ഭര്‍ത്താവ് എന്നും ഒരു പോരാളിയാണ്! സഞ്ജയ് ദത്തിന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി മാന്യത ദത്ത്

സൂപ്പര്‍താരം സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ച വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് കുഴപ്പമൊന്നുമില്ലെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പിന്നീട് രോഗാവസ്ഥയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടുന്നത്.

ഒടുവില്‍ അത് ഉറപ്പിച്ച് സഞ്ജയ് തന്നെ രംഗത്ത് വന്നിരുന്നു. 'ചികിത്സയ്ക്കായി ഞാന്‍ ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തോടെയും ആശംസകളോടും കൂടി ഞാന്‍ തിരിച്ച് വരും...'

sanjay-dutt-s-wife-maanayata-dutt

എന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ താരം പറയുന്നത്. സഞ്ജയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രാര്‍ഥനകളുമായി എത്തിയിരിക്കുന്നത്. വേഗം സുഖംപ്രാപിച്ച് തിരിച്ചുവരാന്‍ കഴിയട്ടെ എന്ന ആശംസകള്‍ കൊണ്ട് നിറയുകയാണ്. ഒപ്പം സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തും ഭര്‍ത്താവിന് വേണ്ടി പ്രാര്‍ഥനാ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.

'സഞ്ജു വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ ഘട്ടത്തെ മറികടക്കാന്‍ ഞങ്ങള്‍ക്ക് ഏറെ പ്രാര്‍ഥനയും ശക്കിയും ആവശ്യമാണ്. മുന്‍വര്‍ഷങ്ങളിലും ഞങ്ങളുടെ കുടുംബം കടന്ന് പോയ ഒരുപാട് പ്രതിസന്ധികളുണ്ട്, ഇതും കടന്ന് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിരുന്നാലും ഊഹപോഹങ്ങള്‍ക്കും അനാവശ്യമായ കിംവദന്തികള്‍ക്കും ഇരയാകരുതെന്ന് സഞ്ജുവിന്റെ ആരാധകരോട് ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുകയാണ്.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam

sanjay-dutt-s-wife-maanayata-dutt

നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും ഊഷ്മളമായ പിന്തുണയുമാണ് ഞങ്ങളെ സഹായിക്കുക. സഞ്ജു എല്ലായിപ്പോഴും ഒരു പോരാളിയാണ്. ഞങ്ങളുടെ കുടുംബം അങ്ങനെ തന്നെയാണ്. മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുമോ എന്ന് ദൈവം ഞങ്ങളെ പരീക്ഷിക്കുകയാണ്. ഞങ്ങള്‍ തേടുന്നത് നിങ്ങളുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളുമാണ്. പ്രകാശം പകരാന്‍ ഈ അവസരം നമുക്ക് ഉപയോഗിക്കാം'... എന്നുമായിരുന്നു മാന്യതയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

സഞ്ജയ് ദത്തിന് ശ്വാസകോശത്തിലാണ് അര്‍ബുദ ബാധയെന്നും രോഗത്തിന്റെ നാലം ഘട്ടത്തിലാണെന്നുമാണ് അറിയുന്നത്. യുഎസിലേക്ക് ചികിത്സയ്ക്കായി പോവുന്ന താരത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളുമായി ആരാധകരും എത്തുകയാണ്. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമടക്കം സഞ്ജയ് ദത്തിന് ആശംസകള്‍ നേര്‍ന്ന് വരുന്നത് നിരവധി പ്രമുഖരാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X