സ്‌ക്രീനില്‍ തുറന്ന് കാണിച്ചതെല്ലാം സത്യമാണ്! മനസ് തുറന്ന് സഞ്ജയ് ദത്ത്!!

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ സൂപ്പര്‍ താരമായ നടനാണ് സഞ്ജയ് ദത്ത്.റോക്കി എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ സഞ്ജയ് ദത്തിന് സാധിച്ചിരുന്നു. മുന്നാഭായി എംബിബിഎസ്, അഗ്നിപഥ് തുടങ്ങിയ സിനിമകളെല്ലാം തന്നെ സഞ്ജയ് ദത്തിന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.

സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആസ്പദമാക്കിയൊരുക്കിയ പുതിയ ചിത്രമാണ് സഞ്ജു. വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ജയ് ദത്തിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തായി എത്തുന്നുത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സഞ്ജു കണ്ടശേഷം ചിത്രത്തെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

സഞ്ജുവായി രണ്‍ബീര്‍

സഞ്ജുവായി രണ്‍ബീര്‍

സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിതകഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തില്‍ സഞ്ജുവായി പരകായ പ്രവേശമാണ് രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ട്രെയിലറിലുമെല്ലാം തന്നെ അതിശയിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു രണ്‍ബീര്‍ എത്തിയിരുന്നത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ ലുക്കുകള്‍ മികവുറ്റ രീതിയിലാണ് രണ്‍ബീര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്‍ബീറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന് ചിത്രത്തിലേതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. രണ്‍ബീറിനൊപ്പം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും അറിയുന്നു.

രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനം

രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനം

ത്രീ ഇഡിയറ്റ്‌സ്,പികെ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളൊരുക്കിയ രാജ്കുമാര്‍ ഹിരാനിയാണ് സഞ്ജു സംവിധാനം ചെയ്തിരിക്കുന്നത്. രാജ് കുമാര്‍ ഹിരാനിയും അഭിജത്ത് ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. രണ്‍ബീറിന്റെ അഭിനയത്തിനൊപ്പം രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനവുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.വണ്‍മാന്‍ മെനി ലിവ്‌സ് എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരുന്ന ടാഗ് ലൈന്‍. പതിവു പോലെ വിധു വിനോദ് ചോപ്രയാണ് രാജ്കുമാര് ഹിരാനിയുടെ ചിത്രം ഇത്തവണയും നിര്‍മ്മിച്ചിരിക്കുന്നത്.

നായികയായി സോനം കപൂര്‍

നായികയായി സോനം കപൂര്‍

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രണ്‍ബീര്‍ കപൂറും സോനം കപൂറും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ സഞ്ജു. സാവരിയ എന്ന സിനിമയിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചിരുന്നത്. ചിത്രത്തില്‍ രണ്‍ബീറിന്റെ മൂന്ന് നായികമാരില്‍ ഒരാളായാണ് സോനം കപൂര്‍ എത്തുന്നത്. ദിയാ മിര്‍സ,അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്തായി നടന്‍ പരേഷ് റാവലാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയെത്തുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സഞ്ജയ് ദത്തായി പരകായ പ്രവേശം തന്നെയായിരുന്നു ട്രെയിലറില്‍ രണ്‍ബീര്‍ നടത്തിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍ക്കൊളളിച്ചിരുന്നത്. ജൂണ്‍ 29ന് തിയ്യേറ്ററുകളിലെത്തിയ സഞ്ജു മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

സഞ്ജയ് ദത്ത് പറഞ്ഞത്

സഞ്ജയ് ദത്ത് പറഞ്ഞത്

സഞ്ജു തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തെക്കുറിച്ചുളള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സഞ്ജയ് ദത്ത്. സാഹേബ് ബീവി ഓര്‍ ഗ്യാങ്ങ്‌സറ്റര്‍ 3 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സഞ്ജുവിനെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്ന നടന്‍ പറഞ്ഞു. സിനിമയും വളരെ നന്നായിരുന്നു. രാജ്കുമാര്‍ ഹിരാനി,വിക്കി കൗശല്‍ തുടങ്ങിയവര്‍ തങ്ങളുടെ ജോലികള്‍ മനോഹരമായി ചെയ്തിട്ടുണ്ട്. സ്‌ക്രീനില്‍ തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും തുറന്നുകാണിച്ചിട്ടുണ്ട്,സഞ്ജയ് ദത്ത് ചടങ്ങില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X