മുന്നോട്ട് കൊണ്ടു പോവുന്നതിനും നമുക്ക് കിട്ടുന്ന അവസരമാണ് അവധിക്കാലമെന്നാണ് മാന്യത പറയുന്നത്.

മകളുടെ കൂടെ

മകള്‍ ഇക്രയുടെ കൂടെ നിന്ന ഫോട്ടോയ്ക്ക പോസ് ചെയ്യുന്ന ചിത്രവും നടി പങ്കുവെച്ചിരിക്കുകയാണ്. എന്റെ മറ്റൊരു പതിപ്പാണ് മകളെന്നാണ് മാന്യത മകളെക്കുറിച്ച് പറയുന്നത്.

ലളിതമായ വേഷം

സൗത്ത് ഫ്രാന്‍സില്‍ നിന്നുമെടുത്ത ചിത്രമാണിത്. ലളിതമായ വസ്ത്രധാരണവും തനിക്ക് നന്നായി ചേരുമെന്ന് കാണിച്ചു കൊണ്ടാണ് മാന്യത ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കടലിനോടുള്ള ഇഷ്ടം

കടലില്‍ കുളിക്കാനും വെള്ളത്തില്‍ കളിക്കാനുമെക്കെ വളരെ ഇഷ്ടമുള്ളയാളാണ് മാന്യത. കടല്‍ താന്‍ ആഗ്രഹിക്കുന്ന പോലെയാണെന്നും അത് വളരെ മനോഹരമാണെന്നും മാന്യത പറയുന്നു.

English summary
Sanjay Dutt's Wife Maanayata Dutt Spotted In A Bikini & We Can't Believe She's A Mother Of Two!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam